കട്ടക്ക് ജില്ലയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള ചരിത്രപ്രധാനമായ ഗ്രാമമാണ് ചൌദാര്‍.. ഒരുകാലത്ത് ഒറീസ്സയിലെ ഏറ്റവും സമ്പന്നമായ പ്രദേശമായിരുന്നു ചൌദാര്‍.. ഒറീസ്സ ഭരിച്ചിരുന്ന സോമകുലി കേശരി രാജാക്കന്‍മാര്‍ ചൌദാറിനെ തങ്ങളുടെ തലസ്ഥാനമായ സ്വീകരിച്ചു. ചൌദാറിലിരുന്നാണ് അവര്‍ ഭരണം നടത്തിയിരുന്നത്.
വനവാസകാലത്ത് ഭാര്യ ദ്രൌപതിയോടൊന്നിച്ച് പാണ്ഡവന്‍മാര്‍ താമസിച്ച സ്ഥമായിരുന്നു ചൌദാര്‍ എന്ന വിശ്വാസവും നിലവിലുണ്ട്.
ശിവനെ ആരാധിക്കുന്ന എട്ട് ക്ഷേത്രങ്ങളാണ് ചൌദാറിലെ മറ്റൊരു പ്രത്യേകത.ഇതുകൊണ്ട്തന്നെ ശിവഭക്തരുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ചൌദാര്‍.. കേശരി രാജകുടുംബമാണ് ചൌദാരിലെ ശിവക്ഷേത്രങ്ങളെല്ലാം നിര്‍മ്മിച്ചത്.ക്ഷേത്രങ്ങള്‍ പലതും കാലപ്പഴക്കം കാരണം നശിച്ചു തുടങ്ങിയെങ്കിലും വിശ്വസത്തിന്‍റെ പാരമ്യത്തില്‍ ശിവദര്‍ശനം ലഭിക്കാന്‍ ഇന്നും നിരവധി ഭക്തര്‍ ഇവിടെയെത്തുന്നു.



Click it and Unblock the Notifications