ദില്ലിയിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നാണിത്. കൃഷ്ണനും രാധയുമാണ് ഇവിടുത്തെ പ്രതിഷ്ഠ. ശ്രീ രാധ കൃഷ്ണ പ്രശാന്തി മന്ദിര്‍ എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ഹരേ കൃഷ്ണ ഹില്‍ എന്ന മനോഹരമായ കുന്നിന്‍മുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ന്യൂദില്ലിയിലെ കൈലാസ് ഭാഗത്താണ് ഇത്. 1998ലാണ് ഈ ക്ഷേത്രം പണിതത്.
അച്യുത് കമന്‍വിന്ദേയെന്ന ശില്‍പിയാണ് ഈ ക്ഷേത്രം രൂപകല്‍പ്പനചെയ്യുകയും പണിയുകയും ചെയ്തത്. രാജ്യത്തെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയങ്ങളില്‍ ഒന്നാണിത്. എല്ലാ ഇസ്‌കോണ്‍ ക്ഷേത്രങ്ങളിലെയും ആരാധനാക്രമങ്ങള്‍ മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ദിവസം ആറ് ആരതികളും, ആറ് ഭോഗങ്ങളുമാണ് ദൈവത്തിന് അര്‍പ്പിക്കുന്നത്. ജന്മാഷ്ടമി, ഗുരു പൂര്‍ണിമ, രാമനവമി, ഗോവര്‍ദ്ധനപൂജ, രാധാഷ്ടമി ദിവസങ്ങളില്‍ വിശേഷാല്‍ പൂജകള്‍ നടക്കും. കാലത്ത് 4.30 മുതല്‍ രാത്രി 9.15 വരെയാണ് ക്ഷേത്രത്തിലെ ദര്‍ശനസമയം.



Click it and Unblock the Notifications