ധര്‍മ്മപുരി ജില്ലയിലുള്ള ഒരു റോമന്‍ കാത്തലിക് ചര്‍ച്ചാണ് ഇത്. സമ്പന്നമായ ഒരു സാംസ്കാരിക പാരമ്പര്യമുള്ള ഈ പള്ളി റോമന്‍ കാത്തലിക് രൂപതയുടെ കീഴിലാണ്. തമിഴ്നാട്ടില്‍ പ്രസിദ്ധമായ ഈ പള്ളിയിലേക്ക് ഏറെ തീര്‍ത്ഥാടകര്‍ പ്രാര്‍ത്ഥനാ നിയോഗങ്ങളുമായി വരുന്നു. ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ മറ്റ് ക്രിസ്ത്യന്‍ പള്ളികളേക്കാള്‍ ഏറെ ആഘോഷം നിറഞ്ഞതാണിവിടെ.
പള്ളിയുടെ കീഴില്‍ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. പാവങ്ങളെ സഹായിക്കാനായി ഏറെ പദ്ധതികള്‍ ഇവിടെ ആവിഷ്കരിച്ച് നടപ്പാക്കിവരുന്നു.



Click it and Unblock the Notifications