ധേന്‍കനല്‍ നഗരത്തില്‍ നിന്നും 81 കിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണ് സാരംഗ.ധേന്‍കനലിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണിത്.ബ്രാഹ്മണിനദിയിലെ പാറയില്‍ കൊത്തിവച്ചിരിക്കുന്ന ഭഗവാന്‍ വിഷ്ണുവിന്‍റെ അനന്തശയനരൂപമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. നാഗരാജാവായ അനന്തന്‍റെ വിടര്‍ത്തിയ പത്തിയ്ക്ക് താഴെ താഴെ മയങ്ങുന്ന ഈ വിഷ്ണുരൂപം സഞ്ചാരികളുടെ മനസ്സു സ്പര്‍ശിക്കുന്നതാണ്.
ഭഗവാന്‍റെ വിഷ്ണുവിന്‍റെ വയറില്‍ നിന്നും മുളയ്ക്കുന്ന താമരയില്‍ ലോകസൃഷ്ടാവായ ബ്രാഹ്മാവ് ധ്യാനനിരതനായിരിക്കുന്നതും ശില്പത്തില്‍ വ്യക്തമായി കാണാം.ബ്രാഹാമണിയുടെ ഓളങ്ങളുടെ ബഹളത്തിനിടയിലും അനന്തന്‍രെ ശരീരമാകുന്ന പരുക്കന്‍ കിടക്കയില്‍ ശാന്തനായി ശയിക്കുന്ന വിഷ്ണുരൂപം കാണാനായി നിരവധി ഭക്തരും സഞ്ചാരികളും ഇവിടെ സാരംഗയില്‍ എത്താറുണ്ട്.



Click it and Unblock the Notifications