Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ദിബ്രുഗഡ്‌

ദിബ്രുഗഡ്‌ - തേയില തോട്ടങ്ങളുടെ സൌന്ദര്യം

19

ദിബ്രുഗഡിന്‍റെ സൗന്ദര്യത്തെ കുറിച്ച്‌ വിവരിക്കാനാകില്ല. കാരണം അത്‌ കണ്ടുതന്നെ അറിയണം. ഒരു വശത്ത്‌ ബ്രഹ്മപുത്രാ നദിയും മറുവശത്ത്‌ ഹിമാലയന്‍ മലനിരകളും ദിബ്രുഗഡിന്‍റെ സൗന്ദര്യത്തിന്‌ മാറ്റുകൂട്ടുന്നു. ആസ്സാമിലെ ഏറ്റവും മനോഹരമായ നഗരങ്ങളില്‍ ഒന്നായ ദിബ്രുഗഡ്‌ സഞ്ചാരികള്‍ക്കായി പലതും കരുതിവച്ചിട്ടുണ്ട്‌. ശാന്തസുന്ദരമായ അന്തരീക്ഷം, മനോഹരമായ പ്രകൃതി, ചരിത്ര സ്‌മാരകങ്ങള്‍ എന്നിവ അവയില്‍ ചിലതാണ്‌.

ദിബ്രുഗഡ്‌ തേയില തോട്ടങ്ങളിലേക്ക്‌ ഒരുയാത്ര

ആസ്സാമിലെ തേയില ലോകപ്രശസ്‌തമാണ്‌. ആസ്സാം തേയില എന്നാല്‍ ദിബ്രുഗഡ്‌, ടിന്‍സൂകിയ, സിബ്‌സാഗര്‍ എന്നീ നഗരങ്ങളാണ്‌. കാരണം ആസ്സാമിലെ ആകെ തേയില ഉത്‌പാദനത്തിന്റെ പകുതിയും ഈ മൂന്ന്‌ നഗരങ്ങളുടെ സംഭാവനയാണ്‌. ഇവയില്‍ ദിബ്രുഗഡ്‌ ഇന്ത്യയുടെ തേയില നഗരം എന്ന്‌ അറിയപ്പെടുന്നു. ബ്രിട്ടീഷ്‌ ഭരണം കാലം മുതല്‍ ടിബ്രുഗഢിലും സമീപ പ്രദേശങ്ങളിലും തേയില തോട്ടങ്ങളുണ്ട്‌. ഇവിടുത്തെ വിനോദസഞ്ചാരത്തിലും ഈ തോട്ടങ്ങള്‍ക്ക്‌ വലിയ സ്ഥാനമാണുള്ളത്‌.

ബ്രഹ്മപുത്ര: അനുഗ്രഹവും അശാന്തിയും

ഇന്ത്യയിലെ ഏറ്റവും വലിയ നദികളുടെ കൂട്ടത്തിലാണ്‌ ബ്രഹ്മപുത്രയുടെ സ്ഥാനം. എല്ലാ വര്‍ഷവും ബ്രഹ്മപുത്ര കരകവിഞ്ഞൊഴുകാറുണ്ട്‌. കലിപൂണ്ട ബ്രഹ്മപുത്ര തന്റെ വഴിയിലെ നഗരങ്ങളെയും കാടുകളെയും തൂത്തെറിയുന്നതും പതിവാണ്‌. ദിബ്രുഗഡും ബ്രഹ്മപുത്രയുടെ ഈ കലിയ്‌ക്ക്‌ ഇരയാകാറുണ്ട്‌. ഇതൊക്കെയാണെങ്കിലും ദിബ്രുഗഡും ബ്രഹമപുത്രയും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്‌. കാരണം ഈ നഗരം അതിന്റെ വശ്യമനോഹാരിതയ്‌ക്ക്‌ ബ്രഹ്മപുത്രയോട്‌ കടപ്പെട്ടിരിക്കുന്നു.

ദിബ്രുഗഡ്‌ സ്‌ത്രങ്ങളിലേക്ക്‌ ഒരു ആത്മീയയാത്ര

ടിബ്രുഗഢിലെ വിനോദസഞ്ചാരത്തില്‍ ഇവിടുത്തെ സത്രങ്ങള്‍ക്ക്‌ (ആശ്രമങ്ങള്‍) വലിയ സ്ഥാനമാണുള്ളത്‌. അഹോം രാജാക്കന്മാരുടെ കാലത്ത്‌ നിര്‍മ്മിച്ച സാമൂഹിക-സാംസ്‌കാരിക സ്ഥാപനങ്ങളാണ്‌ സത്രങ്ങള്‍. ഇവയ്‌ക്ക്‌ മതപരമായ പ്രാധാന്യവും ഉണ്ട്‌. ദിബ്രുഗഡ്‌ സന്ദര്‍ശനം പൂര്‍ണ്ണമാകണമെങ്കില്‍ ദിഞ്‌ജോയ്‌ സത്രം, കോലി ആയ്‌ താന്‍, ദെഹിംഗ്‌ സത്രം എന്നിവ കൂടി സന്ദര്‍ശിച്ചിരിക്കണം. ആസ്സാമിലെ ഏറ്റവും പുരാതനമായ ആരാധനാ കേന്ദ്രങ്ങളില്‍ ഒന്നാണ്‌ കോലി ആയ്‌ താന്‍. ദിഞ്‌ജോയ്‌, ദെഹിംഗ്‌ സത്രങ്ങള്‍ക്കും വലിയ ചരിത്ര പ്രാധാന്യമാണുള്ളത്‌. ആസ്സാമിന്റെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യത്തിന്റെ പ്രതീകങ്ങള്‍ കൂടിയാണ്‌ ഈ സ്‌ത്രങ്ങള്‍.

എങ്ങനെ എത്തിച്ചേരാം

വിമാനമാര്‍ഗ്ഗവും റെയില്‍ മാര്‍ഗ്ഗവും റോഡ്‌ മാര്‍ഗ്ഗവും അനായാസം ടിബ്രുഗഢില്‍ എത്തിച്ചേരാനാകും. ഇന്ത്യയുടെ കിഴക്കേയറ്റത്ത്‌ സ്ഥിതി ചെയ്യുന്ന സ്വന്തമായി റെയില്‍വെ സ്‌റ്റേഷനുള്ള നഗരം എന്ന പ്രത്യേകതയും ടിബ്രുഗഢിനുണ്ട്‌. ഇവിടെ വിമാനത്താളവും ഉണ്ട്‌.

കാലാവസ്ഥ

വര്‍ഷം മുഴുവന്‍ സുഖകരമായ കാലാവസ്ഥയാണ്‌ ടിബ്രുഗഢില്‍ അനുഭവപ്പെടുന്നത്‌. അതുകൊണ്ട്‌ തന്നെ എപ്പോള്‍ വേണമെങ്കിലും ദിബ്രുഗഡ്‌ സന്ദര്‍ശിക്കാവുന്നതാണ്‌.

ദിബ്രുഗഡ്‌ പ്രശസ്തമാക്കുന്നത്

ദിബ്രുഗഡ്‌ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ദിബ്രുഗഡ്‌

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ദിബ്രുഗഡ്‌

  • റോഡ് മാര്‍ഗം
    ടിബ്രുഗഢിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത്‌ ദേശായപാത 37 ആണ്‌. കാഴ്‌ചകള്‍ ആസ്വദിക്കാമെന്നുള്ളതാണ്‌ റോഡ്‌ മാര്‍ഗ്ഗമുള്ള യാത്രയുടെ ഏറ്റവും വലിയ ആകര്‍ഷണം. ഗുവാഹത്തിയില്‍ നിന്ന്‌ ടിബ്രുഗഢിലേക്ക്‌ എപ്പോഴും ബസ്സുകളുണ്ട്‌. ദിവസും കൊഹിമയില്‍ നിന്നും ഇവിടേക്ക്‌ ബസ്‌ സര്‍വ്വീസുകള്‍ ലഭ്യമാണ്‌. അരുണാചല്‍ പ്രദേശിലേക്കുള്ള കവാടം എന്ന നിലയിലും ദിബ്രുഗഡ്‌ റൂട്ട്‌ പ്രാധാന്യം അര്‍ഹിക്കുന്നു.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    രാജ്യത്തിന്റെ കിഴക്കേയറ്റത്തുള്ള റെയില്‍വെ സ്റ്റേഷനാണ്‌ ദിബ്രുഗഡ്‌. വടക്കു കിഴക്കന്‍ മേഖലയെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതില്‍ ഈ റെയില്‍വെ സ്റ്റേഷന്‌ വലിയ പങ്കാണുള്ളത്‌. ഇവിടെ രണ്ട്‌ റെയില്‍വെ സ്റ്റേഷനുകളുണ്ട്‌. ഈ മേഖലയിലെ ആദ്യ റെയില്‍വെ സ്റ്റേഷനായ ദിബ്രുഗഡ്‌ ടൗണ്‍ സ്റ്റേഷനും പുതുതായി നിര്‍മ്മിച്ച ദിബ്രുഗഡ്‌ സ്റ്റേഷനും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ടിബ്രുഗഢിന്‌ സ്വന്തമായി വിമാനത്താവളമുണ്ട്‌. രാജ്യത്തെ പ്രമുഖ നരഗങ്ങളില്‍ നിന്നെല്ലാം ഇവിടേയ്‌ക്ക്‌ വിമാനസര്‍വ്വീസുകള്‍ ലഭ്യമാണ്‌. കല്‍ക്കത്ത, ഡല്‍ഹി, ഗുവാഹത്തി എന്നിവിടങ്ങളിലേക്ക്‌ ഇവിടെ നിന്ന്‌ എല്ലാ ദിവസവും വിമാന സര്‍വ്വീസുകളുണ്ട്‌. എയര്‍ഇന്ത്യ, ഇന്‍ഡിഗോ, ജെറ്റ്‌ലൈറ്റ്‌ എന്നീ വിമാന കമ്പനികളാണ്‌ ടിബ്രുഗഢില്‍ നിന്ന്‌ പ്രധാനമായും സര്‍വ്വീസുകള്‍ നടത്തുന്നത്‌. സഞ്ചാരികള്‍ക്ക്‌ ഹെലികോപ്‌റ്റര്‍ സര്‍വ്വീസുകളും പ്രയോജനപ്പെടുത്താവുന്നതാണ്‌. പവന്‍ ഹാന്‍സ്‌ ആണ്‌ ഇവിടെ ഹെലികോപ്‌റ്റര്‍ സര്‍വ്വീസുകള്‍ നടത്തുന്നത്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu