Search
  • Follow NativePlanet
Share

ദിഘ- കടല്‍ തീര നഗരം

13

വര്‍ഷങ്ങളായി കൊല്‍ക്കത്ത, ഖരഗ്‌പൂര്‍ നിവാസികളും പശ്ചിമ ബംഗാളിലെ തീരദേശ നഗരവാസികളും വാരാന്ത്യം ആസ്വാദ്യമാക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലമാണ്‌ ദിഘ. റോഡ്‌ , റയില്‍ മാര്‍ഗങ്ങള്‍ വഴി കൊല്‍ക്കത്തിയില്‍ നിന്നും ഖരഗ്‌പൂരില്‍ നിന്നും വളരെ എളുപ്പം ദിഘയിലെത്തിച്ചേരാം.

ഇരട്ട കടല്‍ത്തീരങ്ങള്‍

യഥാര്‍ത്ഥ കടല്‍ത്തീരത്ത്‌ നിന്നും ഏകദേശം 2 കിലോമീറ്റര്‍ അകലെയായാണ്‌ ഇരട്ട കടല്‍ത്തീരം ദിഘ വിനോദ സഞ്ചാര വകുപ്പ്‌ വികസിപ്പിച്ചെടുത്തിരിക്കുന്നത്‌. കൂടുതല്‍ സൗകര്യങ്ങളോടു കൂടിയുള്ളതാണ്‌ ഇവ. യഥാര്‍ത്ഥ കടല്‍ത്തീരത്തെ ആള്‍ തിരക്ക്‌ ഇവിടെ അനുഭവപ്പെടാറില്ല. ശൈത്യകാലത്ത്‌ ഇവിടുത്തെ ഹോട്ടലുകളെല്ലാം വിനോദ സഞ്ചാരികളെ കൊണ്ട്‌ നിറയും തിരക്കു മൂലം ഗതാഗതവും നിയന്ത്രിക്കേണ്ട അവസ്ഥയിലായിരിക്കും.

അവധിക്കാല വിശ്രമ കേന്ദ്രം

വൈകുന്നേരങ്ങള്‍ കടല്‍തീരത്ത്‌ ചെലവഴിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക്‌ സന്ദര്‍ശിക്കാവുന്ന മനോഹരമായ സ്ഥലമാണ്‌ ദിഘ. കടല്‍ത്തീരത്ത്‌ സമുദ്ര ഭക്ഷണങ്ങള്‍ ലഭ്യമാക്കുന്ന നിരവധി ഭക്ഷണ ശാലകളുണ്ട്‌. ദിഘയിലേയ്‌ക്കുള്ള യാത്രയും താമസവും അധികം ചെലവേറിയതല്ല. ദിഘ കടല്‍തീരത്തിന്‌ ചുറ്റുമായി നിരവധി കാറ്റാടിമര തോട്ടങ്ങളുണ്ട്‌. പഴയ കടല്‍ തീരത്തു നിന്നും പുതിയ കടല്‍തീരത്തേയ്‌ക്കുള്ള പാത ഈ കാറ്റാടി മരങ്ങള്‍ക്ക്‌ ഇടയിലൂടെയാണ്‌. ദിഘയ്‌ക്ക്‌ സമീപത്തായി ഒരു ശിവ ക്ഷേത്രവുമുണ്ട്‌.

ദിഘയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

ജന്‍പത്‌, സുബര്‍നരേഖ നദി, തല്‍സാരി, മണ്ടര്‍മാനി എന്നിവയാണ്‌ ദിഘയിലെ മറ്റ്‌ ആകര്‍ഷണങ്ങള്‍. കടല്‍തീരത്തെ ജലവിനോദങ്ങള്‍ക്ക്‌ പുറമെ കുട്ടികള്‍ക്കൊപ്പം കുടുംബമായി എത്തുന്നവര്‍ക്ക്‌ ആസ്വദിക്കാന്‍ പറ്റിയ മറ്റൊരു സ്ഥലമാണ്‌ മറൈന്‍ അക്വേറിയം ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്റര്‍. കുട്ടികള്‍ക്ക്‌ ആസ്വദിക്കാന്‍ പറ്റുന്ന മറ്റൊരു സ്ഥലമാണ്‌ ദിഘ സയന്‍സ്‌ സെന്റര്‍.

ദിഘയിലെ ഷോപ്പിങ്‌

നല്ല ഭക്ഷണങ്ങള്‍, ശീതള പാനീയങ്ങള്‍, തനത്‌ പരമ്പരാഗത ഉത്‌പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന സ്റ്റോറുകള്‍ കടല്‍ തീരത്തുണ്ട്‌. എല്ലാ പ്രായത്തിലുമുള്ളവര്‍ക്ക്‌ ആസ്വദിക്കാന്‍ കഴിയുന്ന സ്ഥലമാണ്‌ ദിഘ. കൊല്‍ക്കത്തിയില്‍ നിന്നും ഖരഗ്‌പൂരില്‍ നിന്നും ഒരു ചെറുയാത്രയാണ്‌ ആഗ്രഹിക്കുന്നതെങ്കില്‍ ദിഘ തെരഞ്ഞെടുക്കാം. യാത്രയും ചെലവും കുറവായിരിക്കും.

എങ്ങനെ എത്തിച്ചേരാം

റോഡ്‌, റെയില്‍ മാര്‍ഗങ്ങള്‍ വഴി ബന്ധപ്പെട്ടുകിടക്കുന്ന സ്ഥലമാണ്‌ ദിഘ. സമീപത്തുള്ള വിമനത്താവളം കൊല്‍ക്കത്തയാണ്‌.

ദിഘ പ്രശസ്തമാക്കുന്നത്

ദിഘ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ദിഘ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ദിഘ

  • റോഡ് മാര്‍ഗം
    കൊല്‍ക്കത്തയില്‍ നിന്നും ഖരഗ്‌പൂരില്‍ നിന്നും എല്ലാ ദിവസവും ദിഘയിലേയ്‌ക്ക്‌ സ്ഥിരം ബസ്‌ സര്‍വീസുകളുണ്ട്‌. കൊല്‍ക്കത്തിയില്‍ നിന്നും 182 കിലോമീറ്റര്‍ ദൂരത്തുള്ള ദിഘയില്‍ റോഡ്‌ മാര്‍ഗം 5 മണിക്കൂര്‍ യാത്ര വേണ്ടി വരും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കൊല്‍ക്കത്തിയിലെ ഹൗറ റയില്‍വെസ്റ്റേഷനുമായി ദിഘ നേരിട്ട്‌ ബന്ധപ്പെട്ട്‌ കിടക്കുന്നു
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ദിഘയില്‍ നിന്നും 188 കിലോമീറ്റര്‍ അകലെയായാണ്‌ കൊല്‍ക്കത്ത അന്താരാഷ്‌ട്ര വിമാനത്താവളം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue