പ്രകൃതി മനോഹരമായ ചുടുവെള്ള അരുവിയാണ് ടാട്ലോയി അരുവി. അരുവിയില്‍ നിന്ന് വരുന്ന ശുദ്ധജലവും മനോഹരമായ പ്രകൃതിയുമാണ് ഇവിടെയുള്ളത്. സ്ഥലം കണ്ടെത്തുന്നതിന് മാത്രമല്ല ആസ്വദിക്കാനും ടൂറിസ്റ്റുകള്‍ക്ക് ടാട്ലോയി അവസരം നല്‍കുന്നു. അരുവിയിലെ ജലത്തില്‍ ആരോഗ്യത്തിന് ഉത്തമമായ ഹീലിയം അടങ്ങിയിട്ടുണ്ട്. പ്രകൃതി സ്നേഹികളെ വളരെയധികം സന്തോഷിപ്പിക്കുന്ന സ്ഥലമാണിത്. ദുംകയില്‍ നിന്ന് 15 കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഇവിടേക്ക് ദുംക നഗരവാസികള്‍ ഉല്ലാസത്തിനായി എത്താറുണ്ട്. രാംഗര്‍ കുന്നുകളും ഭുഭുരി നദിയും ടാട്ലോയിയെ കൂടുതല്‍ സുന്ദരമാക്കുന്നു.



Click it and Unblock the Notifications