പ്രകൃതി പച്ചപ്പരവതാനി വിതാനിച്ച, പൂവും പുഴുവും പൂമ്പാറ്റയുമുള്ള ഒരു സാമ്പ്രദായിക ഉദ്യാനം മാത്രമായിരുന്നു മോഹന്‍ കുമാരമംഗലം പാര്‍ക്ക്. ക്രമാനുഗതമായി രൂപാന്തരം പ്രാപിച്ച് കുട്ടികള്‍ക്കായുള്ള മനോഹരമായ ഒരു അമ്യൂസ് മെന്റ് പാര്‍ക്കിന്റെ ആകാരമാണ് ഇന്നതിനുള്ളത്. കുരുന്നുകള്‍ക്കിഷ്ടപ്പെട്ട കേളീമൈതാനം എന്നതിനൊപ്പം തന്നെ കൃത്രിമമായ ജലാശയങ്ങളുണ്ടാക്കി അതില്‍ ബോട്ടിംങും ജലജന്യമായ വിനോദങ്ങളും ഒരുക്കി മുതിര്‍ന്നവര്‍ക്കും ഈ സ്ഥലം പ്രിയങ്കരമാക്കി. ഇവിടത്തെ ജലാശയങ്ങളില്‍ കൊടിയ വിഷമുള്ള പാമ്പുകള്‍ സ്വൈരവിഹാരം നടത്തുന്നുണ്ട്.



Click it and Unblock the Notifications