വലിയ കൃഷ്ണഭക്തയും ഗായികയുമായിരുന്ന മീരയാണ് ഇവിടുത്തെ പ്രതിഷ്ഠ. ജഗദ് മന്ദിറിന് സമീപത്തായി ജനവാസമുള്ള സ്ഥലത്താണ് ഈ കൊച്ചുക്ഷേത്രം സ്ഥിതിചെയ്യുന്നത്. പതിനാറാം നൂറ്റാണ്ടില്‍ രാജകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന മീര ഒരു രാജാവിനെ വിവാഹം ചെയ്തു.
പക്ഷേ മനസ്സുകൊണ്ട് കൃഷ്ണനെ വരിച്ച മീരയ്ക്ക് വിവാഹജീവിതത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. തുടര്‍ന്ന് അവര്‍ വടക്കേഇന്ത്യയിലെ പുണ്യസ്ഥലങ്ങളിലേയ്‌ക്കെല്ലാം ഒരു തീര്‍ത്ഥയാത്രയ്ക്കു പോയി. യാത്രയുടെ ഒടുക്കം ദ്വാരകയിലെത്തിയ മീര ധ്വാരകാധീശ ക്ഷേത്രത്തിലെ കൃഷ്ണ വിഗ്രഹം കണ്ട് അതില്‍ ലയിച്ചുചേരുകയായിരുന്നുവെന്നാണ് കഥ.



Click it and Unblock the Notifications