നഗരത്തിന്‍െറ സ്ഥാപകനായ ബാബാ ഫരീദില്‍ നിന്നാണ് ഈ നഗരത്തിന് ഫരീദാബാദ് എന്ന പേര് ലഭിച്ചത്. ഹരിയാനയിലെ രണ്ടാമത്തെ വലിയ നഗരമായ ഫരീദാബാദില്‍ ബാബാ ഫരീദിന്‍െറ കാലത്ത് നിര്‍മിച്ച കോട്ടയുടെയും മസ്ജിദിന്‍െറയും തടാകത്തിന്‍െറയും അവശിഷ്ടങ്ങള്‍ ഇന്നും കാണാം.
യമുനാ നദീ തീരത്ത് ഡല്‍ഹിയാലും ഗുഡ്ഗാവിനാലും ഉത്തര്‍പ്രദേശിന്‍െറ ചില ഭാഗങ്ങളാലും ചുറ്റപ്പെട്ട ഫരീദാബാദ് പ്രമുഖ വ്യവസായിക നഗരം കൂടിയാണ്. രാജ്യ തലസ്ഥാനത്ത് നിന്ന് 25 കിലോമീറ്ററാണ് ഫരീദാബാദിലേക്കുള്ള ദൂരം.
ഫരീദാബാദിലെ കാഴ്ചകള്‍
ബദ്കല്‍ തടാകം, സൂരജ്കുണ്ഡ്, രാജാ നഹര്‍ സിംഗ് പാലസ്, ശിര്‍ദി സായി ബാബ ക്ഷേത്രം, ശിവക്ഷേത്രം, സെന്‍റ്. മേരീസ് ഓര്‍ത്തഡോക്സ് പള്ളി, ധൗജ് തടാകം, ആരവല്ലി ഗോള്‍ഫ് കോഴ്സ്, നഹര്‍ സിംഗ് ക്രിക്കറ്റ് സ്റ്റേഡിയം, ടൗണ്‍പാര്‍ക്ക്, ജര്‍ന മന്ദിര്‍ ഗ്രാമം, മുഹബ്ബത്താബാദ്, ഫരീദ്ഖാന്‍െറ ശവകുടീരം, മാതാ വൈഷ്ണോ ദേവി മന്ദിര്‍ സന്‍സ്ഥാന്‍, ഫരീദാബാദ് തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ എന്നിവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.
കാലാവസ്ഥ
മഴക്കാലത്ത് ഒഴിച്ച് ചൂടേറിയതും വരണ്ടതുമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടാറ്. മഴക്കാലത്ത് അന്തരീക്ഷത്തില്‍ ആര്‍ദ്രതയുടെ അളവ് കൂടുതലായിരിക്കും. മഴയില്ലാത്ത സമയങ്ങളില്‍ ഇടിവെട്ടും കാറ്റും ഉണ്ടാകാറുണ്ട്.



Click it and Unblock the Notifications