ഓരോ നാടിനും ഓരോ സൗന്ദര്യമാണ്. ആസ്വദിക്കാൻ എന്തെങ്കിലുമൊരു കാരണമില്ലാത്ത ഒരു നാടും കാണില്ല, ചിലയിടങ്ങൾക്കത് നഗരത്തിന്‍റെ ഭംഗിയാണെങ്കിൽ മറ്റുചിലപ്പോൾ അവിടുത്തെ നിർമ്മിതികളും കാഴ്ചകളുമാവും. ഇങ്ങനെയൊക്കെയാണെങ്കിലും ചില നാടുകൾ നമ്മളെ വീണ്ടും വിളിക്കും. ഒന്നു പോയി കണ്ടുവന്നാലും വീണ്ടും ചെല്ലാൻ പ്രേരിപ്പിക്കുന്ന ചിലത് അവിടെയുണ്ടാകും. പിന്നെയും പിന്നെയം പോകുവാൻ പ്രേരിപ്പിക്കുന്ന നഗരങ്ങൾ ഓരോരുത്തർക്കും വ്യത്യസ്തമാണെങ്കിലും ഭൂരിഭാഗം ആളുകൾക്കും ഇഷ്ടമായ ചില നഗരങ്ങളുണ്ട്.
ഇങ്ങനെ എത്ര തവണ സന്ദർശിച്ചാലും അതിന്‍റെ ആകർഷണം നഷ്ടപ്പെടാത്ത ഏറ്റവും സൗന്ദര്യാത്മകമായ നഗരം ഏതാണ്? എന്നൊരു ചോദ്യം റെഡ്ഡിറ്റ് ഉപഭോക്താവായ /Slommyhouse റെഡ്ഡിറ്റ് ട്രാവൽ കമ്മ്യൂണിറ്റിയായ r/travel ൽ ചോദിച്ചപ്പോൾ കിട്ടിയ ഉത്തരങ്ങൾക്ക് ലോകം എന്താണ് മറുപടി പറഞ്ഞതെന്നറിയുമോ? ഇതാ വീണ്ടും പോകാൻ പ്രേരിപ്പിക്കുന്ന നഗരങ്ങളായി ലോകസഞ്ചാരികൾ തിരഞ്ഞെടുത്ത ഇടങ്ങൾ.

1. ഫ്ലോറന്‍സ്, ഇറ്റലി
എത്ര കണ്ടാലും മടുക്കാത്ത നഗരമായി സഞ്ചാരികള് തിരഞ്ഞെടുത്തത് ഇറ്റലിയിലെ ഫ്ലോറൻസ് ആണ്. ഏറ്റവും മനോഹര നഗരങ്ങളിലൊന്നായ ഫ്ലോറന്‍സ് പണ്ടുമുതലേ അറിയപ്പെടുന്നത് അതിന്‍റെ
കല, സംസ്കാരം, നിർമ്മിതി എന്നിവയ്ക്കാണ്. ആധുനികതയും പഴമയും ഇവിടെ ചേരുംപടി ചേര്‍ന്നു കിടക്കുകയാണ്. മറ്റൊരു നൂറ്റാണ്ടിലേക്ക് സ്വയം എത്തിപ്പെട്ട പ്രതീതിയാണ് ഈ നഗരം സഞ്ചാരികൾക്ക് നല്കുന്നത്.
നവോത്ഥാനത്തിന്‍റെ ജന്മസ്ഥലമാണ് ഫ്ലോറൻസ്.
ലോകോത്തര മ്യൂസിയങ്ങളായ ഉഫിസി ഗാലറി, അക്കാദമിയ, ഡ്യൂമോ പള്ളിയിലെ മൈക്കലാഞ്ചലോയുടെ വിഖ്യാതമായ ഡേവിഡിന്റെ പ്രതിമ എന്നിങ്ങനെ ഇവിടെ കാണാൻ കുറേ കാഴ്ചകളുണ്ട്.
2. പ്രേഗ് ചെക്ക് റിപ്പബ്ലിക്ക്
ഫ്ലോറൻസിനൊപ്പം തന്നെ സഞ്ചാരികളുടെ ഇടയിൽ പ്രസിദ്ധി നേടിയ നഗരമാണ് പ്രേഗ്. ചെക്ക് റിപ്പബ്ലിക്കിന്‍റെ തലസ്ഥാന നഗരമായ ഇവിടം രാത്രി ജീവിതം, കോട്ട കൊട്ടാരങ്ങൾ പിന്നെ പള്ളികൾ എന്നിവയ്ക്ക് പേരുകേട്ടിരിക്കുന്നത്. കാലത്തെ പിന്നിലാക്കി നിലകൊള്ളുന്ന നിർമ്മിതികളാണ് ഇവിടുത്തെ ആകർഷണം. വാൾട്ടാവ നദിയുടെ തീരത്ത് നിന്ന് ഈ നഗരത്തെ കാണുക എന്നതു തന്നെ ഒട്ടും മടുപ്പിക്കാത്ത കാര്യമാണ്. ബറോക്ക് ശൈലിയിലുള്ള നിര്‍മിതികളാണ് നഗരത്തിലധികവും. സെന്‍റ് വിറ്റസ് കത്തീഡ്രല്‍, പ്രാഗ് ജ്യോതിശാസ്ത്ര ഘടികാരം, ചാള്‍സ് ബ്രിഡ്ജ്, പ്രാഗ് കൊട്ടാരം എന്നിങ്ങനെ കാഴ്ചകൾ ഒരുപാടുണ്ടിവിടെ.

3. എഡിന്‍ബറോ, സ്‌കോട്ട്‌ലാന്‍ഡ്
യൂറോപ്പിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നായ എഡിന്‍ബറോ പട്ടികയില മൂന്നാം സ്ഥാനത്താണെത്തിയത്. അതിമനോഹരമായ കുന്നിൻമുകളിലെ ഈ പട്ടണത്തിൽ അതിന്റെ ഓൾഡ് ടൗൺ, ന്യൂ ടൗൺ എന്നിവയാണ് കാണാനുള്ളത്. കാസിൽ റോക്കിന് മുകളിൽ സ്ഥിതി ചെയ്യുന്ന എഡിൻബർഗ് കാസിൽ ആണ് ഇവിടെ കാണാനുള്ള പ്രധാന കാഴ്ച. അതിനേക്കാൾ ഈ നഗരത്തിന്‍റെ വൈബ് അനുഭവിക്കാനാണ് ആളുകൾ എത്തുന്നത്.
4. ലൂബിയാന, സ്ലൊവേനിയ
സ്ലൊവേനിയയുടെ തലസ്ഥാനമാണ് ലൂബിയാന. പൊതുവേ യൂറോപ്യൻ സഞ്ചാര സ്ഥലങ്ങളുടെ പട്ടികയിൽ അങ്ങനെ കേട്ടിട്ടില്ലാത്ത ഇടമാണ് ലൂബിയാന. നടന്നു കണ്ടുതീർക്കുവാൻ സാധിക്കുന്ന ഈ നഗരം അറിയപ്പെടുന്നത് സാംസ്കാരിക നഗരം എന്നാണ്. തിയേറ്ററുകൾ, മ്യൂസിയങ്ങൾ, ഗാലറികൾ എന്നിവയുടെ ആസ്ഥാനമാണിത്. ഇവിടുത്തെ നദീതീരത്തെ കഫേ സംസ്കാരം പരിചയപ്പെട്ടിരിക്കേണ്ട ഒന്നാണ്.
5. സിന്‍ട്ര, പോര്‍ച്ചുഗല്‍
പോര്‍ച്ചുഗലിന്‍റെ തലസ്ഥാനമായ ലിസ്ബണിലെ ഒരു നഗരമാണ് സിൻട്ര. പോർച്ചുഗലിലെ സിൻട്ര പർവതനിരകളുടെ താഴ്‌വരയിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെ പ്രകൃതിയിലേക്ക് ഇറങ്ങിയുള്ള യാത്ര ആഗ്രഹിക്കുന്നവർക്ക് ഇവിടേക്ക് വരാം. പോര്‍ച്ചുഗലിലെ ഏറ്റവും മനോഹരവും റൊമാന്‍റിക് ഇടങ്ങളിലുമൊന്നാണ് ഇവിടം. സിന്‍ട്ര നാഷണല്‍ പാലസ്, പെന നാഷണല്‍ പാലസ് തുടങ്ങിയവ ഇവിടെ കാണേണ്ട സ്ഥലങ്ങളാണ്...
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












