Search
  • Follow NativePlanet
Share
» »മോക്ഷഭാഗ്യം നല്കുന്ന വൈകുണ്ഠ ഏകാദശി, ക്ഷേത്രദർശനത്തിൽ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ

മോക്ഷഭാഗ്യം നല്കുന്ന വൈകുണ്ഠ ഏകാദശി, ക്ഷേത്രദർശനത്തിൽ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ

സ്വർഗ്ഗത്തിലേക്കുള്ള വാതിലുകൾ വിശ്വാസികൾക്കു മുന്നിൽ തുറക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ദിവസമാണ് വൈകുണ്ഠ ഏകാദശി. ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയായ ഈ ദിവസത്തിലെ ഉചിതമായ ക്ഷേത്രദർശനവും പൂജകളും തങ്ങൾക്കു മോക്ഷഭാഗ്യം നേടിത്തരുമെന്നാണ് വിശ്വാസം. വിഷ്ണു പ്രീതിക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ ദിവസം വിഷ്ണു ക്ഷേത്രങ്ങളിൽ പ്രത്യേക രീതിയിൽ വേണം ദർശനം നടത്തുവാൻ.

സ്വര്‍ഗ്ഗവാതിൽ ഏകാദശി 2023; സ്വര്‍ഗ്ഗം തുറന്ന് അനുഗ്രഹം വർഷിക്കുന്ന ദിവസം, ഫലം . ഇഹലോക സുഖവും പരലോക മോക്ഷവും!സ്വര്‍ഗ്ഗവാതിൽ ഏകാദശി 2023; സ്വര്‍ഗ്ഗം തുറന്ന് അനുഗ്രഹം വർഷിക്കുന്ന ദിവസം, ഫലം . ഇഹലോക സുഖവും പരലോക മോക്ഷവും!

വൈഷ്ണവ വിശ്വാസികൾ കാത്തിരിക്കുന്ന പുണ്യദിനങ്ങളിലൊന്നാണ് വൈകുണ്ഠ ഏകാദശി. ഇതിന്‍റെ പ്രാധാന്യവും വിശ്വാസങ്ങളും കാരണം സ്വർഗ്ഗവാതിൽ ഏകാദശി എന്നും വിളിക്കുന്നു. എന്താണ് വൈകുണ്ഠ ഏകാദശിയെന്നും ഇതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും 2023 ലെ സ്വർഗ്ഗവാതിൽ ഏാദശിയെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും വായിക്കാം..

വൈകുണ്ഠ ഏകാദശി

വൈകുണ്ഠ ഏകാദശി

ഏകാദശികളിൽ ഏറ്റവും പ്രാധാന്യമേറിയ ഒന്നായാണ് വൈകുണ്ഠ ഏകാദശിയെ കണക്കാക്കുന്നത്. മുക്കോട്ടി ഏകാദശിയെന്നും പേരുള്ള ഇത് കേരളത്തിൽ അറിയപ്പെടുന്നത് സ്വര്‍ഗ്ഗവാതിൽ ഏകാദശി എന്നാണ്. വൈഷ്ണവ വിശ്വാസികളാണ് ഈ ഏകാദശി കൂടുതലായും ആചരിക്കുന്നത്. തമിഴ്നാട്ടിലെയും തെലുങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും വിശ്വാസികൾക്കിടയിലാണ് ഈ ആചരണങ്ങള് പ്രധാനമായും കാണപ്പെടുന്നത്. ഈ ദിവസം വ്രതമനുഷ്ഠിക്കുന്നതും പ്രത്യേക പ്രാർത്ഥനകൾ നടത്തുന്നതും ക്ഷേത്രദർശനം നടത്തുന്നതും മോക്ഷഭാഗ്യത്തിനർഹരാക്കുമെന്നാണ് വിശ്വാസം.

വൈകുണ്ഠത്തിലേക്കുള്ള വാതിലുകൾ തുറന്നിടുന്ന ദിനം

വൈകുണ്ഠത്തിലേക്കുള്ള വാതിലുകൾ തുറന്നിടുന്ന ദിനം

വൈകുണ്ഠ ഏകാദശി ദിവസത്തിൽ ഭഗവാൻ വിഷ്ണു വൈകുണ്ഠത്തിലേക്കുള്ള വാതിൽ തുറന്നിടും എന്നാണ് വിശ്വാസം.
ഈ ഏകാദശി നാളിൽ വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തി ആദ്യം മുൻവാതിലിൽ കൂടി അകത്തു കടന്നു, പ്രാര്‍ത്ഥനകൾക്കും പൂജകൾക്കും ശേഷം മറ്റൊരു വാതിലിൽ കൂടി പുറത്തു കടക്കണമെന്നാണ് വിശ്വാസം.

ഇങ്ങനെ ചെയ്യുന്നത് സ്വർഗ്ഗത്തിന്‍റെ വാതിലുകൾ കടക്കുന്നതിന് തുല്യമാണെന്നും അവർക്ക് മോക്ഷഭാഗ്യം ലഭിക്കുമെന്നുമാണ് പണ്ടുമുതലെയുള്ള വിശ്വാസം. ഈ ദിവസം മരിക്കുന്നവർ നേരിട്ട് സ്വർഗ്ഗത്തിൽ പോകുമെന്നും ഒരു വിശ്വാസമുണ്ട് (കടപ്പാട്: വിക്കിപീഡിയ). സാധാരണയായി നാലമ്പലത്തിന്‍റെ ഒരു വാതിലിനുള്ളിലൂടെ കടന്ന്, മറ്റൊരു വാതിലിലൂടെ പുറത്തേക്ക് പോവുകയാണ് വിശ്വാസികൾ ചെയ്യുന്നത്.

വൈകുണ്ഠ ഏകാദശി 2023

വൈകുണ്ഠ ഏകാദശി 2023

ധനുമാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് വൈകുണ്ഠ ഏകാദശി ആയി ആചരിക്കുന്നത്. 2023 ലെ വൈകുണ്ഠ ഏകാദശി ‍ഡിസംബർ 22 തിങ്കളാഴ്ചയാണ് വരുന്നത്. ഈ ദിവസങ്ങളിൽ വിഷ്ണു ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും പ്രാർത്ഥനകളും ദർശനത്തിന് പ്രത്യേക സൗകര്യങ്ങളും ഏർപ്പെടുത്താറുണ്ട്.

ഗുരുവായൂർ ഏകാദശിയും വൈകുണ്ഠ ഏകാദശിയും

ഗുരുവായൂർ ഏകാദശിയും വൈകുണ്ഠ ഏകാദശിയും

ഗുരുവായൂർ ഏകാദശിയെക്കുറിച്ച് നമുക്കറിയാം. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള ദിവസങ്ങളിലൊന്നാണിത്. ഗുരുവായൂർ പ്രതിഷ്ഠാ ദിനമായി കണക്കാക്കപ്പെടുന്ന ഗുരുവായൂർ ഏകാദശി നാളിൽ ക്ഷേത്രത്തിലെത്തുന്നവർക്ക് അളവില്ലാത്ത ഐശ്വര്യവും അനുഗ്രഹവും മോക്ഷഭാഗ്യവും ലഭിക്കുമെന്നാണ് വിശ്വാസം. ഗുരുവായൂർ ഏകാദശി അനുഷ്ഠിക്കുന്നവർ സ്വർഗ്ഗവാതിൽ ഏകാദശിയും അനുഷ്ഠിക്കണം എന്നാണ് വിശ്വാസം. എല്ലാ പാപങ്ങളിൽ നിന്നുള്ള മോചനവും സ്വര്‍ഗ്ഗവാതിൽ ഏകാദശി നല്കുന്നുവത്രെ.

വൈകുണ്ഠ ഏകാദശി വ്രതാനുഷ്ഠാനം

വൈകുണ്ഠ ഏകാദശി വ്രതാനുഷ്ഠാനം

വൈകുണ്ഠ ഏകാദശി അനുഷ്ഠാനം പൂർത്തിയായി ഫലപ്രാപ്തിയിലെത്തണമെങ്കിൽ വ്രതാനുഷ്ഠാനം നിർബന്ധമാണ്.
ഈ ദിവസത്തിന്‍റെ വ്രതാനുഷ്ഠാനം തലേദിവസത്തെ ഒരിക്കലോടു കൂടിയാണ് ആരംഭിക്കുന്നത്. അന്നേ ദിവസം ഒരുനേരം മാത്രമേ അരിയാഹാരം കഴിക്കുവാൻ സാധിക്കൂ. പിറ്റേന്ന്, ഏകാദശി ദിവസത്തിൽ ആ ദിവസം മുഴുവനായും വ്രതനാഷ്ഠാനങ്ങൾ നടത്തണം. പൂർണ്ണമായും ഉപവസിക്കുന്ന ദിവസമാണിത്. പുലർച്ചെ, കുളി കഴിഞ്ഞ ശേഷം വിഷ്ണു ക്ഷേത്രത്തിൽ പോയി ദർശനം നടത്തി സാധിക്കുന്നവർക്ക് ക്ഷേത്രത്തിൽ തന്നെ ഉപവാസമിരിക്കാം. ഭഗവത് ഗീതയും ഭാഗവതവും വായിക്കുന്നതും വിഷ്ണു സഹസ്രനാമം നാരായണ മന്ത്രം ജപിക്കുന്നതും ഈ ദിവസത്തിൽ നല്ലതാണെന്നാണ് കരുതപ്പെടുന്നത്.

വൈകുണ്ഠ ഏകാദശി ദിവസത്തിലെ മറ്റു പ്രത്യേകതകൾ

വൈകുണ്ഠ ഏകാദശി ദിവസത്തിലെ മറ്റു പ്രത്യേകതകൾ

സ്വർഗ്ഗവാതിലുകൾ തുറക്കപ്പെടുന്ന ദിവസം മാത്രമല്ല ഇത്. ഹൈന്ദവ വിശ്വാസങ്ങൾ അനുസരിച്ച്, സതീർത്ഥ്യായ കുചേലന്, തന്‍റെ ദാരിദ്രത്തിനിടയിലും അവിലുമായി സന്ദർശിച്ച ദിവസം കൂടിയാണിത്. മറ്റൊരു വിശ്വാസമനുസരിച്ച്, കുരുക്ഷേത്രയുദ്ധത്തിൽ അര്‍ജുനന് ശ്രീകൃഷ്ണൻ ഭഗവത്ഗീത ഉപദേശിച്ചതും ഇതേ ദിവസം തന്നെയാണ് എന്നാണ് വിശ്വാസം. അതിനാൽ ഈ ദിവസത്തെ ഗീതാജയന്തി എന്നും വിളിക്കുന്നു.

ജനുവരി 17 മുതൽ ശനിയുടെ രാശിമാറ്റം, കണ്ടകശനി, ഏഴരശനി ദോഷം മാറ്റുവാൻ ഈ ക്ഷേത്രങ്ങൾ സന്ദർശിക്കാംജനുവരി 17 മുതൽ ശനിയുടെ രാശിമാറ്റം, കണ്ടകശനി, ഏഴരശനി ദോഷം മാറ്റുവാൻ ഈ ക്ഷേത്രങ്ങൾ സന്ദർശിക്കാം

കന്യാകുമാരി യാത്രയിലെ ക്ഷേത്രങ്ങൾ.. ശുചീന്ദ്രം മുതൽ തിരുവട്ടാർ വരെ.. അപൂർവ്വ വിശ്വാസങ്ങളിലൂടെകന്യാകുമാരി യാത്രയിലെ ക്ഷേത്രങ്ങൾ.. ശുചീന്ദ്രം മുതൽ തിരുവട്ടാർ വരെ.. അപൂർവ്വ വിശ്വാസങ്ങളിലൂടെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X