Search
  • Follow NativePlanet
Share
» »ലഡാക്കിൽ പുതിയ ജില്ലകൾ, പ്രഖ്യാപനവുമായി കേന്ദ്രം, വിനോദസഞ്ചാരം ഇനി വേറെ ലെവൽ

ലഡാക്കിൽ പുതിയ ജില്ലകൾ, പ്രഖ്യാപനവുമായി കേന്ദ്രം, വിനോദസഞ്ചാരം ഇനി വേറെ ലെവൽ

കേന്ദ്ര ഭരണ പ്രദേശമായ ല‍ഡാക്കിൽ പുതിയതയി അഞ്ച് ജില്ലകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപനവുമായി കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പുതിയ ജില്ലകൾ പ്രഖ്യാപിച്ചത്. അദ്ദേഹം തൻറെ എക്‌സ് ഹാൻഡിൽ വഴിയാണ് പുതിയ വിവരം പങ്കുവെച്ചത്. വികസിതവും സമൃദ്ധവുമായ ലഡാക്കിനെ വളർത്തിയെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, ഈ മേഖലയിൽ അഞ്ച് പുതിയ ജില്ലകൾ സൃഷ്ടിക്കാൻ ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) തീരുമാനിച്ചതായി കുറിപ്പിൽ പറയുന്നു.

സാൻസ്കർ, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിവയാണ് ലഡാക്കിൽ വരാൻ പോകുന്ന പുതിയ ജില്ലകൾ. നിലവില്‍ ലേ, കാര്‍ഗില്‍ എന്നിങ്ങനെ രണ്ട് ജില്ലകളാണ് ലഡാക്കിലുള്ളത്. പുതിയ ജില്ലകള്‍ വരുന്നതോടെ പൊതു സേവനങ്ങളെത്തിക്കുന്നത് മെച്ചപ്പെടുത്താനും ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ ലഭ്യമാക്കാനും സാധിക്കുമെന്നാണ് കരുതുന്നത്.

2019 ന് മുമ്പ്, ലഡാക്ക് ജമ്മു കശ്മീർ സംസ്ഥാനത്തിൻ്റെ ഭാഗമായിരുന്നു. 2019 ഓഗസ്റ്റിൽ, ആർട്ടിക്കിൾ 370 പ്രകാരം സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ : ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. പ്രോത്സാഹിപ്പിക്കുന്നതിനും ഭരണത്തിന്‍റെ നേട്ടങ്ങൾ ലഡാക്കിന്‍റെ എല്ലാ കോണുകളിലും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുന്നതിനുമുള്ള സർക്കാരിന്‍റെ വിശാല വീക്ഷണത്തിന്‍റെ ഭാഗമാണ് പുതിയ ജില്ലകൾ സൃഷ്ടിക്കൽ.

സൻസ്‌കാർ, ദ്രാസ്, ഷാം, നുബ്ര, ചാങ്‌താങ് എന്നിവയുടെ രൂപീകരണം ഭരണപരമായ വെല്ലുവിളികളെ അഭിമുഖീകരിക്കുമെന്നും പ്രദേശവാസികൾക്ക് അവസരങ്ങൾ സൃഷ്ടിക്കുമെന്നുംകേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എടുത്തുപറഞ്ഞു.

സൻസ്കാർ

കിഴക്കൻ ലഡാക്കിന്‍റെ ഭാഗമായ സൻസ്കർ, അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും ബുദ്ധ വിഹാരങ്ങൾക്കും പേരുകേട്ടതാണ്. വിനോദസഞ്ചാരികലെ സംബന്ധിച്ചെടുത്തോളം ഈ ജില്ല ട്രെക്കിംഗിനും സാഹസിക വിനോദസഞ്ചാരത്തിനും പ്രശസ്തമായ സ്ഥലമാണ്, പ്രസിദ്ധമായ ചാദർ ട്രെക്ക് ഇവിടെയാണ് നടുന്നത്. ഇതിൽ പങ്കെടുക്കാനായി ഓരോ വർഷവും നിരവധി സന്ദർശകരാണ് എത്തുന്നത്. പുതിയ ജില്ലയുടെ രൂപീകരണം പ്രകൃതിരമണീയമായ ഈ പ്രദേശത്ത് താമസിക്കുന്നവർക്ക് അവശ്യ സേവനങ്ങളും ഭരണവും കൂടുതൽ അടുപ്പിക്കാൻ സഹായിക്കും.

2. ദ്രാസ്

ലഡാക്കിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ദ്രാസ് നിയന്ത്രണരേഖയ്ക്ക് സമീപം ആണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും തണുപ്പുള്ള ജനവാസമുള്ള സ്ഥലങ്ങളിൽ ഒന്നായി അറിയപ്പെടുന്ന ഇത് കാർഗിൽ യുദ്ധത്തിലെ പങ്ക് കാരണം ചരിത്രപരമായ പ്രാധാന്യവും വഹിക്കുന്നു. പ്രാദേശിക ഭരണം മെച്ചപ്പെടുത്താനും ജനങ്ങൾക്ക് കൂടുൽ സേവനങ്ങൾ നല്കാനും ദ്രാസ് ഒരു ജില്ലയായി സ്ഥാപിക്കുന്നതിലൂടെ, സർക്കാർ ലക്ഷ്യമിടുന്നു.

3. ഷാം

ലഡാക്കിന്‍റെ പടിഞ്ഞാറൻ ഭാഗത്തൊണ് ഷാം സ്ഥിതി ചെയ്യുന്നത്. സാംസ്കാരികവും ചരിത്രപരവുമായ പ്രത്യേകതകളാണ് ഇവിടേക് സ‍ഞ്ചാരികളെ ആകർഷിക്കുന്നത്. പുരാതന ചുവർചിത്രങ്ങൾക്കും അതുല്യമായ വാസ്തുവിദ്യയ്ക്കും പേരുകേട്ട ആൽച്ചി മൊണാസ്ട്രിയാണ് പ്രധാന ആകർഷണം. ഷാം ഒരു പ്രത്യേക ജില്ലയായി മാറുന്നതോടെ, പ്രാദേശിക ഭരണകൂടത്തിന് അതിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും കൂടുതൽ ഫലപ്രദമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.

നുബ്ര വാലി

ലേയുടെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന നുബ്ര താഴ്‌വര സാഹസിക സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. ഖാർദുങ് ലാ ചുരം വഴി യാണ് ഇവിടേക്ക് എത്തുന്നത്. പുതിയ ജില്ലാ പദവി ഈ മേഖലയിലെ ടൂറിസത്തെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനും പിന്തുണയ്ക്കുന്നതിനും സഹായിക്കും.

ചാങ്താങ്

പാംഗോങ് ത്സോ, സോ മോറിരി എന്നിവയ്ക്ക് പേരുകേട്ട ഇത് ചാങ്പ നാടോടികളുടെ ആസ്ഥാനമാണ്. സമ്പന്നമായ വന്യജീവികൾക്കും പ്രകൃതി സൗന്ദര്യത്തിനും പേരുകേട്ട ജില്ലയാണിത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ladakh travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+