Search
  • Follow NativePlanet
Share
» » ഇന്ത്യയിൽ ജീവിക്കാൻ ഏറ്റവും മികച്ച നഗരം ബെംഗളുരു; ഈ കൊടും ചൂടിലും ഇതെങ്ങനെ സംഭവിച്ചു?

ഇന്ത്യയിൽ ജീവിക്കാൻ ഏറ്റവും മികച്ച നഗരം ബെംഗളുരു; ഈ കൊടും ചൂടിലും ഇതെങ്ങനെ സംഭവിച്ചു?

ഇത്രയും രൂക്ഷമായി ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് ഇന്ത്യയുടെ സിലിക്കൺ വാലിയായ ബെംഗളുരു കടന്നു പോകുന്നത്. ശുദ്ധജല ക്ഷാമത്തിൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഇപ്പോൾ പുറത്തിറങ്ങാൻ അനുവദിക്കാത്ത വിധത്തിലുള്ള കനത്ത ചൂടിൽ എത്തി നിൽക്കുകയാണ്. 38 ഡിഗ്രിയ്ക്കടുത്ത് വരെ നഗരത്തില്‍ താപനില രേഖപ്പെടുത്തിക്കഴിഞ്ഞു.

എങ്ങനെ ജീവിക്കും എന്നതിനേക്കാൾ എങ്ങനെ ഒരു പകൽ ഈ ചൂടിൽ പുറത്തിറങ്ങും എന്നതാണ് ബെംഗളുരു നിവാസികളെ ബുദ്ധിമുട്ടിപ്പിക്കുന്നത്. പകൽ പുറത്ത് പണിയെടുക്കുന്നവരുടെ കാര്യം അതിലും കഷ്ടമാണ്. എന്തായാലും ഈ പ്രതിസന്ധികൾക്കിടയിൽ ബാംഗ്ലൂരിനെ തേടി വലിയൊരു നേട്ടം എത്തിയിട്ടുണ്ട്. ഇന്ത്യയിലെ ജീവിക്കാൻ കൊള്ളുന്ന നഗരങ്ങളിൽ ഒന്നാം സ്ഥാനം ബെംഗളുരു നേടി.

Bangalore The Most Liveable City In India 2024

2024 ലെ ഈസ് ഓഫ് ലിവിങ് ഇന്‍ഡക്സിലാണ് ബാംഗ്ലൂർ ജീവിക്കാൻ അനുയോജ്യമായ മികച്ച നഗരമായി തിരഞ്ഞെടുക്കപ്പെട്ടത്, അതും മികച്ച സ്കോറോടെ. രണ്ടാം സ്ഥാനം പൂനെയും തുടർന്ന് അഹമ്മദാബാദ്, ചെന്നൈ, സൂറത്ത് എന്നീ നഗരങ്ങള്‍ക്കുമാണ് തുടർന്നുള്ള അഞ്ച് സ്ഥാനങ്ങൾ. ഭവന, നഗരകാര്യ മന്ത്രാലയം ആണ് ജീവിത നിലവാരവും ഇന്ത്യയിലെ നഗരങ്ങളിലുടനീളമുള്ള നഗരവികസന സംരംഭങ്ങളുടെ ഫലപ്രാപ്തിയും കണക്കാക്കുന്നതിന് ഈസ് ഓഫ് ലിവിംഗ് ഇൻഡക്സ് പുറത്തിറക്കുന്നത്.

ജീവിത നിലവാരം- വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, ശുചിത്വ സൗകര്യങ്ങൾ
സാമ്പത്തിക ശേഷി- സാമ്പത്തിക വികസനം, ഉപജീവനത്തിനുള്ള അവസരങ്ങൾ, സാമ്പത്തിക ഉൾപ്പെടുത്തൽ
സുസ്ഥിരതയും പ്രതിരോധശേഷിയും- സുസ്ഥിരതാ രീതികൾ, ഊർജ്ജ ഉപഭോഗ രീതികൾ തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് നഗരങ്ങളെ തിരഞ്ഞെടുക്കുന്നത്.

2024 ലെ ഇന്ത്യയിലെ ഏറ്റവും മികച്ച 10 താമസയോഗ്യമായ നഗരങ്ങളുടെ ലിസ്റ്റ്

ബാംഗ്ലൂര്‍- 66.70
പൂനെ - 66.27
അഹമ്മദാബാദ് - 64.87
ചെന്നൈ - 62.61
സൂററ്റ് - 61.73
നവി മുംബൈ - 61.60
കോയമ്പത്തൂർ - 59.72
വഡോധര -59.24
ഇൻഡോർ -58.58
ഗ്രേറ്റർ മുംബൈ -58.23

എന്തുകൊണ്ട് ബെഗംളുരു

മോസ്റ്റ് ലിവബിൾ സിറ്റി സ്കോർ ഇൻഡക്സിൽ 66.70 പോയിന്‍റ് നേടിയാണ് ബെംഗളുരു ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. അനുദിനം വളർന്നു വരുന്ന നഗരമാണ് ബാംഗ്ലൂർ. സാങ്കേതിക ഭീമന്മാരും വളർന്നുവരുന്ന സ്റ്റാർട്ടപ്പ് സംസ്കാരവും ആണ് ബാംഗ്ലൂരിനെ ചെറുപ്പക്കാർക്കിടയിൽ പ്രിയപ്പെട്ടതാക്കുന്നത്.

തിങ്ങിനിറഞ്ഞ നഗരമാണെങ്കിലും ഇതിനിടയിലെ പച്ചപ്പു നിറഞ്ഞ ഇടങ്ങൾ ബെംഗളുരുവിന്‍റെ പ്രത്യേകതയാണ്. കോറമംഗലയിലെ പബ്ബുകൾ, ജയനഗറിലെ ഇലകൾ നിറഞ്ഞ വഴികൾ , കെആർ മാര്‍ക്കറ്റിലെ പൂക്കൾ നിറഞ്ഞ പ്രഭാതങ്ങൾ, എന്നിങ്ങനെ വൈവിധ്യങ്ങളാണ് ഈ നഗരത്തിനെ വ്യത്യസ്തമാക്കുന്നത്.

ബെംഗളുരുവിലെ ചൂടും ജലക്ഷാമവും

ബാംഗ്ലൂർ ഇപ്പോൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ചൂടും ജലക്ഷാമവും. ജലത്തിന്‍റെ ഉപയോഗത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കഴിഞ്ഞ 15 വർഷത്തിനിടെ വന്ന ഏറ്റവും ഉയര്‍ന്ന താപനിലയും ബെംഗളുരു അനുഭവിച്ചു കഴിഞ്ഞു. കഴിഞ്ഞ എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയും ബാംഗ്ലൂരിൽ രേഖപ്പെടുത്തി.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+