Search
  • Follow NativePlanet
Share
» »ക്യൂ നിൽക്കേണ്ട, ചില്ലറ തപ്പേണ്ട.. ബെംഗളുരു നമ്മ മെട്രോയിൽ ക്യൂആർ കോഡ് ടിക്കറ്റ് ബുക്കിങ്, വാട്സ് ആപ്പ് മതി

ക്യൂ നിൽക്കേണ്ട, ചില്ലറ തപ്പേണ്ട.. ബെംഗളുരു നമ്മ മെട്രോയിൽ ക്യൂആർ കോഡ് ടിക്കറ്റ് ബുക്കിങ്, വാട്സ് ആപ്പ് മതി

ബാംഗ്ലൂർ യാത്രകളെ ഏറ്റവും എളുപ്പമുള്ളതാക്കുന്നത് എന്താണെന്ന് ചോദിച്ചാൽ അതിനൊരു ഉത്തരമേയുളളൂ.. അത് ബെംഗളുരു നമ്മ മെട്രോ ആണ്. നഗരത്തിലെത്ര തിരക്കാണെങ്കിലും മഴ പെയ്ത് റോഡിലൂടെ വണ്ടി പോകാത്ത, കാൽ കുത്താൻ പറ്റാത്ത അവസ്ഥയാണെങ്കിലും മെട്രോ വഴിയാണ് യാത്രയെങ്കില്‌‌ രക്ഷപെട്ടു എന്നു പറയാം. ബ്ലോക്കോ തിരക്കോ ഇല്ലാതെ സുഖമായി ലക്ഷ്യസ്ഥാനത്ത് ഇറങ്ങാം. തിരക്കേറിയ സമയങ്ങളില്‌ ടിക്കറ്റ് കിട്ടാൻ ക്യൂ നിൽക്കണം എന്നതാണ് സാധാരണ യാത്രക്കാരെ സംബന്ധിച്ച് മെട്രോയുടെ പ്രശ്നങ്ങളിലൊന്ന്.

ഇപ്പോഴിതാ, ടിക്കറ്റ് മേടിക്കാൻ ചില്ലറയും പെറുക്കി ക്യൂ നിൽക്കേണ്ട അവസ്ഥ ബെംഗളുരു നമ്മ മെട്രോയ്ക്കില്ല. നമ്മ മെട്രോ ക്യൂആർ കോഡ് ടിക്കറ്റ് ബുക്കിംഗ് സംവിധാനം അവതരിപ്പിച്ചതോടെ ടിക്കറ്റ് ബുക്കിങും ഒരു കടമ്പയല്ലാതായി മാറി. ക്യൂ നിൽക്കൽ മാത്രമല്ല, യാത്ര തുടങ്ങുന്നതിനു മുൻപോ സ്റ്റേഷനിൽ എത്തിയ ശേഷമോ , യാത്രയ്ക്ക് മണിക്കൂറുകള്‍ക്ക് മുൻപോ ഒക്കെ ടിക്കറ്റ് എടുത്ത് വയ്ക്കുവാനും സാധിക്കും. ഇതാ നമ്മ മെട്രോ ക്യൂആർ കോഡ് ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തെക്കുറിച്ച് വിശദമായി അറിയാം.

QR Code Ticket Booking Via WhatsApp In Namma Metro Bengaluru

പുതിയ സംവിധാനം അവതരിപ്പിച്ചതിനു പിന്നാലെ യാത്രക്കാർക്കിടയിൽ ഇത് വലിയ ഹിറ്റായി മാറി. ഇതിോകം മുപ്പത് ലക്ഷത്തോളം ആളുകളാണ് ഈ സംവിധാനം ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ.

നമ്മ മെട്രോ ക്യൂആർ കോഡ് ടിക്കറ്റ് ബുക്കിംഗ്

ക്യൂ ആർ കോഡ് ഉപയോഗിച്ച് വാട്സ് ആപ്പില്‍ മെട്രോയുടെ ചാറ്റ് തുറക്കുകയാണ് ആദ്യം വേണ്ടത്. അതിനു ശേഷം ഭാഷ തിരഞ്ഞെടുക്കാം, നിലവിൽ കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സേവനമാണ് നിലവിൽ ലഭ്യമാകുന്നത്. തുടർന്ന് ഇതിൽ ലഭ്യമായ സേവനങ്ങൾ നിങ്ങൾക്ക് കാണാം. ക്യുആർ ടിക്കറ്റ്, കാർഡ് വിവരങ്ങൾ, റീചാർജ് എന്നിവ കൂടാതെ മോർ ഓപ്ഷൻസിൽ റീച്ചാർജ് സ്റ്റാറ്റസ്, റൂട്ട്, ടിക്കറ്റ് നിരക്ക് തുടങ്ങിയ കാര്യങ്ങളും കാണാം.

ടിക്കറ്റ് എടുക്കാൻ

വാട്സാപ്പിൽ ഒരു ടിക്കറ്റ് വാങ്ങാൻ, QR ടിക്കറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഒരു ടിക്കറ്റ് വാങ്ങുന്നതിനോ ഒരു ടിക്കറ്റ് റദ്ദാക്കുന്നതിനോ ഉള്ള തിരഞ്ഞെടുപ്പുകൾ നിങ്ങൾ കാണും. "ടിക്കറ്റ് വാങ്ങുക" തിരഞ്ഞെടുത്ത് നിങ്ങളുടെ പുറപ്പെടൽ സ്റ്റേഷനും ആവശ്യമായ ടിക്കറ്റുകളുടെ എണ്ണവും കൃത്യമായി നല്കുക. തുടർന്ന് നിങ്ങൾക്ക മണി പേയ്മെന്‍റ് ആപ്പുകൾ വഴി വളരെ എളുപ്പത്തിൽ പണമിടപാട് പൂർത്തിയാക്കി ടിക്കറ്റ് ലഭിക്കാൻ സഹായിക്കുന്നു. മാത്രമല്ല ഇങ്ങനെ എടുക്കുന്ന ടിക്കറ്റുകൾക്ക് നിരക്കിൽ 5% കിഴിവ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

ക്യൂ ആർ കോഡ് വഴി ടിക്കറ്റ് എടുക്കൽ- ഗുണങ്ങൾ

നമ്മ മെട്രോയിൽ ക്യൂ ആർ കോഡ് വഴി ടിക്കറ്റ് എടുക്കുന്നത് വഴി യാത്രാ സമയം ലാഭിക്കാൻ സഹായിക്കുന്നു. വേണമെങ്കിൽ സ്റ്റേഷന് പുറത്തു നിന്നും ഈ ടിക്കറ്റ് എടുക്കാം. തിരക്കേറിയ സമയങ്ങളിലെ ടിക്കറ്റ് എടുക്കാൻ ക്യൂ നിൽക്കാതെ, ക്യൂ ആര്‌ കോഡ് വഴി വാട്സ് ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കുന്നത് ഏറ്റവും മികച്ച കാര്യമാണ്. കൂടാതെ അടിസ്ഥാന നിരക്കിൽ നിന്നും അഞ്ച് ശതമാനം ഇളവും ഇത് വഴി ലഭിക്കുന്നു.

പർപ്പിൾ ലൈൻ മെട്രോ വന്നതോടെ കൂടുതൽ ആളുകൾ ക്യൂ ആർ കോഡ് വഴി ടിക്കറ്റ് എടുക്കാൻ ആരംഭിച്ചിട്ടുണ്ട്. ഐടി പ്രൊഫഷണലുകളും യുവാക്കളുമാണ് കൂടുതലും ഇതിനെ ആശ്രയിക്കുന്നത്. സാങ്കേതികവിദ്യ സ്വീകരിക്കുന്നതിലൂടെ, ബെംഗളൂരുവിലെ എല്ലാവർക്കും യാത്രാമാർഗം സുഗമവും കാര്യക്ഷമവുമാക്കാൻ ബിഎംആർസിഎൽ ലക്ഷ്യമിടുന്നു. ഉപയോഗത്തിൻ്റെ എളുപ്പവും അധിക ആനുകൂല്യങ്ങളും ഭാവിയിൽ കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+