Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ ബജറ്റ് കുറഞ്ഞ ലക്ഷ്യസ്ഥാനമായി ബാംഗ്ലൂർ, ഒരു രാത്രിക്ക് ഇവിടെ ചെലവ് ഇത്രയുമേയുള്ളോ?

ഇന്ത്യയിലെ ബജറ്റ് കുറഞ്ഞ ലക്ഷ്യസ്ഥാനമായി ബാംഗ്ലൂർ, ഒരു രാത്രിക്ക് ഇവിടെ ചെലവ് ഇത്രയുമേയുള്ളോ?

യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ആദ്യ പരിഗണന ബജറ്റിനാണ്. യാത്രയിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്ന തുക മാറ്റിവെച്ചു കഴിഞ്ഞാൽ പിന്നെ എവിടെയൊക്കെ കാണണം, എങ്ങനെ പോകണം, എത്ര ദിവസം തങ്ങണം എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കെല്ലാം ഒരുത്തരം കിട്ടും. ഇത്തവണത്തെ വേനലിൽ ഉള്ളം കുളിർപ്പിക്കാനുള്ള യാത്രകൾ പ്ലാൻ ചെയ്യാനുള്ള സമയമാണിത്. എങ്ങോട്ട് പോകണമെന്ന് തീരുമാനിച്ചോ?

എവിടേക്ക് യാത്ര പോയാലും ടൈറ്റ് ബജറ്റിലാണെങ്കിൽ അതിനനുസരിച്ചുള്ള സ്ഥലം തിരഞ്ഞെടുക്കണം. വേനലവധി കൂടി വന്നതോടെ എല്ലാവരും യാത്ര ചെയ്യുന്ന സമയമാണ്. അതുകൊണ്ട് ഹോട്ടൽ മുറിയെടുത്ത് രണ്ടു മൂന്നാലു ദിവസം ചെലവഴിച്ചുള്ള യാത്രയാണെങ്കിൽ കീശ എങ്ങനെ കാലിയായെന്നു ചോദിക്കേണ്ട ആവശ്യമില്ല.. പക്ഷേ.. ബാംഗ്ലൂരിലേക്കാണ് യാത്രയെങ്കിൽ ബജറ്റിനെ പേടിക്കേണ്ട ആവശ്യമേയില്ല!

Reasons Why Bengaluru Is Best For Tight Budget Travels

ഡിജിറ്റൽ ട്രാവൽ പ്ലാറ്റ്ഫോം സൈറ്റ് ആയ അഗോഡയുടെ കണക്കുകൾ അനുസരിച്ച് ഏപ്രിൽ, മേയ മാസത്തിൽ ഏറ്റവും ചെലവ് കുറഞ്ഞ യാത്രയ്ക്ക് ധൈര്യമായി ബാഗ് പാക്ക് ചെയ്യാവുന്ന ലക്ഷ്യസ്ഥാനം ബാംഗ്ലൂർ ആണ്. ഇന്ത്യയിലെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലി ആയ ലക്ഷ്യസ്ഥാനമാണ് ബാംഗ്ലൂർ എന്നാണ് കണക്കുകൾ പറയുന്നത്. ഏഷ്യൻ നഗരങ്ങളിലെ ഏറ്റവും കുറഞ്ഞ ശരാശരി താമസ നിരക്കുള്ള ലക്ഷ്യസ്ഥാനങ്ങൾ ആണ് പട്ടികയിൽ ഉൾപ്പെട്ടത്.

ബാംഗ്ലൂരിലെ ശരാശരി റൂം നിരക്ക് 4,584 രൂപയാണ് എന്നതാണ് ഇതിനു കാരണമായി പറയുന്നത്.
കഴിഞ്ഞ വർഷം ഇന്ത്യയിലെ വേനല്‍ക്കാല യാത്രകൾക്കുള്ള ചെലവ് കുറഞ്ഞ ലക്ഷ്യസ്ഥാനം ഒഡീഷയിടെ പുരി ആയിരുന്നു. ശരാശരി നിരക്ക് കുറവാണ് എന്നതിനാൽ ബാംഗ്ലൂരിൽ കാണാനുള്ള കാഴ്ചകളിലോ ചെയ്യേണ്ട കാര്യങ്ങളിലോ ഏതെങ്കിലും തരത്തിലുള്ള കുറവുണ്ട് എന്നർത്ഥമില്ല എന്ന കാര്യം ഓർമ്മിക്കുക.

ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബാംഗ്ലൂർ പഴമയും പുതുമയും ഒരേ അളവിൽ ചേരുന്ന മികച്ച നഗരമാണ്. ഗതാഗതക്കുരുക്കും ആൾത്തിരക്കുകളുമെല്ലാം മറ്റേതു നഗരത്തെയുംകാൾ ബാംഗ്ലൂരിനെ ബാധിക്കുന്നുണ്ടെങ്കിലും എപ്പോളും തുറന്ന മനസ്സോടെ സ്വീകരിക്കുന്ന നടാണിത്.

Bangalore Travel

ഇന്ത്യയുടെ ഭൂതകാലവും ഭാവിയും ഒറ്റയിടത്ത് അനുഭവിക്കാൻ കഴിയുമെങ്കില്‍ അത് ബാംഗ്ലൂർ ആയിരിക്കും. ഇന്ത്യയുടെ ഒരു ചെറിയ പരിഛേദം തന്നെ ഇവിടെ കണ്ടെത്താൻ കഴിയും. യാത്രകൾ പോകാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ, മാളുകൾ, ഷോപ്പിങ് സെന്‍ററുകൾ, സ്ട്രീറ്റ് ഫൂഡ്, ലോകത്തിന്‍റെ ഏതു ഭാഗത്തെയും രുചികൾ ലഭിക്കുന്ന റസ്റ്റോറന്‍റുകൾ, ഫൂഡ് കോർട്ടുകൾ, എന്നിങ്ങനെ ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം ഇവിടെ ബാംഗ്ലൂരിലുണ്ട്.

ബാംഗ്ലൂരിൽ നിന്നൊരു യാത്ര പോകുവാനെങ്കിൽ നന്ദി ഹിൽസ്, ഭോഗനന്ദീശ്വര ക്ഷേത്രം, ലാൽ ബാഗ് ബോട്ടാണിക്കൽ ഗാർഡൻ, ഇസ്കോൺ ക്ഷേത്രം, ബന്നാർഗട്ട ദേശീയോദയാനം, വിധാൻ സൗധ, യുബി സിറ്റി, ബാംഗ്ലൂർ പാലസ്, ടിപ്പു സുല്‍ത്താൻ സമ്മർ പാലസ്., ജവഹർലാൽ നെഹ്റു പ്ലാനറ്റോറിയം, നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട്, എച്ച്എംടി വാച്ച് മ്യൂസിയം, എന്നിങ്ങനെ എണ്ണിയാൽ തീരാത്ത സ്ഥലങ്ങളും കാഴ്ചകളുമുണ്ട്.

ഏഷ്യയിലെ ചെലവ് കുറഞ്ഞ എട്ട് ലക്ഷ്യസ്ഥാനങ്ങൾ

1.ഉഡോൺ താനി, തായ്‌ലൻഡ്
(ശരാശരി മുറി നിരക്ക്: 2,333 രൂപ)
2. സുരബായ, ഇന്തോനേഷ്യ
(ശരാശരി മുറി നിരക്ക്: 3,250 രൂപ)
3.ഹ്യൂ, വിയറ്റ്നാം
(ശരാശരി മുറി നിരക്ക്: 3,584 രൂപ)
4. കുച്ചിംഗ്, മലേഷ്യ
(ശരാശരി മുറി നിരക്ക്: 4,084 രൂപ)
5. ഇലോയിലോ, ഫിലിപ്പീൻസ്
(ശരാശരി മുറി നിരക്ക്: 4,167 രൂപ)
6.ബെംഗളൂരു, ഇന്ത്യ
(ശരാശരി മുറി നിരക്ക്: 4,584 രൂപ)
7. നരിത, ജപ്പാൻ
(ശരാശരി മുറി നിരക്ക്: Rs 5,917)
8. കയോസിയുങ്, തായ്‌വാൻ
(ശരാശരി മുറി നിരക്ക്: Rs 8,418)

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+