ബെംഗളുരുവിൽ മഴയൊന്ന് ആഞ്ഞുപെയ്താൽ വെള്ളം പിന്നെ ഒഴുകുന്നത് റോഡിലൂടെ ആയിരിക്കും. മഴക്കാലത്ത് ബാംഗ്ലൂരിൽ ഏറ്റവും പാട് റോഡിലൂടെ നടക്കാനാണ്. മഴക്കാലത്ത് അങ്ങോട്ടും ഇങ്ങോട്ടും അനങ്ങാൻ കഴിയാതെ ട്രാഫിക് ബ്ലോക്കിൽ പെട്ടു കിടക്കുമ്പോൾ പലപ്പോഴും ഇറങ്ങ നടന്നാൽ ഇതിലും വേഗത്തിൽ എത്തും എന്നു വിചാരിച്ച് ഇറങ്ങുന്നത് ചിലപ്പോൾ വെള്ളത്തിലേക്ക് ആയിരിക്കും. കനത്ത മഴയിൽ മുട്ടൊപ്പം വെള്ളം കെട്ടി നിൽക്കുന്ന റോഡുകളും ഇന്ത്യയുടെ സിലിക്കൺ വാലിയായ ബെംഗളുരുവിൽ ഉണ്ട്.
ചെറിയ മഴയാണെങ്കിൽ പോലും നഗരത്തിന്‍റെ പല ഭാഗങ്ങളിലും വളരെ പെട്ടന്നാണ് വെള്ളക്കെട്ട് രൂപപ്പെടുന്നത്. മഴക്കാലം വന്നതോടെ ബുദ്ധിമുട്ടുകൾ പറയുകയും വേണ്ട. ഗതാഗതക്കുരുക്കും വെള്ളക്കെട്ടും ഒരുമിച്ച് അനുഭവപ്പെടുന്ന മഴക്കാലം ബെംഗളുരുവിലെ സാധാരണ ജീവിതത്തെ കൂടുതല് ദുസഹമാക്കുകയാണ്. ഇത് കൂടാതെയാണ് വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകി ഡെങ്കിപ്പനി പടരുന്ന സാഹചര്യവും.

എന്തായാലും മഴക്കാലത് ബാംഗ്ലൂരിൽ റോഡിലിറങ്ങുന്നത് കരുതലോടെ മാത്രമായിരിക്കണം. മഴ ചെറുതായൊന്ന് പെയ്താൽ പോലും വെള്ളം കയറുന്ന റോഡിൽ കനത്ത മഴ പെയ്താലുള്ള അവസ്ഥ പറയേണ്ടല്ലോ. ഇതാ ഈ മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ള ബെംഗളുരുവിലെ പ്രധാന സ്ഥലങ്ങൾ നോക്കാം. കനത്ത മഴയിൽ ഈ വഴികൾ ഒഴിവാക്കാൻ മറക്കേണ്ട.
1. മാറത്തഹള്ളി- ബെല്ലന്തൂർ സ്ട്രെച്ച്
മഴ പെയ്താൽ ഏറ്റവും പെട്ടന്ന് പണി കിട്ടുന്ന സ്ഥലങ്ങളിലൊന്നാണ് ഔട്ടർ റിംഗ് റോഡിലെ മാറത്തഹള്ളി- ബെല്ലന്തൂർ സ്ട്രെച്ച്. എത്ര ചെറിയ മഴയാണെങ്കിലും വെള്ളം റോഡിൽ വന്നാൽ പിന്നെ പണിയാണ്. നടന്നു പോകാനാണെങ്കിലും വാഹനത്തിൽ പോകാനാണെങ്കിലും ഇവിടെ വളരെ ബുദ്ധിമുട്ടാണ്. ഈ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കടുബീസനഹള്ളി അടിപ്പാതയിൽ മിതമായ മഴ പെയ്താലും മുട്ടോളം വെള്ളം ഉയരും.2022 ല്‍കിഴക്കൻ ബംഗളൂരുവിൽ കനത്ത വെള്ളപ്പൊക്കമുണ്ടായഘട്ടത്തിൽ ഏറ്റവും ബുദ്ധമുട്ടുകൾ അനുഭവപ്പെട്ട പ്രദേശം കൂടിയാണ്.

2. ബെലത്തൂർ-കടുഗോഡി സ്ട്രെച്ച്
മഴക്കാലം ദുരിതത്തിലാക്കുന്ന ബെംഗളുരുവിലെ മറ്റൊരു ഏരിയയാണ് ബെലത്തൂർ-കടുഗോഡി സ്ട്രെച്ച്. കിഴക്കൻ ബെംഗളൂരുവിന്‍റെ ഭാഗമായ ഇവിടെ ചാറ്റൽ മഴ പെയ്താൽ തന്നെ പ്രശ്നമാണ്. മോശം ഇൻഫ്രാസ്ട്രക്ചറും പൂർത്തിയാകാത്ത റോഡുകളും ഇതിന്‍റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. മഴക്കാലത്തെ ഈ പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾ ഒട്ടും കുറവല്ല. മഴ പെയ്യുന്ന സമയത്ത് ബെംഗളുരുവിൽ ഒഴിവാക്കേണ്ട റോഡുകളിൽ ഒന്നുകൂടിയാണിത്.
3. കോറമംഗല
ബെംഗളുരുവിലെ ഏറ്റവും മികച്ച ഇടങ്ങളിലൊന്നാണ്
കോറമംഗല. സ്റ്റാർട്ടപ്പുകളും ഓഫീസുകളും വാണിജ്യ സ്ഥാപനങ്ങളും എല്ലാം ഉള്ള തിരക്കേറിയ ഇടമാണിത്. ധാരാളം പബ്ബുകളും റസ്റ്റോറന്‍റുകളും ഉള്ളതിനാൽ വാരാന്ത്യങ്ങളും വൈകുന്നേരങ്ങളും ഇവിടെ തിരക്കുള്ള സമയം കൂടിയാണ്. എന്നാൽ മഴക്കാലത്ത് ഇവിടേക്ക് വരുന്ന കാര്യം ആലോചിക്കുകയേ വേണ്ട. എപ്പോഴും തിരക്ക് അനുഭവപ്പെടുന്ന കോറമംഗല അഞ്ചാം ബ്ലോക്ക് മഴ പെയ്താൽ വെള്ളത്തിനടിയിലാവും. കാലവർഷം തുടങ്ങിയതേയുള്ളുവെങ്കിലും ഈ വർഷവും നിരവധി തവണയാണ് ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടത്.
4. കൊടിഗെഹള്ളി-ഹെബ്ബാൾ-നാഗവര സ്ട്രെച്ച്
വെള്ളക്കെട്ട് രൂക്ഷമായി അനുഭവപ്പെടുന്ന ബെംഗളുരുവിലെ മറ്റൊരു സ്ഥലമാണ് കൊടിഗെഹള്ളി-ഹെബ്ബാൾ-നാഗവര സ്ട്രെച്ച്. വടക്കൻ ബെംഗളുരുവിന്‍റെ ഭാഗമായ ഇവിടുത്തെ വെള്ളക്കെട്ട് നഗരത്തിൽ പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ബെംഗളുരു എയർപോർട്ടിലേക്കുള്ള പാതകളിലൊന്നായതിനാൽ . മഴ പെയ്താൽ എയർപോർട്ട് യാത്രക്കാരും ഗതാഗതക്കുരുക്കിൽ പെടുന്നു. വെള്ളമിറങ്ങിയാൽ മാത്രമേ തുടർന്ന് ഇതുവഴിയുള്ള യാത്ര സാധ്യമാകൂ. കൂടാതെ, ഇവിടെ പുരോഗിക്കുന്ന മെട്രോ നിർമ്മാണവം മഴക്കാല യാത്രകൾ ദുരിതാക്കുന്നു
5. യെമലൂർ
എച്ച്എഎല്ലിനും ഇന്ദിരാനഗറിനും ഇടയിൽ സ്ഥിതി ചെയ്യുന്ന യെമാലൂർ ഐടി ഇടനാഴിയിലെ ഒരു പ്രധാന പാർപ്പിട മേഖലയാണ്. ബെംഗളുരുവിലെ ഏറ്റവും പോഷ് ഏരിയകളിൽ ഒന്നുകൂടിയാണിത്. ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള കമ്മ്യൂണിറ്റികളാണ് ഇവിടെയുള്ളത്. എന്നാലും ഇവിടുത്തെ ഡ്രെയിനേജ് സിസ്റ്റമാണ് വെള്ളക്കെട്ടിന് കാരണം. 2022-ൽ ബെംഗളൂരുവിലെ വെള്ളപ്പൊക്ക സമയത്ത് സിഇഒമാർ താമസിക്കുന്ന ഏറ്റവും ചെലവേറിയ ഹൗസിംഗ് കമ്മ്യൂണിറ്റികൾ ഈ പ്രദേശത്ത് വെള്ളത്തിൽ മുങ്ങിയത് വലിയ വാർത്തയായിരുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












