നീണ്ടകാലത്തെ ചൂടും പിന്നെ ആശ്വാസമായി പെയ്തു തുടങ്ങിയ മഴയും ആണ് ബെംഗളുരുവിനെ സംബന്ധിച്ച് ഇപ്പോഴത്തെ വിശേഷം. നിരന്തരം പെയ്യുന്നില്ലെങ്കിലും മിക്ക ദിവസങ്ങളിലും ഒന്നോ രണ്ടോ പ്രാവശ്യമെങ്കിലും മഴ പെയ്തു പോകുന്നതാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണുന്നത്. എന്തായാലും ബാംഗ്ലൂരിലെ ചൂട് ഒക്കെ മാറി നഗരം ഇപ്പോൾ അതിന്‍റെ സാധാരണ താപനിലയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണെന്നാണ് കണക്കുകൾ പറയുന്നത്.
ഇന്ന്, മേയ് 18 ശനിയാഴ്ച ബെംഗളുരുവിൽ മഴയും ഇടിയും ഉണ്ടാകുമെന്നാണ് ഐഎംഡി കാലാവസ്ഥാ മുന്നറിയിപ്പ് പറയുന്നത്. കൂടാതെ പരമാവധി താപനില ഏകദേശം 31 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസും ആയിരിക്കും. താപനില കുറയുന്നതോടെ ബെംഗളുരു വീണ്ടും അതിന്‍റെ പഴയ താപനിലയിലേക്കും കാലവസ്ഥയിലേക്കും ഉടനെ മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കാം.

അതേസമയം ഐഎംഡി നേരത്തെ മെയ് 18 മുതൽ 20 വരെ ബെംഗളുരുവിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മഴയും ഇടിമിന്നലും മെയ് 20 വരെ തുടരുമെന്നാണ് പ്രവചനം. ബെംഗളുരു ഉൾപ്പെടുന്ന സൗത്ത് ഇന്‍റീരിയർ കർണ്ണാടകയിൽ മേയ് 18 മുതല് 20 വരെ ഒറ്റപ്പെട്ട കനത്ത മഴ പെയ്യുമെന്നാണ് റിപ്പോർട്ട്. 115.5- 204.5 മില്ലീമീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്.
ബെംഗളുരു പ്രതിവാര കാലാവസ്ഥാ പ്രവചനം
മേയേ 17 മുതൽ 23 വരെയുള്ള ഐഎംഡി പ്രതിവാര കാലാവസ്ഥാ പ്രവചനം ഈ ദിവസങ്ങളിൽ മേഘാവൃമായ ആകാശവും ഇടിമിന്നലോട് കൂടിയ ഒന്നോ രണ്ടോ മഴയും ആണ് പ്രവചിച്ചിരിക്കുന്നത്. മേയ് 18-ന്, നഗരത്തിൽ കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 31 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ചെറിയ മഴയോ ഇടിമിന്നലോടുകൂടിയ മഴയോ ഉണ്ടാകും. മെയ് 19 മുതൽ മെയ് 21 വരെയുള്ള പ്രവചനം സൂചിപ്പിക്കുന്നത്, ഓരോ ദിവസവും കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും പരമാവധി 33 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നും ഒന്നോ രണ്ടോ തവണ മഴയോ ഇടിമിന്നലോടുകൂടിയ മഴയോ ഉണ്ടാകാം എന്നുമാണ്.
മെയ് 22, 23 തീയതികളിൽ, മഴയോ ഇടിമിന്നലോ ഉണ്ടാകാൻ സാധ്യതയുണ്ട്. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. താപനില വീണ്ടും 23 ഡിഗ്രി സെൽഷ്യസ് മുതൽ 33 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുകയും ചെയ്യും.
അതേസമയം, മെയ് 19 മുതൽ 21 വരെ കർണാടക തീരപ്രദേശങ്ങളിലും തെക്കൻ ഉൾപ്രദേശങ്ങളിലും ചിലയിടങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ പരമാവധി താപനില 3 ഡിഗ്രി സെൽഷ്യസ് കുറയാൻ സാധ്യതയുണ്ട്.അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ സംസ്ഥാനത്തുടനീളം നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
ശിവമോഗ, ചിക്കമംഗളൂരു, ഹാസൻ, കുടക്, മൈസൂരു, ചാമരാജനഗർ, ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിലെ തീരദേശ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ മെയ് 21 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ഇടിമിന്നലോടും മിന്നലോടും കൂടിയ ശക്തമായ ഉപരിതല കാറ്റോടും കൂടി 7 സെൻ്റിമീറ്റർ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
അതുപോലെ, തെക്കൻ, തീരദേശ കർണാടകയുടെ 75 ശതമാനവും വടക്കൻ കർണാടകയുടെ 25-50 ശതമാനവും മഴ ലഭിക്കുമെന്ന് ഐഎംഡി അറിയിച്ചു. വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്ന പരമാവധി താപനില 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ കുറയും. ബിദാർ, കലബുറഗി, റായ്ച്ചൂർ, ബാഗൽകോട്ട്, വിജയപുര, യാദ്ഗിർ ജില്ലകളെ മഴ ബാധിക്കില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












