ബെംഗളുരുവിൽ ഇപ്പോൾ സമാധാനപൂർണ്ണമായാ കാലാവസ്ഥയാണ്. വലിയ മഴയോ ചൂടോ ഒന്നുമില്ല. മേഘവൃതമായ ആകാശവും ഇടയ്ക്കൊന്നു വന്നു പോകുന്ന മഴയോ അല്ലാതെ കാര്യമായ വ്യതാസങ്ങളൊന്നും ബാംഗ്ലൂരിലില്ല. വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴയും ഇടിമിന്നലും ആണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ബെംഗളുരുവിൽ പ്രവചിച്ചിരിക്കുന്നത്.
ഇന്ന് ജൂൺ 8 ശനിയാഴ്ച 25 ഡിഗ്രി സെൽഷ്യസ് ചൂടോടെയാണ് ബെംഗളുരുവിന്‍റെ ദിവസം ആരംഭിച്ചത്. ഇന്നു പൊതുവേ നഗരത്തിൽ ചൂടുള്ള കാലാവസ്ഥ ആയിരിക്കുമെന്നാണ് റിപ്പോർട്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കണക്കനുസരിച്ച്, ബെംഗളൂരു ചൂടുള്ളതും വരണ്ടതുമായ ദിവസത്തിന് സാക്ഷ്യം വഹിക്കുമെന്നും ചില സ്ഥലങ്ങളിൽ നേരിയ മഴയും പ്രതീക്ഷിക്കുന്നുവെന്നുമാണ് പ്രവചനം. അതേസമയം, ബെംഗളരുവിൽ പരമാവധി താപനില 30 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും വൈകുന്നേരത്തിന് ശേഷം താപനില 21.4 ഡിഗ്രി സെൽഷ്യസായി കുറയുമെന്നും പ്രതീക്ഷിക്കുന്നു.

കർണ്ണാടകയിൽ മഴ മുന്നറിയിപ്പ്
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ജൂൺ 7 മുതൽ 10 വരെ തീരദേശ കർണാടകയിൽ ഒറ്റപ്പെട്ട, കനത്ത മഴയ്ക്കും ഇടിമിന്നലിനും ഉള്ള സാധ്യത പ്രവചിക്കുന്നു. കൂടാതെ, ജൂൺ 07 മുതൽ ജൂൺ 10 വരെ വടക്കൻ കർണാടകയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ഇതുകൂടാതെ, ജൂൺ 7 മുതൽ ജൂൺ 10 വരെ കർണ്ണാടകയിലെ തെക്ക് ഉൾപ്രദേശങ്ങളിലും ജൂൺ 11 ന് തീരദേശ കർണാടകയിലും വടക്കൻ കർണാടകയിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
ഇടിമിന്നല്‍/ കാറ്റ് മുന്നറിയിപ്പ്
ജൂൺ 07 മുതൽ ജൂൺ 10 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
കാറ്റ് മുന്നറിയിപ്പ്: ജൂൺ 7, 30 തീയതികളിൽ കർണാടകയുടെ ഉൾപ്രദേശങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കാറ്റിന്‍റെ വേഗത മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെയെത്താം. ജൂൺ 8 മുതൽ 10 വരെ ഇൻറീരിയർ കർണാടകയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റര്‍ വേഗതയിൽ വീശാൻ സാധ്യതയുണ്ട്.
ജൂൺ 8 ശനി, കാലാവസ്ഥ പ്രവചനം
ഐഎംഡി കാലാവസ്ഥാ പ്രവചനം അവുസരിച്ച് കർണ്ണാടകയിലെ ബെലഗാവി, ധാർവാഡ്, ഗദഗ് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. മണിക്കൂറിൽ കാറ്റിന്‍റെ വേഗത മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെയാകും. ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
ബാഗൽകോട്ട്, ഹാവേരി, കലബുർഗി, വിജയപുര, ചിക്കബെല്ലാപുര, ചിക്കമംഗളൂരു, ഹാസൻ, കുടക്, കോലാർ, ശിവമൊഗ്ഗ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ (മണിക്കൂറിൽ 30-40 കി.മീ) ശക്തമായ കാറ്റിനൊപ്പം ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ദക്ഷിണ കന്നഡ ജില്ലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












