ബെംഗളുരുവിൽ ഇപ്പോൾ പ്രസന്നമായ കാലാവസ്ഥയാണ്. കടുത്ത ചൂടോ കനത്ത മഴയോ ഇല്ല. ഒന്നുവന്ന് പെയ്തുപോകുന്ന മഴയും തണുത്ത കാറ്റും ചെറിയ മഴയുള്ള രാത്രികളും ആണ് ഇവിടെയിപ്പോൾ. പകൽ പുറത്തിറങ്ങാനായി ചൂടിനെയോ വൈകിട്ട് കനത്ത മഴയേയോ പേടിക്കേണ്ട. ബെംഗളുരു എന്നും പേരുകേട്ട ആ മികച്ച കാലാവസ്ഥയാണ് ഇപ്പോഴിവിടെയുള്ളത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ നല്ല മഴപെയ്തിരുന്നു. എന്നിരുന്നാലും നിലവിൽ ഇവിടെ കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും അധികൃതർ നല്കിയിട്ടില്ല. അതേസമയം കർണ്ണാടകയുടെ പലഭാഗങ്ങളിലും ഇന്നലെ രാത്രി നല്ല മഴ ലഭിച്ചു. ബെലഗാവി ജില്ലയിൽ ഗണ്യമായ മഴ രേഖപ്പെടുത്തി, ഗോണ്ണഗറിൽ 145 മില്ലീമീറ്ററും മണിഹാലിൽ 138.5 മില്ലീമീറ്ററും ഹൊസകേരിയിൽ 134 മില്ലീമീറ്ററും സുരേബനിൽ 126.5 മില്ലീമീറ്ററും ലഭിച്ചു. അതേസമയം, വിജയപുര ജില്ലയിലെ കുടഗിയിൽ 132.5 മില്ലിമീറ്റർ മഴയാണ് പെയ്തത്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം അനുസരിച്ച് തെക്കുപടിഞ്ഞാറൻ മൺസൂൺ നഗരത്തിലേക്ക് പ്രവേശിച്ചതിനാൽ അടുത്ത ആഴ്ചയും ഈ പേമാരി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ന് ബെംഗളുരുവിൽ മഴ പെയ്തേക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം. അതുകൊണ്ട് പുറത്തിറങ്ങുമ്പോൾ കുടയെടുക്കാൻ മറക്കരുത്.
ജൂൺ 7 വെള്ളി കാലാവസ്ഥാ പ്രവചനം
2024 ജൂൺ 7-ന്, കുറഞ്ഞ താപനില 21.78 °C ഉം കൂടിയ താപനില 31 °C ഉം ആയിരിക്കും. ഭാഗികമായി മേഘാവൃതമായ ആകാശവും മിതമായ മഴയോ ഇടിമിന്നലോ ഉണ്ടാകാനുള്ള സാധ്യതയും പ്രവചിക്കുന്നു. ആപേക്ഷിക ആർദ്രത 77% ആണ്, കാറ്റിന്‍റെ വേഗത മണിക്കൂറിൽ 77 കി.മീ ആയിരിക്കും.
ടൈംസ് നൗ റിപ്പോർട്ട് അനുസരിച്ച് ജൂൺ 7-ന്, താപനില 29°C മുതൽ 35°C വരെയായിരിക്കും, ഭാഗികമായി മേഘാവൃതമായ ആകാശവും മിതമായ മഴയോ ഇടിമിന്നലോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ജൂൺ 8-ന് 28 ഡിഗ്രി സെൽഷ്യസിനും 34 ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള താപനിലയും ഭാഗികമായി മേഘാവൃതമായ ആകാശവും കുറച്ച് മഴയോ ഇടിമിന്നലോടുകൂടിയ മഴയോ ഉണ്ടാകും.
ജൂൺ 9 മുതൽ ജൂൺ 12 വരെ ആകാശം പൊതുവെ മേഘാവൃതമായിരിക്കും, ഇടവിട്ടുള്ള മഴയും ഉണ്ടാകും. ജൂൺ 9-ന് താപനില 28°C മുതൽ 33°C വരെയും ജൂൺ 11-ന് 10-27°C മുതൽ 32°C വരെയും, ജൂൺ 12-ന് 25°C മുതൽ 32°C വരെയും ക്രമേണ കുറയും, തുടർച്ചയായി മഴ പ്രതീക്ഷിക്കാം.
ബെംഗളുരു കാലാവസ്ഥാ പ്രവചനം ജൂൺ 7-12 വരെ
ജൂൺ 7 : കുറഞ്ഞ താപനില 21°C, കൂടിയ താപനില 31°C
(മേഘാവൃതമായ ആകാശം, ചെറിയ മഴ, ഇടി മിന്നൽ)
ജൂൺ 8 : കുറഞ്ഞ താപനില 20°C, കൂടിയ താപനില 30°C
(ഭാഗികമായി മേഘാവൃതമായ ആകാശം, മഴയ്ക്കും, ഇടി മിന്നലിനും സാധ്യത)
ജൂൺ 9 : കുറഞ്ഞ താപനില 20°C, കൂടിയ താപനില 30°C
(ഭാഗികമായി മേഘാവൃതമായ ആകാശം, മഴയ്ക്കും, ഇടി മിന്നലിനും സാധ്യത)
ജൂൺ 10 : കുറഞ്ഞ താപനില 20°C, കൂടിയ താപനില 30°C
ജൂൺ 11 : കുറഞ്ഞ താപനില 20°C, കൂടിയ താപനില 30°C
(ഭാഗികമായി മേഘാവൃതമായ ആകാശം, മഴയ്ക്കും, ഇടി മിന്നലിനും സാധ്യത)
ജൂൺ 12 : കുറഞ്ഞ താപനില 20°C, കൂടിയ താപനില 30°C
(ഭാഗികമായി മേഘാവൃതമായ ആകാശം, മഴയ്ക്കും, ഇടി മിന്നലിനും സാധ്യത)
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












