ബെംഗളുരു നഗരത്തിൽ മൊത്തത്തിൽ ഒരു മഴമയമാണ്. ശക്തമായ മഴയല്ലെങ്കിലും അത്യാശ്യം നല്ല രീതിയിലാണ് ഇടയ്ക്കിടെയുള്ള മഴ എത്തുന്നത്. അതിനിടയിൽ ചാറി പെയ്തു പോകുന്ന മഴയും കുറവല്ല. അതേസമയം കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഇന്ന്, ജൂലൈ 2 ചൊവ്വാഴ്ച ബെംഗളുരു നഗരത്തില് മഴയ്ക്ക് സാധ്യതയുണ്ട്. മേഘാവൃതമായ ആകാശമാണ് ഇന്നു മുഴുവനുമെന്നും അതുകൊണ്ടു തന്നെ ദിവസം മുഴുവൻ മഴ പ്രതീക്ഷിക്കാം എന്നും കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു.
ഇന്ന് രാവിലെ ബാംഗ്ലൂരിൽ 21 ഡിഗ്രി സെൽഷ്യസിനും 24 ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള താപനിലയാണ് അനുഭവപ്പെടുന്നത്. തിങ്കളാഴ്ചത്തേക്കാൾ കൂടിയ താപനില ഇന്നുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്നത്തെ കുറഞ്ഞ താപനില 21.47 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 30.34 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നാണ് പ്രവചനം. ഇന്നത്തെ ശരാശരി ഈർപ്പം 83 ശതമാനമാണ്. പ്രാദേശിക കാലാവസ്ഥാ റിപ്പോർട്ട് അനുസരിച്ച്, കാറ്റ് പടിഞ്ഞാറ് നിന്ന് 27 കി.മീ / മണിക്കൂർ വേഗതയിൽ സ്ഥിരമായി വീശുകയും 16 കിലോമീറ്റർ / മണിക്കൂർ വരെ കുറയുകയും ചെയ്യും.

ഇന്ന് മഴ, കരുതിയിരിക്കാം, ശ്രദ്ധിക്കാം
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ കണക്കനുസരിച്ച് ഇന്ന് നഗരത്തിൽ മിതമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ദിവസം മുഴുവനും നേരിയ മഴയും മേഘാവൃതമായ ആകാശവും അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇന്ന് നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള പരിപാടികൾ ആസൂത്രണം ചെയ്യുമ്പോൾ മഴ പ്രതീക്ഷിച്ച് അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ എടുക്കാൻ മറക്കേണ്ട.
ജൂലൈ 3 കാലാവസ്ഥാ പ്രവചനം
പൊതുവേ മേഘാവൃതമായ കാലാവസ്ഥയും ഇടിയോടു കൂടിയ ഒന്നോ രണ്ടോ മഴയും ആണ് ബുധനാഴ്ച ബെംഗളുരുവിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
രാവിലെ 21 ഡിഗ്രി സെൽഷ്യസ് മുതൽ ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. ശരാശരി ഈർപ്പനില 83 ശതമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാദേശിക കാലാവസ്ഥാ വകുപ്പ് അനുസരിച്ച്, കൂടിയതും കുറഞ്ഞതുമായ താപനില 21 ഡിഗ്രി സെൽഷ്യസിനും 29 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.
ബെംഗളുരു കാലാവസ്ഥാ പ്രവചനം ജൂലൈ 3-7
ജൂലൈ 3: കുറഞ്ഞ താപനില 20 0°C, കൂടിയ താപനില 30°C (മേഘാവൃതമായ ആകാശം, ചെറിയ മഴ)
ജൂലൈ 4: കുറഞ്ഞ താപനില 20 0°C, കൂടിയ താപനില 30°C (മേഘാവൃതമായ ആകാശം, ചെറിയ മഴ)
ജൂലൈ 5: കുറഞ്ഞ താപനില 20 0°C, കൂടിയ താപനില 30°C (മേഘാവൃതമായ ആകാശം, ചെറിയ മഴ)
ജൂലൈ 6: കുറഞ്ഞ താപനില 20 0°C, കൂടിയ താപനില 30°C (മഴ)
ജൂലൈ 7: കുറഞ്ഞ താപനില 20 0°C, കൂടിയ താപനില 30°C (മഴ)
ബെംഗളുരു മഴ
ജൂലൈ 5,6 തിയതികളിൽ നഗരത്തിൽ കനത്ത മഴയാണ് കാലാവസ്ഥാ വിഭാവം പ്രവചിച്ചിരിക്കുന്നത്. എന്നാൽ താപനിലയിൽ വലിയ മാറ്റമുണ്ടാകില്ല. ഈ ദിവസങ്ങളിൽ കുറഞ്ഞ താപനില 20 0°C, കൂടിയ താപനില 30°C ആയിരിക്കും. കൂടാതെ ഈ ആഴ്ച വൈകുന്നേരങ്ങളിൽ നഗരത്തിൽ മഴ പെയ്യാനുള്ള സാധ്യതയും ഉണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












