Search
  • Follow NativePlanet
Share
» »ബെംഗളുരു മഴ; വെള്ളിയാഴ്ച മുതൽ കനത്ത മഴയും മിന്നലും, മേയ് മാസത്തിൽ ഇതുവരെ പെയ്തത് 45.9 മിമീ

ബെംഗളുരു മഴ; വെള്ളിയാഴ്ച മുതൽ കനത്ത മഴയും മിന്നലും, മേയ് മാസത്തിൽ ഇതുവരെ പെയ്തത് 45.9 മിമീ

മഴ വന്നാൽ ആശ്വാസമായേന്നെ എന്നു പറഞ്ഞിരുന്ന ബെംഗളുരു നിവാസികൾക്ക് ഇപ്പോൾ വേനൽ മഴ കുറച്ച് അധികമായോ എന്ന സംശയമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബാംഗ്ലൂർ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തകർത്തു പെയ്യുന്ന മഴതന്നെയാണ് ഇതിനു കാരണം. കഴിഞ്ഞ ദിവസത്തെ മഴ കാരണം വിമാനങ്ങൾ വരെ വഴി തിരിച്ചുവിടേണ്ടി വന്നപ്പോൾ ഇന്നലെ ഇലക്ട്രോണിക് സിറ്റിയിലും ഹൊസൂർ മെയിന്‍ റോഡിലും മുഴുവൻ വെള്ളക്കെട്ടുണ്ടാവുകയാണ് ചെയ്തത്.

ഇന്ന്, മേയ് 14 ചൊവ്വാഴ്ച ബെംഗളുരുവിൽ മേഘാവൃജമാ ആകാശമായിരിക്കും കാണപ്പെടുകയെന്നാണ് ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെൻറ് (ഐഎംഡി) പ്രവചിച്ചിരിക്കുന്നത്. കൂടാതെ ഒന്നോ രണ്ടോ തവണ മഴയോ ഇടിമിന്നലോടുകൂടിയ മഴയോ പ്രതീക്ഷിക്കുന്നു. ഐഎംഡിയുടെ കണക്ക് അനുസരിച്ച് മേയ് മാസത്തിൽ ഇതുവരെ 45.9 മില്ലിമീറ്റർ മഴയാണ് നഗരത്തിൽ പെയ്തത്. മേയ് മാസത്തെ ശരാശരി മഴ 128.7 മില്ലിമീറ്ററിലെത്തുമെന്നാണ് ഐഎംഡിയുടെ പ്രവചനം പറയുന്നത്.

Bangalore Weather Update

തിങ്കളാഴ്ചത്തെ മഴയിൽ പല ബുദ്ധിമുട്ടുകളും നഗരത്തിൽ ജനത്തിന് നേരിടേണ്ടി വന്നു.
കനത്ത മഴയിൽ പല മെട്രോ സ്റ്റേഷനുകളിലും വെള്ളം കയറുകയും വെള്ളക്കെട്ട് ഉണ്ടാവുകയും ചെയ്തിരുന്നു, ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് അനുസരിച്ച്, കടുഗോഡി ട്രീ പാർക്ക് സ്റ്റേഷനിൽ, വെള്ളക്കെട്ട് കാരണം ചില എക്സിറ്റ് പോയിന്‍റുകൾ അടയ്ക്കുകയും ഗതാഗതം തിരിച്ചുവിടുകയും ചെയ്തിരുന്നു.

ബെംഗളുരുവിൽ യെല്ലോ അലർട്ട്

ബെംഗളുരു ഉൾപ്പെടെ കർണ്ണാടകയിലെ 13 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗളൂരുവിൽ പലയിടത്തും നേരിയതോ മിതമായതോ ആയ മഴയോ ഇടിമിന്നലോടുകൂടിയ മഴയോ പ്രതീക്ഷിക്കുന്നു, അടുത്ത കുറച്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഐഎംഡി അനുസരിച്ച്, അടുത്ത അഞ്ച് ദിവസങ്ങളിൽ ബെംഗളൂരുവിലും സമീപ ജില്ലകളായ കോലാർ, ചിക്കബെല്ലാപുര, തുംകുരു, രാമനഗര എന്നിവിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

നേരത്തെ, ദക്ഷിണ കന്നഡ, ഉഡുപ്പി, ബെലഗാവി, വിജയപുര, ചിക്കബെല്ലാപുര, ധാർവാഡ്, ബാഗൽകോട്ട്, ബല്ലാരി, ഗദഗ്, ബംഗളൂരു റൂറൽ, അർബൻ, കോലാർ, ചാമരാജനഗർ, ചിക്കമംഗളൂരു, ചിത്രദുർഗ, മാണ്ഡ്യ, ദാവൻഗരെ, തുമകൂർ,വിജയനഗര, ഹാവേരി, കൊപ്പൽ, ബിദാർ, കലബുർഗി, റായ്ച്ചൂർ, യാദ്ഗിർ തുടങ്ങി നിരവധി ജില്ലകളിലും മിതമായ മഴ പ്രതീക്ഷിക്കുന്നുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം ഉണ്ടായിരുന്നു.

ബെംഗളുരു വെതർമാൻ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കാലാസ്ഥാ റിപ്പോർട്ട് അനുസരിച്ച് മേയ് 16 മുതൽ തീരദേശ, മലനാട്, വടക്ക്, തെക്ക് കർണാടക മേഖലകളിൽ വ്യാപകമായ ഇടിമിന്നൽ/മഴ പെയ്യാൻ സാധ്യതയുണ്ട്. മെയ് 17 മുതൽ മെയ് 21 വരെ ബെംഗളുരുവിൽ കനത്ത ഇടിമിന്നലിന് സാധ്യതയുണ്ട്. കൂടാതെ മെയ് 18 മുതൽ 21 വരെ കനത്ത മഴ പെയ്യാനുള്ള സാധ്യതയും ബെംഗളുരു വെതര്‍മാൻ പങ്കുവയ്ക്കുന്നു.

മെയ് 17 ന് ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നു. ബാക്കിയുള്ള ജില്ലകളിലും ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ മെയ് 18 ന് നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നും മെയ് 19 നും സമാനമായ അവസ്ഥകൾ പ്രതീക്ഷിക്കുന്നതായും ഇന്ത്യൻ കാലാവസ്ഥാ വകുപ്പിലെ (ഐഎംഡി) ശാസ്ത്രജ്ഞനായ ഡോ. എൻ പുവിയരശൻ പറയുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+