Search
  • Follow NativePlanet
Share
» »ബെംഗളുരുവിൽ മഴ രണ്ടാഴ്ച നേരത്തെ; അടുത്ത 5 ദിവസത്തേക്ക് നഗരത്തിൽ ഇടിമിന്നലോട് കൂടിയ മഴ, ഗതാഗത നിയന്ത്രണം

ബെംഗളുരുവിൽ മഴ രണ്ടാഴ്ച നേരത്തെ; അടുത്ത 5 ദിവസത്തേക്ക് നഗരത്തിൽ ഇടിമിന്നലോട് കൂടിയ മഴ, ഗതാഗത നിയന്ത്രണം

ബെംഗളുരുവിൽ ഇത്തവണ പതിവിലും നേരത്തെ കാലവർഷം എത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം. ജൂൺ 1 ശനിയാഴ്ച നഗരത്തിൽ പെയ്ത കനത്ത മഴ മഴക്കാലത്തിന്‍റെ തുടക്കമാണ്. ആലിപ്പഴ വർഷവും ഇടിമിന്നലും മാത്രമല്ല, വെള്ളക്കെട്ടും ഗതാഗത തടസ്സവും കഴിഞ്ഞ ദിവസമുണ്ടായിരുന്നു. കൂടാതെ ഇന്ന്, ഞായറാഴ്ച ബെംഗളൂരുവിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ജൂൺ 2 ഞായറാഴ്ച മുതൽ വരുന്ന അഞ്ച് ദിവസത്തേയ്ക്ക് നഗരത്തല്‍ മഴയും ഇടിമിന്നലും മേഘാവൃതമായ അന്തരീക്ഷവുമാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഒരു ചെറിയ മഴ പെയ്താൽ തന്നെ ഗതാഗതക്കുരുക്കും വെള്ളക്കെട്ടും ഉണ്ടാകുന്ന നഗരത്തിൽ മുന്നൊരുക്കങ്ങളുമായന ജനങ്ങളും അധികൃതരും സജീവമാണ്. കഴിഞ്ഞ വർഷത്തേക്കാൾ രണ്ടാഴ്ച നേരത്തെയാണ് ഇത്തവണ ബെംഗളുരുവിൽ കാലവര്‍ഷം എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂൺ 15 നാണ് തെക്കു പടിഞ്ഞാറൻ മൺസൂൺ എത്തിയതെങ്കിൽ ഇത്തവണ 15 ദിവസം മുൻപേ ഈ വർഷത്തെ മൺസൂൺ ആരംഭിച്ചു കഴിഞ്ഞു.

Bengaluru Set For Early Onset Of Monsoon

ശനിയാഴ്ച ബെംഗളുരുവിൽ കനത്ത മഴയാണ് പെയ്തിറങ്ങിയത് രാവിലെ കനത്ത ചൂടായിരുന്നുവെങ്കിലും ഉച്ചകഴിഞ്ഞ് ആരംഭിച്ച ശക്തമായ മഴ ഏറെനേരം നീണ്ടുനിന്നു. രാത്രി ഏറെക്കുറെ മണിക്കൂറുകളോളം നീണ്ടുനിന്ന തുടർച്ചയായ മഴയായി മഴ ശക്തിപ്രാപിക്കുകയായിരുന്നു. ചൂടിൽ നിന്നും രക്ഷപെട്ട് താപനില കുറയുവാൻ മഴ കാരണമായെങ്കിലും നിരവധി വഴികൾ വെള്ളത്തിനടിയിലായത് യാത്രക്കാരെയും താമസക്കാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കി.

ബെംഗളുരു കാലാവസ്ഥ ജൂൺ 2 മുതൽ ജൂൺ 5 വരെ

കാലാവസ്ഥാ വകുപ്പിൻ്റെ കണക്കനുസരിച്ച് അടുത്ത അഞ്ച് ദിവസത്തേക്ക് (ജൂൺ 2 മുതൽ ജൂൺ 5 വരെ) ബെംഗളുരു നഗരത്തിൽ പൊതുവെ മേഘാവൃതമായ ആകാശമായിരിക്കും. എന്നാൽ തുടർന്ന് ജൂൺ 6, ജൂൺ 7 തീയതികളിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നു. ഈ ദിവസങ്ങളിൽ കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

ബെംഗലുരുവിൽ ഗതാഗത നിയന്ത്രണം

ലോകസഭാ തിരഞ്ഞെടുപ്പ് 2024 വോട്ടണ്ണൽ ദിവസമായ ജൂൺ 4 ന് നഗരത്തിലുടനീളം നിരവധി ട്രാഫിക് നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പല റോഡുകളിലും ട്രാഫിക് പോലീസ് പാർക്കിങ്ങിന് വിലക്ക് കൊണ്ടുവന്നിട്ടുണ്ട്. വോട്ടെണ്ണൽ കണക്കിലെടുത്ത് ട്രാഫിക് സെൻട്രൽ സബ് ഡിവിഷൻ പരിധിയിലുള്ള ബെംഗളൂരുവിലെ സെൻ്റ് ജോസഫ് കോളേജിലാണ് നിരോധനം ഏർപ്പെടുത്തുന്നത്.

വാഹന പാർക്കിങ് നിരോധിച്ച റോഡുകൾ

*R R M R റോഡ് - റിച്ച്മണ്ട് സർക്കിൾ മുതൽ ഹഡ്സൺ ജംഗ്ഷൻ വരെ
*വിത്തൽ മല്യ റോഡ് - സിദ്ധലിംഗയ്യ സർക്കിൾ മുതൽ റിച്ച്മണ്ട് വരെ
*എൻആർ റോഡ് - ഹഡ്സൺ സർക്കിൾ മുതൽ ടൗൺ ഹാൾ ജംക്‌ഷൻ
* കെബി റോഡ് - എച്ച്എൽഡി ജംക്‌ഷൻ മുതൽ ക്വീൻസ് ജംക്‌ഷൻ വരെ.
*കെജി റോഡ് - പോലീസ് കോർണർ ജംഗ്ഷൻ മുതൽ മൈസൂർ ബാങ്ക് ജംഗ്ഷൻ വരെ.
*നൃപതുംഗ റോഡ് - കെആർ ജംഗ്ഷൻ മുതൽ പോലീസ് കോർണർ വരെ.
*ക്വീൻസ് റോഡ് - ബാലേകുന്ദ്രി സർക്കിൾ മുതൽ സിടിഒ സർക്കിൾ വരെ.
*സെൻട്രൽ സ്ട്രീറ്റ് റോഡ് - ബിആർവി ജംഗ്ഷൻ മുതൽ അനിൽ കുംബ്ലെ സർക്കിൾ
എംജി റോഡ് - അനിൽ കുംബ്ലെ സർക്കിൾ മുതൽ ക്വീൻസ് ജംഗ്ഷൻ വരെ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+