Search
  • Follow NativePlanet
Share
» »ബെംഗളുരു കാലാവസ്ഥ: മഴ തുടരുന്നു, വെള്ളിയാഴ്ച വരെ നേരിയ മഴയും മേഘാവൃതമായ ആകാശവും, കൂടിയ താപനില 29.3 ഡിഗ്രി

ബെംഗളുരു കാലാവസ്ഥ: മഴ തുടരുന്നു, വെള്ളിയാഴ്ച വരെ നേരിയ മഴയും മേഘാവൃതമായ ആകാശവും, കൂടിയ താപനില 29.3 ഡിഗ്രി

ബെംഗളുരുവിൽ തണുപ്പും മഴയും തുടരുകയാണ്.തണുപ്പ് നിറഞ്ഞ അന്തരീക്ഷവും പകൽ നേരത്തെ മൂടിക്കെട്ടലും ഇടവിട്ടുള്ള നേരിയ മഴയും കഴിഞ്ഞ കുറച്ചു നാളുകളായി ബെംഗളുരു നിവാസികൾക്ക് പരിചിതമായി കഴിഞ്ഞു. വരും ദിവസങ്ങളിലും ഇതേ കാലാവസ്ഥ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ബെംഗളരുു നഗരത്തിലെ താപനിലയിലും വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല.

ബാംഗ്ലൂരിൽ സെപ്റ്റംബർ 13 വെള്ളിയാഴ്ച വരെ നേരിയ മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. മേഘാവൃതമായ ആകാശത്തോടുകൂടിയ നേരിയ മഴയായിരിക്കും ഈ ദിവസങ്ങളിൽ അനുഭവപ്പെടുക. ഇന്ന് ബുധനാഴ്ച കുറഞ്ഞ താപനില 20.8 ഡിഗ്രി സെൽഷ്യസിലേക്കും കൂടിയ താപനില 29.3 ഡിഗ്രി സെൽഷ്യസിലേക്കും എത്താനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇവിടെ കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും ഈ ദിവസങ്ങളിൽ പ്രഖ്യാപിച്ചിട്ടില്ല.

Bengaluru To Experience Light Rainfall With Cloudy Skies

അതേസമയം, കർണ്ണാടകയുടെ മറ്റ് ഭാഗങ്ങളിൽ ഈ ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. കർണ്ണാടകയുടെ തതീരപ്രദേശങ്ങളിൽ ശക്തമായ കാറ്റും ഇടിമിന്നലുമായി ഒറ്റപ്പെട്ട ഇടത്തരം മുതൽ ശക്തമായ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം പങ്കുവെച്ച വരുന്ന അഞ്ച് ദിവസത്തെ കാലാവസ്ഥാ മുന്നറിയിപ്പിൽ സംസ്ഥാനത്തിന്‍റെ തീരദേശ ജില്ലകളിൽ ചിതറിയ ഒറ്റപ്പെട്ട മിതമായ മഴയും കനത്ത മഴയും പ്രതീക്ഷിക്കുന്നു. വടക്കൻ കർണാടകയിലും ഉൾപ്രദേശങ്ങളിലും ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ട്. കർണാടകയുടെ വടക്കൻ, തെക്ക് ഉൾപ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ മഴയുടെ തീവ്രത കുറയുമെന്ന് ഐഎംഡി അറിയിച്ചു.

കാലാവസ്ഥാ മുന്നറിയിപ്പ് തീരദേശ കർണ്ണാടക

സെപ്റ്റംബർ 11 ബുധനാഴ്ച - കനത്ത മഴ
സെപ്റ്റംബർ 12 വ്യാഴാഴ്ച - കനത്ത മഴ
സെപ്റ്റംബർ 13 വെള്ളിയാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പില്ല
സെപ്റ്റംബർ 14 ശനിയാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പില്ല
സെപ്റ്റംബർ 14 ഞായറാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പില്ല.

വടക്കൻ ഉള്‍പ്രദേശ കർണ്ണാടക

സെപ്റ്റംബർ 11 ബുധനാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പില്ല
സെപ്റ്റംബർ 12 വ്യാഴാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പില്ല
സെപ്റ്റംബർ 13 വെള്ളിയാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പില്ല
സെപ്റ്റംബർ 14 ശനിയാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പില്ല
സെപ്റ്റംബർ 14 ഞായറാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പില്ല

തെക്കൻ ഉൾപ്രദേശ കർണ്ണാടക

സെപ്റ്റംബർ 11 ബുധനാഴ്ച - കനത്ത മഴ
സെപ്റ്റംബർ 12 വ്യാഴാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പില്ല
സെപ്റ്റംബർ 13 വെള്ളിയാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പില്ല
സെപ്റ്റംബർ 14 ശനിയാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പില്ല
സെപ്റ്റംബർ 14 ഞായറാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പില്ല

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+