തണുപ്പു നിറഞ്ഞ കാലാവസ്ഥയാണ് ഇപ്പോൾ ബെഗംളുരുവിൽ. കെട്ടിടങ്ങൾക്കു തൊട്ടുമുകളിലായി മേഘങ്ങൾ വന്നു നിൽക്കുന്ന പോലത്തെ കാഴ്ച. ഏതോ ഹിൽ സ്റ്റേഷനിൽ നിൽക്കുകയാണോ എന്നു തോന്നിയാലും തെറ്റില്ല. തണുപ്പും കുളിരും മേഘവും ഒക്കെ അങ്ങനെയൊരു അനുഭവമാണ് ഇപ്പോൾ ബെംഗളുരുവിലെ പ്രഭാതങ്ങൾക്ക് നല്കുന്നത്. ഒപ്പം ചെറിയ മഴകൂടിയാകുമ്പോൾ പൂർണ്ണമാകും.
ഇന്ന്, ജൂലൈ 1 തിങ്കളാഴ്ച മേഘാവൃതമായ ആകാശത്തോടെയാണ് ദിവസം ആരംഭിച്ചത്. 21 ഡിഗ്രി സെൽഷ്യസിനും 24 ഡിഗ്രി സെൽഷ്യസിനും ഇടയിലാലാണ് രാവിലെത്തെ താപനില അനുഭവപ്പെട്ടത്. അതേ സമയം നഗരത്തിൽ നേരിയ മഴയും ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കൂടിയ താപനിലയും കുറഞ്ഞ താപനിലയും യഥാക്രമം 28 ഡിഗ്രി സെൽഷ്യസും 22 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

മഴ പെയ്യുന്നതോടെ അല്പം ചൂടുള്ള കാലാവസ്ഥയിൽ നിന്നും കുറച്ച് ആശ്വാസം ബെംഗളുരു നിവാസികൾക്ക് പ്രതീക്ഷിക്കാം. എന്നാൽ ഈർപ്പം മുൻപത്തേതുപോലെ നിലനിൽക്കും. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ കണക്കനുസരിച്ച്, നഗരത്തിൽ മിതമായതോ കനത്തതോ ആയ മഴയാണ് ഇന്ന് പ്രതീക്ഷിക്കുന്നത്.
ആകാശം മേഘാവൃതമായി കാണപ്പെടുന്നു, ദിവസം മുഴുവൻ മൂടിക്കെട്ടിയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണ കന്നഡയിലും തീരപ്രദേശങ്ങളിലും കനത്ത മഴയെ തുടർന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിിപ്പ് നല്കിയിരുന്നു.
ജൂലൈ 2 കാലാവസ്ഥാ പ്രവചനം
നാളെ ജൂലൈ 2 ചൊവ്വാഴ്ച രാവിലെ 22 ° C മുതൽ 24 ° C വരെ താപനില ഉയരുമെന്നാണ് കരുതുന്നത്. തേസമയം, ശരാശരി ഈർപ്പനില 68 ശതമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാദേശിക കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം അനുസരിച്ച്, കൂടിയതും കുറഞ്ഞതുമായ താപനില 21 ഡിഗ്രി സെൽഷ്യസിനും 29 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ ശരാശരി 26 കിലോമീറ്റർ വേഗതയിൽ കാറ്റ് സ്ഥിരമായി വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ ഉത്ഭവിച്ച മൺസൂൺ ഇപ്പോൾ ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങുകയാണെന്ന് ഐഎംഡി റിപ്പോർട്ട് ചെയ്യുന്നു.
ബെംഗളുരു കാലാവസ്ഥാ പ്രവചനം ജൂലൈ 1-6 വരെ
ജൂലൈ 1: കുറഞ്ഞ താപനില 21 0°C, കൂടിയ താപനില 28°C (മേഘാവൃതമായ ആകാശം, ചെറിയ മഴ)
ജൂലൈ 2: കുറഞ്ഞ താപനില 20 0°C, കൂടിയ താപനില 28°C (മേഘാവൃതമായ ആകാശം, ചെറിയ മഴ)
ജൂലൈ 3: കുറഞ്ഞ താപനില 20 0°C, കൂടിയ താപനില 30°C (മേഘാവൃതമായ ആകാശം, ചെറിയ മഴ)
ജൂലൈ 4: കുറഞ്ഞ താപനില 20 0°C, കൂടിയ താപനില 30°C (മേഘാവൃതമായ ആകാശം, ചെറിയ മഴ)
ജൂലൈ 5: കുറഞ്ഞ താപനില 20 0°C, കൂടിയ താപനില 30°C (മഴ)
ജൂലൈ 6: കുറഞ്ഞ താപനില 20 0°C, കൂടിയ താപനില 30°C (മഴ)
കർണ്ണാടക കാലാവസ്ഥ
ഉഡുപ്പിയിലും ഉത്തര കന്നഡയിലും ദക്ഷിണ കന്നഡയിലും ചിക്കമംഗളൂരു, കുടക്, ഷിമോഗ എന്നിവിടങ്ങളിലും കനത്ത മഴയാണ്. ഈ 6 ജില്ലകളിൽ ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 'യെല്ലോ അലർട്ട്' പ്രഖ്യാപിച്ചിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












