Search
  • Follow NativePlanet
Share
» »ബെംഗളുരുവിൽ ഒരാഴ്ച മഴ; കുറഞ്ഞ താപനില 21 ഡിഗ്രി, തീരദേശ കർണ്ണാടകയിൽ കനത്ത മഴ മുന്നറിയിപ്പ്

ബെംഗളുരുവിൽ ഒരാഴ്ച മഴ; കുറഞ്ഞ താപനില 21 ഡിഗ്രി, തീരദേശ കർണ്ണാടകയിൽ കനത്ത മഴ മുന്നറിയിപ്പ്

ബെംഗളുരു നഗരത്തിൽ പ്രസന്നമായ കാലാവസ്ഥ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇടയ്ക്കിടെ പെയ്യുന്ന ചെറിയ മഴ ചൂടിലേക്ക് പോകുന്നതിൽ നിന്ന് നഗരത്തെ തടയുന്നു. എന്തായാലും പൊതുവേ സുഖകരമായ അന്തരീക്ഷമാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇപ്പോഴിതാ, ഇന്ന് ജൂലൈ 22 തിങ്കളാഴ്ച നഗരത്തിൽ മേഘാവൃതമായ ആകാശത്തിനും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് കാലാവസ്ഥാ വകുപ്പ്. കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

അതേസമയം, വരുന്ന ഒരാഴ്ച ബെംഗളുരുവിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നു. ഈ സമയത്ത് നഗരത്തിലുടനീളം താഴ്ന്ന താപനില അനുഭവപ്പെടും. ജൂലൈ 23, 24,25 തീയതികളിൽ നഗരം പൊതുവെ മേഘാവൃതമായ ആകാശത്തിനും നേരിയ മഴയ്ക്കും സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ കൂടിയ താപനില 26-27 ഡിഗ്രി സെൽഷ്യസിനിടയിൽ അനുഭവപ്പെടുകയും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസിൽ തുടരാനും സാധ്യതയുണ്ട്. ജൂലൈ 26, 27 തീയതികളിൽ, നഗരത്തിൽ പരമാവധി താപനില 26 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

Bangalore Weather Update

നിലവില്‍ ബെംഗളുരുവിൽ കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും നല്കിയിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിൽ ഇവിടെ 5.4 മില്ലിമീറ്ററാണ് മഴ രേഖപ്പെടുത്തിയത്. ആപേക്ഷിക ആർദ്രത 86 ശതമാനത്തിനും 88 ശതമാനത്തിനും ഇടയിലാണ്.

ബെംഗളുരു കാലാവസ്ഥാ പ്രവചനം ജൂലൈ 22-27

ജൂലൈ 22 തിങ്കളാഴ്ച കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും ആയിരിക്കും. മേഘാവൃതമായ ആകാശവും നേരിയ മഴയും പ്രതീക്ഷിക്കുന്നു.
ജൂലൈ 23 ചൊവ്വാഴ്ച കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും ആയിരിക്കും. മേഘാവൃതമായ ആകാശവും നേരിയ മഴയും പ്രതീക്ഷിക്കുന്നു.

ജൂലൈ 24 ബുധനാഴ്ച കൂടിയ താപനില 26 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും ആയിരിക്കും. മേഘാവൃതമായ ആകാശവും നേരിയ മഴയും പ്രതീക്ഷിക്കുന്നു.
ജൂലൈ 25 വ്യാഴാഴ്ച കൂടിയ താപനില 26 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും ആയിരിക്കും. മേഘാവൃതമായ ആകാശവും നേരിയ മഴയും പ്രതീക്ഷിക്കുന്നു.

ജൂലൈ 26 വെള്ളിയാഴ്ച കൂടിയ താപനില 26 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും ആയിരിക്കും. മഴ പെയ്യുവാന്‍ സാധ്യതയുണ്ട്.
ജൂലൈ 27 ശനിയാഴ്ച കൂടിയ താപനില 26 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും ആയിരിക്കും. മഴ പെയ്യുവാന്‍ സാധ്യതയുണ്ട്.

കർണ്ണാടക കാലാവസ്ഥാ മുന്നറിയിപ്പ്

കർണ്ണാടകയിലെ വിവിധ ഇടങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ നല്കിയിട്ടുണ്ട്. ഐഎംഡി കർണാടകയ്ക്ക് മഞ്ഞ, ഓറഞ്ച് അലർട്ടുകൾ ആണ് സംസ്ഥാനത്ത് നല്കിയിരിക്കുന്നത്, ബെൽഗാം, ഗുൽബർഗ, ബിദർ, ഹാസൻ തുടങ്ങിയ പ്രദേശങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. അതേസമയം, ഉത്തര കന്നഡ, ഷിമോഗ, ഉഡുപ്പി, ചിക്കമഗളൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്.ശക്തമായ ഉപരിതല കാറ്റിനൊപ്പം അതിശക്തമായ മഴയും ആണ് ഇവിടെ പ്രവചിച്ചിരിക്കുന്നത്.
കർണ്ണാടകയുടെ തീരദേശ പ്രദേശങ്ങളിൽ ജൂലൈ 22 മുതൽ 26 വരെ അതിശക്തമായ മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+