ബെംഗളൂരുവിൽ വാരാന്ത്യം ആഘോഷിക്കാൻ കാത്തിരുന്നവരുടം പ്ലാനുകൾ തെറ്റിച്ച് കനത്ത മഴ. ഞായറാഴ്ച അർധരാത്രി മുതൽ തുടങ്ങിയ കനത്ത മഴ നഗരവാസികളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. ഫെംഗൽ ചുഴലിക്കാറ്റിനെത്തുടർന്നാണ് പേമാരിക്ക് സാക്ഷ്യം വഹിച്ചത്. രാത്രി തുടങ്ങിയ മഴ ശനിയും ഞായറും ആഘോഷിക്കാൻ പുറത്തിറങ്ങിയവരെയും ബാധിച്ചു. വാഹനഗതാഗതത്തിനും തടസ്സങ്ങളുണ്ടായി.
മഴയോടൊപ്പം കഠിനമായ തണുപ്പും നഗരത്തിൽ അനുഭവപ്പെട്ടു. നിർത്താതെ പെയ്ത മഴ നഗരവാസികളുടെ വാരാന്ത്യ പരിപാടികൾ ഇല്ലാതാക്കി. പുറത്തു പോയവർക്ക് മടങ്ങി വരാനുള്ള ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വലിയ മഴയാണ് അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. കോർപ്പറേഷൻ സർക്കിൾ, ലാൽബാഗ്, മൈസൂർ ബാങ്ക് സർക്കിൾ, മജസ്റ്റിക്, രാജാജിനഗർ തുടങ്ങിയ പ്രധാന പ്രദേശങ്ങളിൽ അർദ്ധരാത്രി തുടങ്ങി മഴ പുലർച്ചെ വരെ നീണ്ടു. പലയിടത്തും മഴയെ തുടർന്ന് നാശനഷ്ടങ്ങളുണ്ടായി. ബെംഗളൂരുവിൽ ചിലയിടങ്ങളിൽ വീണ്ടും മഴ തുടരുകയാണ്.
ഡിസംബർ 4 വരെ മഴ
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കാലാവസ്ഥാ പ്രവചനങ്ങൾ അനുസരിച്ച് ഡിസംബർ 4 ബുധനാഴ്ച വരെ കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിൽ മഴ അനുഭവപ്പെടാം. പല ഭാഗങ്ങളിലായി നേരിയതോ, മിതമായതോ, കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. അതേ സമയം, വടക്കൻ ഉൾനാടൻ ജില്ലകളിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടും.
തീരദേശ, തെക്കൻ ഉൾനാടൻ ജില്ലകളിലാണ് മഴ പ്രതീക്ഷിക്കുന്നത്.
നിലവിലെ കാലാവസ്ഥാ പശ്ചാത്തലത്തൽ ദക്ഷിണ കന്നഡ, ഉഡുപ്പി തുടങ്ങിയ തീരദേശ കർണാടക ജില്ലകളിൽ ഇന്ന് ഡിസംബർ 1 ഞായറാഴ്ച ഇടിയോടും മിന്നലോടും കൂടി നേരിയതോ മിതമായതോ ആയ മഴ പ്രവചച്ചിട്ടുണ്ട്. പിന്നീടുള്ള ദിവസങ്ങളിലും മഴ തുടരും. ഡിസംബർ 4 വരെയാണ് മഴ തുടരുന്നത്. ഉത്തര കന്നഡ ജില്ലയിലും മഴ പെയ്യുമെന്നാണ് പ്രതീക്ഷ.
ബെംഗളൂരു ഇന്നത്തെ കാലാവസ്ഥ
ബെംഗളൂരുവിൽ ഇന്ന് ഡിസംബർ 1 ഞായറാഴ്ച മഴ പ്രതീക്ഷിക്കുന്നു. മിതമായ മഴ പെയ്യുമെന്നണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. നഗരത്തിൽ ഇന്നത്തെ കുറഞ്ഞ താപനില 19.55 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 26.04 ഡിഗ്രി സെൽഷ്യസും ആയിരിക്കും മേഘാവൃതമായ ആകാശമാണ് പ്രതീക്ഷിക്കുന്നത്.
ബെംഗളൂരു സിറ്റി വരുംദിവസങ്ങളിലെ കാലാവസ്ഥ ഡിസംബർ 1- 6
ഡിസംബർ 1 ഞായറാഴ്ച- കൂടിയ താപനില 23.0 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20.0 ഡിഗ്രി സെൽഷ്യസും ആയിരിക്കും. മേഘാവൃതമായ ആകാശവും നേരിയ മഴയും പ്രതീക്ഷിക്കുന്നു.
ഡിസംബർ 2 തിങ്കളാഴ്ച- കൂടിയ താപനില 23.0 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20.0 ഡിഗ്രി സെൽഷ്യസും ആയിരിക്കും. മേഘാവൃതമായ ആകാശവും നേരിയ മഴയും പ്രതീക്ഷിക്കുന്നു.
ഡിസംബർ 3 ചൊവ്വാഴ്ച - കൂടിയ താപനില 23.0 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസും ആയിരിക്കും. മേഘാവൃതമായ ആകാശവും നേരിയ മഴയും പ്രതീക്ഷിക്കുന്നു.
ഡിസംബർ 4 ബുധനാഴ്ച - കൂടിയ താപനില 24.0 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസും ആയിരിക്കും. മേഘാവൃതമായ ആകാശം
ഡിസംബർ 5 വ്യാഴാഴ്ച - കൂടിയ താപനില 25.0 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസും ആയിരിക്കും. മേഘാവൃതമായ ആകാശം
ഡിസംബർ 6 വെള്ളിയാഴ്ച - കൂടിയ താപനില 25.0 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസും ആയിരിക്കും. മേഘാവൃതമായ ആകാശം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













