Search
  • Follow NativePlanet
Share
» » ബാംഗ്ലൂർ കാലാവസ്ഥ; ബെംഗളൂരുവിൽ ഇന്ന് നേരിയ മഴ. കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസ്

ബാംഗ്ലൂർ കാലാവസ്ഥ; ബെംഗളൂരുവിൽ ഇന്ന് നേരിയ മഴ. കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസ്

ദിവസങ്ങളോളം നിർത്താതെ മഴ പെയ്ത, വെള്ളം കയറിയ ബെംഗളൂരു ആണോ ഇതെന്ന് ഇപ്പോൾ ബാംഗ്ലൂരിലെത്തിയാൽ നിങ്ങൾ അത്ഭുതപ്പെട്ട് പോകും. തെളിഞ്ഞ മേഘാവൃതമായ ആകാശം, ചിലപ്പോൾ പെയ്തേക്കാവുന്ന മഴ, വരണ്ട കാലാവസ്ഥ എന്നിങ്ങനെ വ്യത്യസ്തകളുടെ ഒരു കൂടിച്ചേരൽ കൂടിയാണ് ഈ സമയം. പൊതുവേ വരണ്ട കാലാവസ്ഥയാണ് ഇനി രണ്ടാഴ്ചയോളം ബെംഗളൂരുവിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. അതിനു ശേഷം ചെറിയ മഴ പെയ്യാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്.

ഇന്ന്, ഒക്ടോബർ 29 ചൊവ്വാഴ്ച ബെംഗളൂരു നഗരത്തില്‍ നേരിയ ചാറ്റല്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നത്. മഴയുണ്ടെങ്കിലും ദിവസം മുഴുവൻ ആകാശം മേഘാവൃതമാിരിക്കുമെന്നും ദിവസം മുഴുവൻ ഇരുണ്ട ആകാശം തുടരാനുള്ള സാധ്യതയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം ഇന്ന് 28 ഡിഗ്രി സെൽഷ്യസ് ആയിരിക്കും താപനില. കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസും താപനില 19 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

Bangalore Weather Update Cloudy Sky With Light Drizzle

എന്നാൽ, ഇന്ന് ചെറിയ മഴയ്ക്ക് സാധ്യതയുള്ളതിനാൻ പുറത്തേയ്ക്കിറങ്ങുമ്പോൾ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ കൂടി വേണം. കുടയോ റെയിൻ കോട്ടോ കയ്യിൽ കരുതാം. വൈകിട്ടാണ് മഴയെങ്കിൽ നേരത്തെ തന്നെ റൂമിലെത്തുന്ന വിധത്തിൽ പ്ലാൻ ചെയ്യാം. മഴ പെയ്താൽ ബാംഗ്ലൂരിലെ ഗതാഗതക്കുരുക്ക് എന്നും രൂക്ഷമാകാറുണ്ട്.

മഴയ്ക്കു ശേഷം ബാംഗ്ലൂർ നഗരത്തില്‍ പൊതുവേ മികച്ച വായു നിലവാരമാണ് ഉള്ളത്. ഇന്ന്, എയർ ക്വാളിറ്റി ഇൻഡക്സ് (എ ക്യു ഐ) 82 ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത് നഗരത്തിലെ മികച്ച വായു ഗുണനിലവാരത്തെ സൂചിപ്പിക്കുന്നു. കൂടാതെ, ചെറിയ കാറ്റും ഇന്ന് അനുഭവപ്പെടും. പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 11 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് കാലാവസ്ഥ പ്രവചനം.

അതേസമയം ബെംഗളൂരുവിൽ കാറ്റിന്‍റെ ദിശയിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇന്ന് രാവിലെ വടക്കു കിഴക്കൻ ദിശയിലാണ് കാറ്റ് വീശിയതെങ്കിൽ രാത്രിയോടെ വടക്കു ദിശയിലേക്കും നാളെ രാവിലെയോടെ വടക്കു പടിഞ്ഞാറൻ ദിശയിലേക്ക് മാറും എന്ന് നമ്മ കർണ്ണാടക വെദർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

കർണ്ണാടക കാലാവസ്ഥ ഒക്ടോബർ 29

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോർട്ട് അനുസരിച്ച് കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴ പെയ്യുവാനുള്ള സാധ്യതയുണ്ട്. തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും തെക്കൻ ഉൾപ്രദേശങ്ങളിലും കർണാടകയുടെ തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും ഇടിയോടു കൂടിയ മിതമായ മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. എന്നാൽ വടക്കൻ കർണ്ണാടകയിൽ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.

കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം പങ്കുവെച്ച കാലാവസ്ഥ അനുസരിച്ച് തീരപ്രദേശങ്ങളിലും മലയോര ജില്ലകളിലും ഒക്ടോബർ 31, നവംബർ 1 തീയതികളിൽ കനത്ത മഴ പെയ്യാനുള്ള സാധ്യതയുണ്ട്. അതേസമയം തുടർന്നുള്ള ദിവസങ്ങളിൽ മഴയുടെ ശക്തി കുറയും.

നാളെ യെല്ലോ അലര്‍ട്ട്

നാളെ, ഒക്ടോബർ 30 ബുധനാഴ്ച വടക്കൻ ഇൻറീരിയർ കർണാടകയിലും തെക്കൻ ഇൻറീരിയർ കർണാടകയിലും ഇടിമിന്നലോട് കൂടിയ കനത്ത മഴ ലഭിക്കുമെന്നാണ് പ്രവചനം. ബാംഗ്ലൂരിൽ നാളെ പൊതുവേ മേഘാവൃതമായ ആകാശമായിരിക്കും അനുഭവപ്പെടുക. നാളത്തെ കൂടിയ താപനില 30 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20 ഡിഗ്രി സെല്‌ഷ്യസും ആയിരിക്കും.


കർണ്ണാടക കാലാവസ്ഥാ പ്രവചനം ഒക്ടോബർ 28- നവംബർ 1

തീരദേശ കർണ്ണാടക

ഒക്ടോബർ 29, കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 30, കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 31, കനത്ത മഴ
നവംബർ 1, കനത്ത മഴ
നവംബർ 2 , കാലാവസ്ഥാ മുന്നറിയിപ്പില്ല

വടക്കന്‍ ഉൾപ്രദേശ കർണ്ണാടക

ഒക്ടോബർ 29, കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 30, കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 31, കാലാവസ്ഥാ മുന്നറിയിപ്പില്ല
നവംബർ 1, കാലാവസ്ഥാ മുന്നറിയിപ്പില്ല
നവംബർ 2 , കാലാവസ്ഥാ മുന്നറിയിപ്പില്ല

തെക്കൻ ഉൾപ്രദേശ കർണ്ണാടക

ഒക്ടോബർ 29, കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 30, കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 31, കാലാവസ്ഥാ മുന്നറിയിപ്പില്ല
നവംബർ 1, കനത്ത മഴ
നവംബർ 2 , കാലാവസ്ഥാ മുന്നറിയിപ്പില്ല

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+