മഴക്കാലമാണെന്ന തോന്നൽ ഇല്ലാത്ത കാലാവസ്ഥയാണ് ഇപ്പോൾ ബെംഗളുരുവിൽ. ഇടയ്ക്കിടെ പെയ്യുന്ന ചെറിയ മഴ മാത്രമാണ് മഴക്കാലമാണല്ലോ എന്ന് ഓർമ്മിപ്പിക്കുന്നത്. ഇരുണ്ടുമൂടിയ ആകാശവും മിന്നലോടു കൂടിയ ചെറിയ മഴയും മിക്ക ദിവസവും ഉണ്ടെങ്കിലും മൺസൂൺ അനുഭവത്തിലേക്ക് വരുന്നവയല്ല അതൊന്നും. ഇനിയെന്നാണ് നഗരത്തിൽ മഴ ശക്തമാവുക എന്ന കൗതുകത്തിലാണ് ബെംഗളുരു നിവാസികൾ.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കാലാവസ്ഥാ മുന്നറിയിപ്പുകൾ അനുസരിച്ച്
കഴിഞ്ഞ ദിവസങ്ങളിലേതു പോലെ തന്നെ ബെംഗളുരുവിൽ ശാന്തമായ കാലാവസ്ഥ ഇന്നും തുടരും.
ആകാശം മേഘാവൃതമായിരിക്കുമെങ്കിലും ഇടയ്ക്കിടെ ചെറിയ മഴയോ ഇടിമിന്നലോ നഗരത്തിൽ പ്രതീക്ഷിക്കാം. വരുന്ന ആഴ്ചയോടു കൂടി നഗരത്തിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ പ്രാവചനം. മഴയുടെ തീവ്രത വർദ്ധിക്കുന്നതിനൊപ്പം ജൂലൈ 10 ഓടെ താപനിലയിൽ 27 ഡിഗ്രി സെൽഷ്യസിലേക്ക് നേരിയ കുറവുണ്ടാകുമെന്നും ഐഎംഡി പ്രവചിക്കുന്നു.

ഇന്ന് ജൂലൈ 5 വെള്ളിയാഴ്ച ബെംഗളുരുവിൽ കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും കൂടിയ താപനില , 28 ഡിഗ്രി സെൽഷ്യസും ആയിരിക്കും. നിലവിൽ 28 ഡിഗ്രി സെൽഷ്യസിനടുത്തുള്ള താപനിലയും ഇടയ്ക്കിടെയുള്ള മഴയും ഉള്ള സ്ഥിരമായ കാലാവസ്ഥയാണ് ബെംഗളൂരുവിൽ അനുഭവപ്പെടുന്നത്, ഇന്ന് മാത്രമല്ല, ഈ ആഴ്ചയിലെ വരും ദിവസങ്ങളിലുംപരമാവധി താപനില 28 ഡിഗ്രി സെൽഷ്യസായി തുടരും. ജൂലൈ 10 വരെ ബെംഗളൂരുവിൽ പരമാവധി താപനില 27 ഡിഗ്രി സെൽഷ്യസായിരിക്കുമെന്ന് ഐഎംഡി അറിയിച്ചു. . ഈ സമയത്ത്, മഴയുടെ തീവ്രത വർദ്ധിക്കും.
എന്നിരുന്നാലും, തിങ്കളാഴ്ച മുതൽ (ജൂലൈ 8) താപനിലയിൽ കുറവുണ്ടാകുമെന്നും മഴ ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. അതേ സമയം രണ്ടോ മൂന്നോ ദിവസങ്ങൾക്കു ശേഷം നഗരത്തിൽ മഴ പെയ്യുന്നത് വർധിക്കുമെന്നും ചില സ്വകാര്യ കാലാവസ്ഥ നിരീക്ഷകർ സൂചിപ്പിക്കുന്നു. അടുത്ത 10 ദിവസങ്ങളിൽ ശരാശരി 40-50 മില്ലിമീറ്റർ മഴ പ്രതീക്ഷിക്കുന്നുവെന്നാണ് പ്രവചനം.
ബെംഗളുരു കാലവസ്ഥാ പ്രവചനം ജൂലൈ 5-10
ജൂലൈ 5: കുറഞ്ഞ താപനില 21 0°C, കൂടിയ താപനില 28 °C (മേഘാവൃതമായ ആകാശം, ഇടി മിന്നലോട് കൂടിയ ചെറിയ മഴ)
ജൂലൈ 6: കുറഞ്ഞ താപനില 20 0°C, കൂടിയ താപനില 28 °C (മേഘാവൃതമായ ആകാശം, ഇടി മിന്നലോട് കൂടിയ ചെറിയ മഴ)
ജൂലൈ 7: കുറഞ്ഞ താപനില 20 0°C, കൂടിയ താപനില 28 °C (മേഘാവൃതമായ ആകാശം, ഇടി മിന്നലോട് കൂടിയ ചെറിയ മഴ)
ജൂലൈ 8: കുറഞ്ഞ താപനില 20 0°C, കൂടിയ താപനില 27 °C (മേഘാവൃതമായ ആകാശം, ഇടി മിന്നലോട് കൂടിയ ചെറിയ മഴ)
ജൂലൈ 9: കുറഞ്ഞ താപനില 20 0°C, കൂടിയ താപനില 27 °C (മഴ)
ജൂലൈ 10 : കുറഞ്ഞ താപനില 20 0°C, കൂടിയ താപനില 27 °C (മഴ)
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












