Search
  • Follow NativePlanet
Share
» »ബെംഗളുരു കാലാവസ്ഥ: ഇന്ന് മഴയും ഇടിമിന്നലും, താപനില താഴുന്നു..ദക്ഷിണ കന്നഡയിൽ കനത്ത മഴ

ബെംഗളുരു കാലാവസ്ഥ: ഇന്ന് മഴയും ഇടിമിന്നലും, താപനില താഴുന്നു..ദക്ഷിണ കന്നഡയിൽ കനത്ത മഴ

ബെംഗളുരു മഴ, കാലാവസ്ഥ: പ്രസന്നമായ, തണുപ്പു നിറഞ്ഞ കാലാവസ്ഥയിലൂടെയാണ് ബെംഗളുരു കടന്നു പോകുന്നത്. ഇടയ്ക്കിടെ മഴ പെയ്യുന്നുണ്ടെങ്കിലും നിത്യജീവിതത്തെ തടസ്സപ്പെടുത്തുന്ന വിധത്തിൽ വന്നില്ല എന്നത് തന്നെയാണ് പ്രധാന ആശ്വാസം. അതേസമയം വരും ദിവസങ്ങളിൽ ബാംഗ്ലൂർ നഗരത്തിൽ മികച്ച മഴയാണ് പ്രവചിച്ചിരിക്കുന്നത്. വരുന്ന ആഴ്ചയോടെ ഇവിടെ കാലവർഷം ശക്തമാകുമെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമം ഇന്ന് ജൂലൈ 6 ശനിയാഴ്ച ബെംഗളുരുവിൽ അത്യാവശ്യം തണുപ്പും കാറ്റും നിറഞ്ഞ ഒരു ദിവസമായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. പരമാവധി താപനില 29-30 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19.9 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ചില സ്ഥലങ്ങളിൽ കാറ്റിൻ്റെ വേഗതയിൽ (30-40 കി.മീ) കാറ്റിനൊപ്പം ഇടിയോടുകൂടിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Bangalore Weather Update Expects Moderate to Heavy Rainfall And Thundershowers

ഇന്ന് നഗരത്തിന്‍റെ ചില ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ബംഗളൂരു റൂറൽ, ബെംഗളൂരു അർബൻ, ജില്ലകളിലെ ചില സ്ഥലങ്ങളിൽ കാറ്റിന്‍റെ വേഗതയിൽ (30-40 കിലോമീറ്റർ) നേരിയതോ മിതമായതോ ആയ മഴ/ഇടിമഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെെ പ്രവചനം അനുസരിച്ച് ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത വളരെ കൂടുതലാണ്. ചിക്കമംഗളൂരു, ശിവമോഗ ജില്ലകളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ഇടിയ്ക്കും സാധ്യതയുണ്ട്. ബല്ലാരി, ബംഗളൂരു റൂറൽ, ബെംഗളൂരു അർബൻ, ചാമരാജനഗർ, ചിക്കബെല്ലാപുര, ചിത്രദുർഗ, ദാവൻഗെരെ, ഹാസൻ, കോലാർ, കുടക് എന്നിവിടങ്ങളിലായി ചില സ്ഥലങ്ങളിലും മഴയ്ക്കും ഇടിമയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ദക്ഷിണ കർണാടകയിലെ മാണ്ഡ്യ, മൈസൂരു, രാമനഗര, തുംകൂർ, വിജയനഗര ജില്ലകളിലും ഇതേ കാലവസ്ഥയാണ് പ്രതീക്ഷിക്കുന്നത്.

ജൂലൈ 7 ഞായറാഴ്ച കുറഞ്ഞ താപനില 21.7 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 25.27 ഡിഗ്രി സെൽഷ്യസും ആണ് പ്രതീക്ഷിക്കുന്നത്. മേഘാവൃതമായ ആകാശവും ഒറ്റപ്പെട്ട മഴയ്ക്കുമാണ് നാളത്തെ സാധ്യത.
അതേസമയം ജൂലൈ 10,11 തിയതികളിൽ ബെംഗളുരുവിൽ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

ബെംഗളുരു കാലവസ്ഥാ പ്രവചനം ജൂലൈ 6-11

ജൂലൈ 6: കുറഞ്ഞ താപനില 20 0°C, കൂടിയ താപനില 28 °C (മേഘാവൃതമായ ആകാശം, ഇടി മിന്നലോട് കൂടിയ ചെറിയ മഴ)
ജൂലൈ 7: കുറഞ്ഞ താപനില 20 0°C, കൂടിയ താപനില 28 °C (മേഘാവൃതമായ ആകാശം, ഇടി മിന്നലോട് കൂടിയ ചെറിയ മഴ)
ജൂലൈ 8: കുറഞ്ഞ താപനില 20 0°C, കൂടിയ താപനില 27 °C (മേഘാവൃതമായ ആകാശം, ഇടി മിന്നലോട് കൂടിയ ചെറിയ മഴ)

ജൂലൈ 9: കുറഞ്ഞ താപനില 20 0°C, കൂടിയ താപനില 27 °C (മേഘാവൃതമായ ആകാശം, ഇടി മിന്നലോട് കൂടിയ ചെറിയ മഴ)
ജൂലൈ 10 : കുറഞ്ഞ താപനില 20 0°C, കൂടിയ താപനില 27 °C (മഴ)
ജൂലൈ 11 : കുറഞ്ഞ താപനില 20 0°C, കൂടിയ താപനില 27 °C (മഴ)

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore weather update rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+