Search
  • Follow NativePlanet
Share
» »ബെംഗളൂരു കാലാവസ്ഥ: ചൂട് കൂടുന്ന ബാംഗ്ലൂരും ഫെബ്രുവരി മാസവും, 30 ഡിഗ്രിയിൽ നിന്നുള്ള മാറ്റം എങ്ങോട്ട്?

ബെംഗളൂരു കാലാവസ്ഥ: ചൂട് കൂടുന്ന ബാംഗ്ലൂരും ഫെബ്രുവരി മാസവും, 30 ഡിഗ്രിയിൽ നിന്നുള്ള മാറ്റം എങ്ങോട്ട്?

ഫെബ്രുവരി മാസം പകുതിയായതേയുള്ളൂ.. എന്നാൽ ചൂടിന്‍റെ കാര്യത്തിൽ ഏപ്രിലിലെ അവസ്ഥയാണ്. പറഞ്ഞു വരുന്നത് ഇന്ത്യയിലെ ഏറ്റവും പ്രസന്നമായ കാലവസ്ഥയുള്ള, വർഷം മുഴുവൻ തണുപ്പ് അനുഭവപ്പെട്ടിരുന്ന ബെംഗളൂരുവിനെക്കുറിച്ചാണ്. എന്നാല്‍ ഇന്ന് കണക്കുകളനുസരിച്ച് രാജ്യതലസ്ഥാനമായ ഡൽഹിയേക്കാൾ ചൂട് ബെംഗളൂരുവിൽ അനുഭവപ്പെടുന്നു. പല വർഷങ്ങളായി നഗരം നേരിട്ടിട്ടില്ലാത്ത വിധത്തിലുള്ള ചൂടാണ് ഈ വർഷം അനുഭവപ്പെടുന്നത്.

നേരത്തെയെത്തിയ വേനല്‍

പൊതുവ മാർച്ച് മാസത്തോടെ ആരംഭിക്കുന്ന വേനൽ ഇവണ ഫെബ്രുവരി പകുതിയോടെ തുടങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നുത്. പതിവിൽ നിന്നുമാറി ജനുവരി അവസാന വാരം മുതലേ ചൂട് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. തണുത്ത താപനില നിലനിർത്താൻ സഹായിക്കുന്ന വടക്കന് കാറ്റിന്‍റെ അഭാവമാണ് ഇതിനു കാരണമെന്നാണ് ഐഎംഡിയുടെ കണ്ടെത്തൽ. കൂടാതെ, ലാ നിന പ്രതിഭാസവും ഇതിനു കാരണമായേക്കാം.

ചൂട് കൂടുന്ന ഫെബ്രുവരി

മുൻവർഷങ്ങളിലെ കണക്കുകൾ നോക്കിയാൽ ഫെബ്രുവരിയിൽ അനുഭവപ്പെടുന്ന ചൂട് ഓരോ വർഷവും കൂടി വരികയാണ്. ഇതിനായി മുൻവർഷങ്ങളിലെ കണക്ക് നമുക്ക് നോക്കാം.

1990 നും 2020 നും ഇടയിലുള്ള 30 വർഷങ്ങളിൽ ബെംഗളൂരുവിൽ ഫെബ്രുവരി മാസത്തിൽ ഏറ്റവും കൂടിയ താപനില 30.9 ഡിഗ്രി സെൽഷ്യലും കുറഞ്ഞ താപനില 17.6 ഡിഗ്രി സെൽഷ്യസുമാണ് അനുഭവപ്പെട്ടത്.
അതേസമയം, കഴിഞ്ഞ പത്ത് വർഷങ്ങളിൽ മുൻകാലയളവിൽ നിന്ന് വ്യത്യസ്തമായി മൂന്നു മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ കൂടിയിട്ടുണ്ട്.

അതായത്, കഴിഞ്ഞ 10 വർഷമായി ഫെബ്രുവരിയിൽ ചൂട് കൂടിയ കാലാവസ്ഥയാണ് കണ്ടത്, പരമാവധി താപനില 33 ഡിഗ്രി സെൽഷ്യസ് മുതൽ 35.5 ഡിഗ്രി സെൽഷ്യസ് വരെയാണ്. കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനില 13 ഡിഗ്രി സെൽഷ്യസ് മുതൽ 16.5 ഡിഗ്രി സെൽഷ്യസ് വരെയാണ്.

ഏറ്റവും ചൂടേറിയ ഫെബ്രുവരി ദിവസം

2005 ഫെബ്രുവരി 17 ന് 35.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതാണ് ബെംഗളൂരുവിൽ അതുവരെയുണ്ടായ രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ ഫെബ്രുവരി ദിവസം

ഏറ്റവും തണുപ്പുള്ള ഫെബ്രുവരി ദിവസം

1884 ഫെബ്രുവരി 6ന് ആയിരുന്നു ഏറ്റവും തണുപ്പുള്ള ഫെബ്രുവരി ദിവസം. അന്ന് 9.6 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇവിടെ രേഖപ്പെടുത്തിയത്.

ഡൽഹിയേക്കാൾ ചൂടുള്ള ബെംഗളൂരു

ഏത് തരത്തിൽ നോക്കായാലും ഡൽഹിയേക്കാൾ കാലവസ്ഥയുടെയും തണുപ്പിന്‍റെയും ഒക്കെ കാര്യത്തിൽ ജീവിക്കാൻ മുന്നിൽ നിന്നിരുന്ന നഗരമായിരുന്നു ബെംഗളൂരു. എന്നാൽ ബെംഗളൂരുവിന്‍റെ അവകാശവാദങ്ങളെയെല്ലാം തക‍ര്‍ത്താണ് താപനിലയുടെ കാര്യത്തിൽ നഗരം ഡല്‍ഹിയെ കടത്തിവെച്ചത്. ബെംഗളൂരുവിൽ ഫെബ്രുവരി 17 ന് 35.9 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയപ്പോൾ അതേദിവസം , ഡൽഹിയിലെ താപനില27 ഡിഗ്രി സെൽഷ്യസായിരുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore summer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+