Search
  • Follow NativePlanet
Share
» »ബെംഗളുരു കാലാവസ്ഥാ പ്രവചനം: നേരിയ മഴയും മേഘാവതൃതമായ ആകാശവും, തീരദേശ കർണ്ണാടകയിൽ മുന്നറിയിപ്പ്

ബെംഗളുരു കാലാവസ്ഥാ പ്രവചനം: നേരിയ മഴയും മേഘാവതൃതമായ ആകാശവും, തീരദേശ കർണ്ണാടകയിൽ മുന്നറിയിപ്പ്

കുറച്ചു ദിവസത്തെ കനത്ത മഴയ്ക്ക് ശേഷം ബെംഗളുരുവിൽ ശാന്തമായ കാലാവസ്ഥയാണ് നിലവിൽ അനുഭവപ്പെടുന്നത്. ഇടയ്ക്കിടെ പെയ്യുന്ന നേരിയ മഴ മാത്രമേ നിലവിൽ ഇവിടെയുള്ളൂ. ഇന്ന് ശനിയാഴ്ച പൊതുവേ മേഘാവൃതമായ ആകാശവും നേരിയ മഴയും ആണ് ബാംഗ്ലൂരിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. അതേ സമയം വൈകിട്ടോടെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടുണ്ട്.

ബെംഗളുരുവിൽ ഇന്ന് താപനില 22 ഡിഗ്രി സെൽഷ്യസിലും കൂടിയ താപനില 29 ഡിഗ്രി സെൽഷ്യസിലും ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. D വരുന്ന ഏഴ് ദിവസത്തെ കാലാവസ്ഥാ പ്രവചനം അനുസരിച്ച് ബാംഗ്ലൂരിലെ താപനില ശനിയാഴ്ച 29 ഡിഗ്രി സെൽഷ്യസ്, ഞായറാഴ്ച 30 ഡിഗ്രി സെൽഷ്യസ്, തിങ്കളാഴ്ച 28 ഡിഗ്രി സെൽഷ്യസ്, ചൊവ്വാഴ്ച 31 ഡിഗ്രി സെൽഷ്യസ്, ബുധനാഴ്ച 29 ഡിഗ്രി സെൽഷ്യസ്, 28 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെ ഉയരാൻ സാധ്യതയുണ്ട്.

Bangalore Weather Update Generally cloudy sky with Light Rain

ഇന്ന് ഷിമോഗ, ചിക്കമംഗളൂരു, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, കുടക് എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുൻകരുതൽ നടപടിയായി ഈ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബെൽഗാം, ധാർവാഡ്, കോലാർ, കലബുറഗി, ബാഗൽകോട്ട് എന്നിവയുൾപ്പെടെ പല ജില്ലകളിലും മിതമായ മഴയുണ്ടാകുമെന്നും അറിയിച്ചു.

അതേസമയം കനത്ത മഴയെ തുടർന്ന് കർണാടക തീരത്ത് മത്സ്യത്തൊഴിലാളികൾക്ക് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തീരദേശ കർണ്ണാടകയിൽ കാറ്റിന്‍റെ വേഗത മണിക്കൂറിൽ 35 കി മീ മുതൽ 45 കി മീ വരെയും, മണിക്കൂറിൽ 55 കി മീ വരെ വേഗതയിൽ വീശിയടിക്കുന്ന കാലാവസ്ഥയും ജൂൺ 29 വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. കാലയളവിൽ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് ഐഎംഡി ശക്തമായി നിർദ്ദേശിച്ചിട്ടുണ്ട്.

കൂടാതെ,ദക്ഷിണ കന്നഡ (മുൽക്കി മുതൽ മംഗലാപുരം വരെ), ഉഡുപ്പി (ബൈന്ദൂർ മുതൽ കാപ്പു വരെ), ഉത്തര കന്നഡ (മജാലി മുതൽ ഭട്കൽ വരെ) തീരങ്ങളിലും ഉയർന്ന തിരമാലകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂൺ 29 വരെ 2.9 മീറ്റർ മുതൽ 3. 7 മീറ്റർ വരെ ഉയർന്ന തിരമാലകളുള്ളതിനാൽ, കടൽ പ്രവർത്തനങ്ങളിലും തീരത്തിനടുത്തുള്ള വിനോദങ്ങളിലും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടു.

അതേസമയം കേരളത്തിൽ മഴയടെ ശക്തി കുറഞ്ഞിട്ടുണ്ട്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. 15.6 മുതല്‍ 64.4 മില്ലിമീറ്റര്‍ മഴയാണ് ഇന്ന് പ്രതീക്ഷിക്കുന്നത്.തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. കൂടാതെ,വരുന്ന അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore weather update rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+