Search
  • Follow NativePlanet
Share
» »ബെംഗളുരു കാലാവസ്ഥ: വരും ദിവസങ്ങളിൽ മഴ സാധ്യത, കുറഞ്ഞ താപനില

ബെംഗളുരു കാലാവസ്ഥ: വരും ദിവസങ്ങളിൽ മഴ സാധ്യത, കുറഞ്ഞ താപനില

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സുഖകരമായ കാലാവസ്ഥയാണ് ബെംഗളുരുവിൽ അനുഭവപ്പെടുന്നത്. ഇന്നലെ, വ്യാഴാഴ്ച ദിവസം മുഴുവൻ മഴ നീണ്ടുനിന്നുവെങ്കിലും വൈകുന്നേരതെ മഴവില്ല് സമീപ ദിവസങ്ങളിലെ ഏറ്റവും മികച്ച കാഴ്ചകളിലൊന്നായിരുന്നു. വരും ദിവസങ്ങളിലും ബെംഗളുരുവിൽ ചെറിയ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ പറയുന്നത്. വളരെ ചുരുങ്ങിയ നേരം നീണ്ടു നിൽക്കുന്ന, ചെറിയ മഴയാണ് വരും ദിവസങ്ങളിൽ നഗരത്തിൽ പ്രതീക്ഷിക്കുന്നത്.

മൊത്തത്തിലുള്ള കാലാവസ്ഥ നഗരത്തിനും പ്രാന്തപ്രദേശങ്ങൾക്കും സുഖകരമായിരിക്കുമെങ്കിലും ചില ദിവസങ്ങളിൽ പൂർണ്ണമായും വരണ്ട കാലാവസ്ഥയും മേഘാവൃതമായ ആകാശവും പ്രതീക്ഷിക്കുന്നു. അതേസമയം ബെംഗളൂരുവിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു. എന്നാൽ മുന്നറിയിപ്പുകളൊന്നും നല്കിയിട്ടില്ലാത്ത സ്ഥിതിക്ക് നഗരം സുരക്ഷിതനായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Bangalore Weather Update-IMD Forecastes A Week Long Rainfall Details Inside

ജൂൺ ആദ്യവാരത്തെ അപേക്ഷിച്ച് ബെംഗളുരു നഗരത്തിൽ ലഭിക്കുന്ന മഴയുടെ അളവ് കുറഞ്ഞിച്ചുണ്ട്. കഴിഞ്ഞ ഒരാഴ്ചയായിബാംഗ്ലൂരില്‍ നേരിയ മഴ മാത്രമാണ് ലഭിക്കുന്നത്. നേരത്തെ, ജൂൺ 02 ന് കനത്ത കാറ്റിനൊപ്പം നഗരത്തിൽ വളരെ കനത്ത മഴ രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനോടകം ഈ മാസത്തെ ശരാശരി മഴ ഇവിടെ പെയ്തു കഴിഞ്ഞെന്നാണ് കണക്ക്. നഗരത്തിൽ ഇതിനകം 152.5 മില്ലിമീറ്റർ മഴ യാണ് പെയ്ത്. ജൂൺ മാസത്തിൽ ശരാശരി ലഭിക്കുന്ന മഴയുടെ അളവ് 110.3 മില്ലിമീറ്റർ ആണ്.

സ്കൈമെറ്റ് വെതർ റിപ്പോർട്ട് അനുസരിച്ച് . അടുത്ത 7-10 ദിവസങ്ങളിൽ നഗരത്തിൽ 10-15 മില്ലിമീറ്റർ മഴ മാത്രമാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ജൂൺ 16, 17, 20 തീയതികളിൽ ബെംഗളുരു നഗരത്തിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നു. മറ്റു ദിവസങ്ങളിൽ ആകാശം മേഘാവൃതമായി തുടരും
ഈ കാലയളവിൽ പരമാവധി താപനില 30 ഡിഗ്രി സെൽഷ്യസിലും കുറഞ്ഞ താപനില 20-22 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
വരും ദിവസങ്ങളിൽ ബെംഗളുരു നിവാസികൾക്ക് നേരിയ മഴയും തണുത്ത താപനിലയും ഉള്ള സുഖകരമായ കാലാവസ്ഥ പ്രതീക്ഷിക്കാം.

മഴയിൽ കുടുങ്ങി ബെംഗളുരു

വ്യാഴാഴ്ച പെയ്ത മഴയിൽ ബെംഗളുരുവിൽ പലയിടങ്ങളിലും ദീര്‍ഘമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മഹാദേവപുര, ബാഗ്മാൻ ടെക് പാർക്ക്, ആർഎംസെഡ് ഇക്കോ വേൾഡ് തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴ ഉച്ചകഴിഞ്ഞു തന്നെ പെയ്യാൻ തുടങ്ങിയിരുന്നു. ശാന്തിനഗർ, പാൻട്രി റോഡ്, ശിവാജി നഗർ, ടാസ്‌കർ ടൗൺ, ബാനസ്‌വാഡി, ബൗറിംഗ് ഹോസ്പിറ്റൽ റോഡ്, ഗോട്ടിഗെരെ, ജയനഗർ, മല്ലേശ്വരം, യശ്വന്ത്പൂർ, ജാലഹള്ളി, രാജാജിനഗർ, സുങ്കടക്കാട്ടെ, തവരെകെരെ, കൊട്ടിഗെ പാല്യ, കാമാക്ഷി പാല്യ, വിൽസൺ തുടങ്ങി നഗരത്തിന്‍റെ പല ഭാഗങ്ങളിലും കനത്ത മഴയാണ് പെയ്തത്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore weather update rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+