ബെംഗളുരു നിവാസികളെ, പുറത്തിറങ്ങുമ്പോൾ കുടി കൂടിയെടുക്കാൻ മറക്കേണ്ട, ഈ ആഴ്ച മുഴുവൻ കാത്തിരിക്കുന്നത് മഴ. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ബെംഗളുരുവിൽ ഒരാഴ്ച മഴ തുടരുമെന്ന് മുന്നറിയിപ്പ് നല്കി. യെല്ലോ അലര്‍ട്ട് ആണ് ബെംഗളുരുവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ മഴ ശക്തമായേക്കാനും സാധ്യതയുണ്ട്. വിശദമായ കാലാവസ്ഥാ റിപ്പോർട്ട് പരിശോധിക്കാം.
ഓഗസ്റ്റ് 15 വരെ ബെംഗളുവിൽ നേരിയ മഴ പെയ്യുമെന്നും 16, 17 തിയതികളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഈ ദിവസങ്ങളിൽ പരമാവധി താപനില 30 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കുമെന്നാണ് പ്രവചനം.

ബെംഗളുരു ഇന്നത്തെ കാലാവസ്ഥ- ഓഗസ്റ്റ് 12
ഇന്ന് ഓഗസ്റ്റ് 12 തിങ്കളാഴ്ച ബെംഗളുരുവില്‍ പൊതുവേ തണുപ്പ് നിറഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുക രാവിലത്തെ താപനില 21 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ദിവസം മുഴുവൻ ഈർപ്പത്തിൻ്റെ അളവ് 81 ശതമാനം മുതൽ 85 ശതമാനം വരെയാണ് പ്രതീക്ഷിക്കുന്നത്. ആകാശം മേഘാവൃതമായിരിക്കുമെന്ന് മാത്രമല്ല, 21 ഡിഗ്രി സെൽഷ്യസിനും 27 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ആയിരിക്കും ബെംഗളുരുവില് ഇന്നത്തെ താപനില.
കർണ്ണാടക കാലാവസ്ഥ
വരുംദിവസങ്ങളിൽ കർണ്ണാടയിലുടനീളം മിതമായ മഴ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. വടക്കൻ കർണ്ണാടയുടെ ഉൾപ്രദേശങ്ങൾ, , തീരപ്രദേശങ്ങൾ, തെക്കൻ കർണാടക എന്നിവിടങ്ങളിലെ ജില്ലകളിൽ വരും ദിവസങ്ങളിൽ മിതമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാല്‍ ഇവിടെ കാലാവസ്ഥ മുന്നറിയിപ്പുകളൊന്നും നല്കിയിട്ടില്ല. എന്നാൽ കർണ്ണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം പറയുന്നതനുസരിച്ച്, ഓഗസ്റ്റ് 12 മുതൽ 18 വരെ തെക്കൻ ഉൾനാടൻ ജില്ലകളിൽ ഒറ്റപ്പെട്ട മിതമായ മഴയും പ്രതീക്ഷിക്കുന്നു. കൂടാതെ വടക്കൻ ഉൾപ്രദേശങ്ങളിൽ മിതമായ മഴയും പ്രതീക്ഷിക്കുന്നു.
കേരളിൽ ശക്തമായ മഴതുടരും
അതേസമയം, കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ആഗസ്റ്റ് 11 മുതൽ ആഗസ്റ്റ് 14 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 km വരെ (പരമാവധി 50 kmph വരെ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കേരളത്തിൽ എട്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്
ഇന്ന് രാവിലെ 7.00 മണിക്ക് പുറപ്പെടുവിട്ട കാലാവസ്ഥാ മുന്നറിയിപ്പിൽ അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. നാളെ ഓഗസ്റ്റ് 13ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം,കോഴിക്കോട്, വയനാട്, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












