കാലവർഷമാണെങ്കിലും ബെംഗളുരുവിൽ ബുദ്ധിമുട്ടിപ്പിക്കുന്ന മഴയില്ലാതെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കടന്നു പോയത്. ബെംഗലുരുവിന്‍റെ വിവധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ ഉണ്ടായിരുന്നുവെങ്കിലും ഗതാഗതത്തെയോ മറ്റു കാര്യങ്ങളെയോ ബാധിക്കാത്ത വിധത്തിലാണ് പെയ്തത്. കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിലും മൺസൂണിന് ശക്തി കുറഞ്ഞെന്നാണ് മുൻ ദിവസങ്ങളിലെ മഴയുടെ അളവുകൾ സൂചിപ്പിക്കുന്നത്.
ജൂൺ 16 ഞായറാഴ്ച ബെംഗളുരുവിൽ മേഘാവൃതമായ ആകാശവും തുടർന്ന് മഴ സാധ്യതയുമാണ് കാലാവസ്ഥാ വിഭാഗം പ്രവചിച്ചിരിക്കുന്നത്. ബെംഗളുരുവിലെ ഇന്നത്തെ ശരാശരി താപനില , 26.95 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഏറ്റവും കുറഞ്ഞ താപനില 21.7 ഡിഗ്രി സെൽഷ്യസും ഏറ്റവും കൂടിയ താപനില 29.76 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
വരും ദിവസങ്ങളിലും ബെംഗളുരുവിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

ബെംഗളുരുവിൽ രാവിലെ തെളിഞ്ഞ ആകാശവും വൈകുന്നേരത്തോടെ മഴയ്ക്കും സാധ്യതയുണ്ട്. HAL-ലെ പരമാവധി താപനില 30.0 ഡിഗ്രി സെൽഷ്യസ്, കുറഞ്ഞ താപനില 19.6 ഡിഗ്രി സെൽഷ്യസും കിയാലിലെ കൂടിയ താപനില 30.0 ഡിഗ്രി സെൽഷ്യസ്, കുറഞ്ഞ താപനില 21.0 ഡിഗ്രി സെൽഷ്യസും ജികെവികെയിൽ കൂടിയ താപനില 29.6 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19.0 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
ബിദാറിൽ 31.0 ഡിഗ്രി സെൽഷ്യസ് കൂടിയ താപനില, 22.6 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനിലയും വിയ്പൂരിൽ 31.6 ഡിഗ്രി സെൽഷ്യസ് കൂടിയ താപനിലയും 19.0 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനിലയും ബഗൽകോട്ടിൽ 33.7 ഡിഗ്രി സെൽഷ്യസ് പരമാവധി താപനിലയും കുറഞ്ഞ താപനില 22.3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
അതേസമയം കർണ്ണാടകയിൽ ഉടനീളം മഴ കുറഞ്ഞെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. ഇന്ന് തീരദേശ ജില്ലകളിൽ മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്. പടിഞ്ഞാറൻ മൺസൂൺ കർണാടകയുടെ വടക്കൻ ഉൾപ്രദേശങ്ങളിൽ മിതമായിരുന്നു.തെക്കൻ ഉൾപ്രദേശങ്ങളിലും തീരത്തും ദുർബലമായിരുന്നു. മാത്രമല്ല , ഇടയ്ക്കിടെ ചാറ്റൽമഴ പെയ്തതൊഴിച്ചാൽ മലയോര മേഖലകളിലും പൊതുവേ തെളിഞ്ഞ കാലാവസ്ഥയാണ് ഇന്നലെ അനുഭവപ്പെട്ടത്.
തീരദേശ ജില്ലകളിൽ ഇന്ന് കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ഉത്തര കന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ, ബാഗൽകോട്ട്, ബെൽഗാം, ബിദർ, ധാർവാഡ്, ഗദഗ്, ഹാവേരി, കലബരുഗി, കോപ്പൽ, റായ്ച്ചൂർ, വിജയപുര, യാദഗിരി, ബെല്ലാരി, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ സിറ്റി, ചാമരാജനഗർ, ചിക്കമംഗളൂരു, ചിക്കബെല്ലാപൂർ, ചിത്രദുർഗ, കൊടഗു, ഹാസൻ, കൊടഗു മാണ്ഡ്യ, കോലാർ, മൈസൂർ, രാമനഗര, ഷിമോഗ, തുമകൂർ, വിജയനഗർ എന്നിവിടങ്ങളിലാണ് മഴ.
ഗബ്ബൂർ, ഉഡുപ്പി, ഷൊരാപൂർ, സൈദാപൂർ, അങ്കോള, ഗോകർണ, കുമത, കെംബാവി, മുദഗൽ, മാന്തല, കാർക്കള, മങ്കി, യല്ലാപൂർ, ദേവദുർഗ, ദേവദുർഗ, കക്കാരി, കമലാപൂർ, മാൻവി എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം മഴ ലഭിച്ചിരുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












