Search
  • Follow NativePlanet
Share
» » ബെംഗളുരുവിൽ ഈ ആഴ്ച മുഴുവന്‍ മഴ, കുറഞ്ഞ താപനില 21 ഡിഗ്രി, ബാംഗ്ലൂർ ഓണത്തിന് കുട വേണ്ടിവരും!

ബെംഗളുരുവിൽ ഈ ആഴ്ച മുഴുവന്‍ മഴ, കുറഞ്ഞ താപനില 21 ഡിഗ്രി, ബാംഗ്ലൂർ ഓണത്തിന് കുട വേണ്ടിവരും!

ബെംഗളുരു നഗരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാറ്റമില്ലാത്ത കാലാവസ്ഥയാണ്. അധികം ചൂടില്ലാത്ത പകൽ, തണുപ്പുള്ള രാത്രികൾ, പിന്നെ സമയക്രമൊന്നുമില്ലാടെ ഇടയ്ക്കിടെ പെയ്യുന്ന നേരിയ മഴയും.. വെയില്‍ തെളിഞ്ഞത് കണ്ട് കുടയെടുക്കാതെ പുറത്തിറങ്ങാമെന്നു വിചാരിച്ചാൽ നടക്കില്ല. അത്രയും നേരം തെളിഞ്ഞ മാനം പെട്ടന്നായിരിക്കും കറക്കുന്നതും മഴ പെയ്യുന്നതും. എന്തായാലും വരും ദിവസങ്ങളിലും ഇതേ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം അനുസരിച്ച് ഇന്ന് സെപ്റ്റംബർ 10 ചൊവ്വാഴ്ച ബെംഗളുരുവിൽ നേരിയ മഴ പെയ്യുവനും ആകാശം മേഘാവൃതമായിരിക്കുവാനും സാധ്യതയുണ്ട്. ഇന്നത്തെ കൂടിയ താപനില 30 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും ആയിരിക്കും. നേരിയ മഴയ്ക്കൊപ്പം ഇന്ന് ഇടിമിന്നലിലും ഇടി മിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുൻണ്ട്. പടിഞ്ഞാറ് ദിശയിൽ നിന്ന് സ്ഥിരതയോടെ മണിക്കൂറില്‍ 31 കിമി വേഗതയിൽ വേഗതയിൽ കാറ്റ് വീശുമെന്നും പ്രതീക്ഷിക്കുന്നു.

Light Rain Cloudy Skies Thunder And Lightning Till September 13 In Bengaluru

തീരദേശ ജില്ലകളിൽ ഒറ്റപ്പെട്ട മഴ

കർണ്ണാടകയിലെ തീരദേശ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട മിതമായ മഴയും മറ്റുചിലയിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയും പ്രതീക്ഷിക്കുന്നു. കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം പങ്കുവെട്ട വരുന്ന അഞ്ച് ദിവസത്തെ കാലാവസ്ഥാ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്.
തീരപ്രദേശങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്, അതോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. വടക്കൻ, തെക്ക് ഉൾപ്രദേശങ്ങളിലെ ജില്ലകളിൽ ചിതറിയ മഴയ്ക്ക് സാധ്യതയുണ്ട്.

ബെംഗളുരു 7 ദിവസത്തെ കാലാവസ്ഥാ പ്രവചനം

സെപ്റ്റംബർ 10 ചൊവ്വാഴ്ച- കുറഞ്ഞ താപനില 21 °C ,
കൂടിയ താപനില 30 °C , മേഘാവൃതമായി ആകാശവും നേരിയ മഴയും
സെപ്റ്റംബർ 11 ബുധനാഴ്ച- കുറഞ്ഞ താപനില 21 °C ,
കൂടിയ താപനില 28 °C , മേഘാവൃതമായി ആകാശവും നേരിയ മഴയും

സെപ്റ്റംബർ 12 വ്യാഴാഴ്ച - കുറഞ്ഞ താപനില 21 °C ,
കൂടിയ താപനില 28 °C , മേഘാവൃതമായി ആകാശവും നേരിയ മഴയും
സെപ്റ്റംബർ 13 വെള്ളിയാഴ്ച - കുറഞ്ഞ താപനില 21 °C ,
കൂടിയ താപനില 28 °C , മേഘാവൃതമായി ആകാശവും നേരിയ മഴയും

സെപ്റ്റംബർ 14 ശനിയാഴ്ച- കുറഞ്ഞ താപനില 21 °C ,
കൂടിയ താപനില 28 °C , മഴ
സെപ്റ്റംബർ 15 ഞായറാഴ്ച- കുറഞ്ഞ താപനില 21 °C ,
കൂടിയ താപനില 28 °C , മഴ

ഇതനുസരിച്ച് വരും ദിവസങ്ങളിലും ബെംഗളുരുവിൽ മഴ പെയ്യുവാൻ സാധ്യതയുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+