Search
  • Follow NativePlanet
Share
» »ബെംഗളുരു മഴക്കാലം: വെള്ളപ്പൊക്കത്തിനും വെള്ളക്കെട്ടിനും കൂടുതൽ സാധ്യതയുള്ള ബെംഗളുരുവിലെ സ്ഥലങ്ങൾ

ബെംഗളുരു മഴക്കാലം: വെള്ളപ്പൊക്കത്തിനും വെള്ളക്കെട്ടിനും കൂടുതൽ സാധ്യതയുള്ള ബെംഗളുരുവിലെ സ്ഥലങ്ങൾ

കാത്തിരുന്ന് കാത്തിരുന്നെത്തിയ മഴയാഇപ്പോൾ ബെംഗളുരുവിൽ. 160 ദിവസത്തോളം ചൂടിൽ പൊരിഞ്ഞതിനു ശേഷം എത്തിയ മഴ നഗരത്തെ മൊത്തത്തിൽ ഒന്നു തണുപ്പിച്ചു. കൂടിയ താപനില താഴ്ന്നതോടെ നഗരത്തിനും ആശ്വാസമായി. എന്നാൽ മഴ ആശ്വാസം മാത്രമല്ല നല്കിയത്. കനത്ത മഴ പെയ്തതോടെ നഗരത്തിലെ പലയിടങ്ങളിലും വെള്ളക്കെട്ടുകളുണ്ടാവുകയും വാഹനങ്ങളടക്കം വെള്ളത്തിൽ മുങ്ങുകയും ചെയ്തു.

അതേസമയം, മഴക്കാലമെത്തുന്നതിനു മുൻപേയുള്ള ഒരുക്കങ്ങളും നഗരത്തിൽ തകൃതിയാണ്. മൺസൂണിലെ സ്ഥിരം പ്രശ്നമായ വെള്ളക്കെട്ട് മഴക്കാലം എതുന്നതിനു മുൻപേ പരിഹരിച്ച് 'പ്രളയ നഗരം' എന്ന പേര് ബെംഗളുരുവിന് ഒഴിവാക്കാനുള്ള തിരക്കിട്ട പ്രവർത്തികളിലാണ് അധികൃതർ. ഇതിനോടനുബന്ധിച്ച് നേരത്തെ സൗത്ത്, തെക്കുകിഴക്കൻ ബെംഗളൂരുവിലെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രിയും സംഘവും സന്ദർശിച്ചു.

List Of Flood Prone Areas In Bengaluru

PC: PTI

ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) യാണ്
നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളും ശുചീകരണവും നടത്തുന്നതിന് ചുമതലപ്പെട്ടത്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ശുചീകരണ പ്രവർത്തനമടക്കമുള്ള കാര്യങ്ങൾ പുരോഗമിക്കുകയാണ്.

ബെംഗളുരുവില്‌ വെള്ളപ്പൊക്കത്തിനും വെള്ളക്കെട്ടിനും സാധ്യതയുള്ള നിരവധി ഇടങ്ങളാണുള്ളത്. നേരത്തെ 2020 ൽ ബ്രുഹത് ബംഗളൂരു മഹാനഗര പാലികെ നഗരത്തിലുടനീളമുള്ള 211 വെള്ളപ്പൊക്കസാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടിക പുറത്തിറക്കിയിരുന്നു. അതിൽ 58 എണ്ണം വെള്ളപ്പൊക്കത്തിന് ഇരയാകാൻ സാധ്യതയുള്ളവയും 153 എണ്ണം മിതമായ അപകടസാധ്യതയുള്ളതായി അടയാളപ്പെടുത്തിയിരിക്കുന്നു

39 സ്ഥലങ്ങളുള്ള ആർആർ നഗർ സോണിലും 38 സ്പോട്ടുകളുള്ള പശ്ചിമ ബംഗളൂരുവിലുമാണ് ഏറ്റവും കൂടുതൽ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളെന്ന് ബിബിഎംപി പട്ടിക അപഗ്രഥനം ചെയ്ത് അന്ന് ഡെക്കൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തിരുന്നു. ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ, മുൻകാല വെള്ളപ്പൊക്ക സംഭവങ്ങൾ. മഴയുടെ അളവ് എന്നിവ പരിഗണിച്ചാണ് ഈ സ്ഥലങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്,
വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ ഭൂരിഭാഗവും തെക്ക്, തെക്ക് കിഴക്കൻ ഭാഗങ്ങളിലെ ഐടി കോറിഡോറിൽ ഉൾപ്പെടുന്ന പ്രദേശങ്ങളാണ്.

ബെംഗളുരുവിലെ അപകടസാധ്യതാ പ്രദേശങ്ങൾ

കിഴക്കൻ ബെംഗളൂരുവിലെ എച്ച്ആർബിആർ ലേഔട്ട്, വീരന്നപാളയ, വെസ്റ്റ് ബെംഗളൂരുവിലെ രാജാജിനഗർ ഇൻഡസ്ട്രിയൽ ഏരിയ, ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രം ജങ്ഷൻ, നായണ്ടഹള്ളി ജംക്‌ഷൻ, ബന്നാർഘട്ട റോഡ്, ജയദേവ മേൽപ്പാലം, സിൽക്ക് ബോർഡ് ജംക്‌ഷൻ, മഗ്രത്ത്-ബ്രിഗേഡ് ഗാർഡനേഴ്‌സ് റോഡ് ജംക്‌ഷൻ, വിൽസൺ ഗാർഡൻസ് റോഡ് ജംക്‌ഷൻ, വിൽസൻ ഗാർഡൻസ് റോഡ് ജംക്‌ഷൻ എന്നിവയും

വെസ്റ്റ് ബംഗളൂരുവിലെ രാജാജിനഗർ ഇൻഡസ്ട്രിയൽ ഏരിയ എന്നിവയാണ് അപകടസാധ്യതയുള്ള മേഖലകൾ.യെലഹങ്ക സോണിൽ എൽബിഎസ് നഗർ, മഹാദേവപുര സോണിലെ സർജാപൂർ റോഡ്, വർത്തൂർ, പാണത്തൂർ, ബെലഗെരെ, ഹൂഡി എന്നിവയും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളാണെന്ന് ഡെക്കാർ ഹെറാൾഡ് റിപ്പോർട്ട് ചെയ്തിരുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+