ബെംഗളുരു കാലാവസ്ഥ അനുദിനം മാറിമറിയുകയാണ്. തണുപ്പും ചൂടും മഴയും ഇടിമിന്നലും എല്ലാം മാറിമാറി അനുഭവപ്പെടുകയാണ്. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി മഴക്കാല കാലാവസ്ഥയിലേക്ക് മാറിക്കഴിഞ്ഞു. ചെറിയ മഴയും ഇടിയും മിന്നലും ഒക്കെ ഇപ്പോള്‍ സ്ഥിരമായിക്കഴിഞ്ഞു. വരും ദിവസങ്ങളിലും ഇതിനു വലിയ മാറ്റമുണ്ടാകില്ലെന്ന് അറിയിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
ഇന്ന്, സെപ്റ്റംബര് 27 വെള്ളിയാഴ്ച ബെംഗളുരുവിൽ മഴയും ഇടിമിന്നലും ആണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. മാത്രമല്ല, ദിവസം മുഴുവൻ തണുത്ത് കലാവസ്ഥ നഗരത്തിൽ അനുഭവപ്പെടുമെന്നും പ്രവചനം സൂചിപ്പിക്കുന്നു. ഇന്ന് നഗരത്തിലെ കൂടിയ താപനില 29.95°C വരെ ഉയർന്നേക്കും. കുറഞ്ഞ താപനില 19.51°C ഉം ആയിരിക്കും. രാവിലെ പൊതുവേ തണുത്ത അന്തരീക്ഷമായിരുന്നു നഗരത്തിലുടനീളം അനുഭവപ്പെട്ടത്.

കഴിഞ്ഞ ദിവസത്തെയപേക്ഷിച്ച് ഇന്ന് വീശുന്ന കാറ്റിന്‍റെ വേഗതയും കുറവ് ഉണ്ട്. പടിഞ്ഞാറ് നിന്ന് മണിക്കൂറിൽ 18 കിലോമീറ്റർ വേഗതയിൽ കാറ്റ് നഗരത്തിൽ വീശും. വായു ഗുണനിലവാര സൂചിക (AQI) 9.0 ൽ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. വൈകുന്നേരത്തോട തണുത്ത താപനില ഏകദേശം 21 ഡിഗ്രി സെൽഷ്യസായി മാറും.
മഴയും തണുപ്പും
ഇത് കൂടാതെ ഇന്ന് ബാംഗ്ലൂരിൽ മഴ പെയ്തേക്കും. ഒപ്പം ക്ലൗഡ് കവർ നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ദിവസം മുഴുവന്‍ തണുത്ത അന്തരീക്ഷം അനുഭവപ്പെടും. അതുകൊണ്ട് ഉച്ചയ്ക്കും അതിനുശേഷവുമുള്ള യാത്രകൾ വെയിൽ കാരണം മാറ്റിവയ്ക്കേണ്ട ആവശ്യമില്ല.
കർണ്ണാടക മഴ സാധ്യത, കാലാവസ്ഥ
ഇന്ന് വെള്ളിയാഴ്ച കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കുന്നു. തീരപ്രദേശങ്ങളിലും കർണാടകയുടെ വടക്കൻ കർണാടക, ദക്ഷിണ ഇന്‍റീരിയർ കർണാടക ഭാഗങ്ങളിലും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടില്ല. എന്നിരുന്നാലും സംസ്ഥാനത്തിന്‍റെ തീരദേശ ജില്ലകളോട് ചേർന്നുള്ള തീരപ്രദേശങ്ങളിലും മലയോര ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. കൂടാതെ, വടക്കൻ ഇൻറീരിയർ കർണാടകയിലും തെക്കൻ ഇൻറീരിയർ കർണാടകയിലും ഒറ്റപ്പെട്ട മിതമായ മഴയ്ക്കും സാധ്യതയുണ്ട്.
തിങ്കളാഴ്ച കനത്ത മഴ
അതേസമയം, കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെ എസ് എൻ ഡി എം സി) പുറത്തുവിട്ട അടുത്ത അഞ്ച് ദിവസത്തേയ്ക്കുള്ള കാലാവസ്ഥാ പ്രവചനം അനുസരിച്ച് കർണ്ണാടകയുടെ തീരദേശ ജില്ലകളോട് ചേർന്നുള്ള തീരപ്രദേശങ്ങളിലും മലയോര ജില്ലകളിലും വ്യാപകമായ മിതമായ മഴ പ്രതീക്ഷിക്കുന്നു. സെപ്റ്റംബർ 30 തിങ്കളാഴ്ച കനത്ത മഴ പെയ്തേക്കാം. തെക്കൻ ഉൾപ്രദേശങ്ങളിൽ ഇടിമിന്നലിനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.
കർണ്ണാടക കാലാവസ്ഥാ പ്രവചനം സെപ്റ്റംബർ 2 7- ഒക്ടോബർ 1
തീരദേശ കർണ്ണാടക
സെപ്റ്റംബർ 27, കാലാവസ്ഥാ മുന്നറിയിപ്പില്ല
സെപ്റ്റംബർ 28, കാലാവസ്ഥാ മുന്നറിയിപ്പില്ല
സെപ്റ്റംബർ 29 കാലാവസ്ഥാ മുന്നറിയിപ്പില്ല
സെപ്റ്റംബർ 30 കനത്ത മഴ
ഒക്ടോബർ 1 കാലാവസ്ഥാ മുന്നറിയിപ്പില്ല
വടക്കന്‍ ഉൾപ്രദേശ കർണ്ണാടക
സെപ്റ്റംബർ 27 -കാലാവസ്ഥാ മുന്നറിയിപ്പുകൾ ഇല്ല
സെപ്റ്റംബർ 28 -കാലാവസ്ഥാ മുന്നറിയിപ്പുകൾ ഇല്ല
സെപ്റ്റംബർ 29 -കനത്ത മഴ
സെപ്റ്റംബർ 30 കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 1 - കാലാവസ്ഥാ മുന്നറിയിപ്പില്ല
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












