ബെംഗളുരു തണുപ്പുള്ള കാലാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. നേരിയ മഴയും മേഘാവൃതമായ ആകാശവും ഇടിമിന്നലും പിന്നാലെയെത്തുന്ന തെളിഞ്ഞ കാലാവസ്ഥയും അപ്രതീക്ഷിതമായ മാറ്റങ്ങളുമെല്ലാം ബാംഗ്ലൂരുകാർക്ക് ഇപ്പോൾ നിത്യസംഭവമാണ്. ചുരുക്കത്തിൽ ചെറുതെങ്കിലും മഴ പെയ്യാത്ത ഒരു ദിവസമില്ലെന്ന് ചുരുക്കം. വരും ദിവസങ്ങളിലും ഇതേ കാലാവസ്ഥ തന്നെയാണ് നഗരത്തിൽ പ്രതീക്ഷിക്കുന്നത്.
ഇന്ന് സെപ്റ്റംബർ 9 തിങ്കളാഴ്ച ബാംഗ്ലൂരിൽ ഭൂരിഭാഗവും മേഘാവൃതമായ ആകാശമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഒപ്പം നേരിയ മഴയും ബാംഗ്ലൂരിൽ പ്രതീക്ഷിക്കുന്നു. കൂടതെ താപനിലയുടെ കാര്യത്തിലും വ്യത്യാസമുണ്ട്. കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസ് വരെയെത്തും. പരമാവധി കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. അതേസമയം, പടിഞ്ഞാറ് ദിശയിൽ നിന്ന് 24 കിലോമീറ്റർ വേഗതയിൽ കാറ്റ് സ്ഥിരമായി വീശുമെന്നും എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 20.0 ൽ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബെംഗളുരു ഇന്നത്തെ കാലാവസ്ഥ
നേരിയ ചാറ്റൽ മഴയും തെളിഞ്ഞ ആകാശം ഇന്ന് ബെംഗളുരുവിൽ ഉണ്ടായിരിക്കും. എന്നാൽ കർണ്ണാടകയുടെ മറ്റുപല ഭാഗങ്ങളിലും കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. തീരപ്രദേശങ്ങളിലും ദക്ഷിണ കർണാടക കർണാടകയിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വടക്കൻ കർണാടകയിൽ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടില്ല.
അതേസമയം, കർണാടക സ്റ്റേറ്റ് നാച്ചുറൽ ഡിസാസ്റ്റർ മോണിറ്ററിംഗ് സെന്‍റർ (കെഎസ്എൻഡിഎംസി) വരുന്ന അഞ്ച് ദിവസത്തെ കാലാവസ്ഥാ റിപ്പോർട്ട് പങ്കുവെച്ചതിൽ വരും ദിവസങ്ങളിൽ മഴയാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ കർണ്ണാടകയുടെ വിവിധ ഭാഗങ്ങളില് ഒറ്റപ്പെട്ട മഴയാണ് പ്രവചിക്കുന്നത്. സംസ്ഥാനത്തെ തീരപ്രദേശങ്ങളിലും മലയോര ജില്ലകളിലും സെപ്റ്റംബർ 11 വരെ ഒറ്റപ്പെട്ട മിതമായതോ ആയ മഴയ്ക്കും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്, അതിനുശേഷം മഴയുടെ തീവ്രത കുറയും.
ബാംഗ്ലൂർ വരുന്ന 7 ദിവസങ്ങളിലെ കാലാവസ്ഥാ പ്രവചനം
സെപ്റ്റംബർ 10 ചൊവ്വാഴ്ച- താപനില 26.41 °C മേഘാവൃതമായ ആകാശം
സെപ്റ്റംബർ 11 ബുധനാഴ്ച താപനില 25.71 °C മേഘാവൃതമായ ആകാശം
സെപ്റ്റംബർ 12 വ്യാഴാഴ്ച - 26.55 °C നേരിയ മഴ
സെപ്റ്റംബർ 13 വെള്ളിയാഴ്ച 26.8 °C നേരിയ മഴ
സെപ്റ്റംബർ 14 ശനിയാഴ്ച 27.08 °C കാർമേഘം.
തീരദേശ കർണ്ണാടക കാലാവസ്ഥാ പ്രവചനം
സെപ്റ്റംബർ 9 തിങ്കളാഴ്ച- കനത്ത മഴ
സെപ്റ്റംബർ 10 ചൊവ്വാഴ്ച- കനത്ത മഴ
സെപ്റ്റംബർ 11 ബുധനാഴ്ച-കനത്ത മഴ
സെപ്റ്റംബർ 12 വ്യാഴാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പില്ല
സെപ്റ്റംബർ 13 വെള്ളിയാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പില്ല
വടക്കൻ കർണ്ണാടക
സെപ്റ്റംബർ 9 തിങ്കളാഴ്ച- കാലാവസ്ഥാ മുന്നറിയിപ്പില്ല
സെപ്റ്റംബർ 10 ചൊവ്വാഴ്ച- കാലാവസ്ഥാ മുന്നറിയിപ്പില്ല
സെപ്റ്റംബർ 11 ബുധനാഴ്ച-കാലാവസ്ഥാ മുന്നറിയിപ്പില്ല
സെപ്റ്റംബർ 12 വ്യാഴാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പില്ല
സെപ്റ്റംബർ 13 വെള്ളിയാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പില്ല
തെക്കേ കർണ്ണാടക
സെപ്റ്റംബർ 9 തിങ്കളാഴ്ച- കനത്ത മഴ
സെപ്റ്റംബർ 10 ചൊവ്വാഴ്ച- കനത്ത മഴ
സെപ്റ്റംബർ 11 ബുധനാഴ്ച-കാലാവസ്ഥാ മുന്നറിയിപ്പില്ല
സെപ്റ്റംബർ 12 വ്യാഴാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പില്ല
സെപ്റ്റംബർ 13 വെള്ളിയാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പില്ല
ബെംഗളുരു നാളത്തെ കാലാവസ്ഥ സെപ്റ്റംബർ 10
ഐഎംഡിയുടെ കാലാവസ്ഥാ പ്രവചനമനുസരിച്ച് സെപ്റ്റംബർ 10 ചൊവ്വാഴ്ച കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസും ആയിരിക്കും. തെളിഞ്ഞ ആകാശമായിരിക്കും. നാളത്തെ ബാംഗ്ലൂരിലെ കാലാവസ്ഥ പൊതുവേ സുഖകരമായിരിക്കുമെന്നാണ് റിപ്പോർട്ട്. സെപ്തംബർ 10 ന് മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












