Search
  • Follow NativePlanet
Share
» »ബെംഗളുരുവിൽ തെളിവ്, പ്രസന്നമായ കാലാവസ്ഥ..വരും ദിവസങ്ങളിലെ മഴ സാധ്യത ഇങ്ങനെ

ബെംഗളുരുവിൽ തെളിവ്, പ്രസന്നമായ കാലാവസ്ഥ..വരും ദിവസങ്ങളിലെ മഴ സാധ്യത ഇങ്ങനെ

ബെംഗളുരുവിൽ സ്ഥിതിഗതികൾ ശാന്തമാണ്. മഴക്കാലമാണെങ്കിലും ബുദ്ധിമുട്ടിപ്പിക്കാത്ത തരത്തിൽ മഴ പെയ്തു പോവുകയാണ്. പ്രസന്നമായ കാലാവസ്ഥയും നേരിയ മഴയുമാണ് നിലവിലെ ബെംഗളുരുവിലെ അവസ്ഥ. കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിലെ കൊടും ചൂടിനെയും വരൾച്ചയെയും താരതമ്യം ചെയ്യുമ്പോൾ മെച്ചപ്പെട്ട, തണുപ്പു നിറഞ്ഞ കാലാവസ്ഥയാണ് ഇവിടെ ഇപ്പോൾ അനുഭവപ്പെടുന്നത്.

ഇന്ന്, ജൂലൈ 3 ബുധനാഴ്ച ബെംഗളൂരുവിൽ കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്‍റ് (ഐഎംഡി) നല്കിയിട്ടില്ല. മേഘാവൃതമായ ആകാശവും ഒന്നിലധികം നേരിയ മഴയും ഉള്ള ശാന്തമായ കാലവസ്ഥയായിരിക്കും ഇന്ന് നഗരത്തിൽ അനുഭവപ്പെടുക.ഇന്നത്തെ കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസുമാണ്. വ്യാഴാഴ്ചയും ഇതേ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം.

Bangalore Weather Update Pleasant Conditions With Light Rain

അതേസമയം, ജൂലൈ 4 വ്യാഴാഴ്ച ബെംഗളുരു നഗരത്തിൽ ഇടി മിന്നലിനോട് കൂടിയ മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രതീക്ഷിക്കുന്നത്, ഒന്നിലധികം മഴ നാളെ നഗരത്തിൽ ലഭിക്കും. എന്നാൽ പിറ്റേന്ന് ജൂലൈ 5 വെള്ളിയാഴ്ച താപനിലയിൽ കുറവ് അനുഭവപ്പെടും. ശക്തമായ മഴയും വെള്ളിയാഴ്ച ലഭിക്കുമെന്നാണ് പ്രവചനം അന്നേ ദിവസം പരമാവധി താപനില 29 ഡിഗ്രി സെൽഷ്യസായിരിക്കും. താപനിലയിലെ ഈ കുറവ് ഈ ആഴ്ച മുഴുവൻ തുടരും. ഞായറാഴ്ച (ജൂലൈ 7) കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ഞായാറാഴ്ചയും നഗരത്തിൽ മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും നിലവിലില്ല.

നാല് ജില്ലകളിൽ അധിക മഴ

ബംഗളൂരു റൂറലിലെ 4 ജില്ലകളിൽ ജൂണിൽ സാധാരണയിൽ കവിഞ്ഞ് മഴ ലഭിച്ചതായി നമ്മ കർണ്ണാടക വെതർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ദൊഡ്ഡബല്ലാപുര, ദേവനഹള്ളി, നെലമംഗല താലൂക്കുകളിൽ സാധാരണയിൽ കവിഞ്ഞ മഴ പെയ്തു. ദൊഡ്ഡബല്ലാപുരയിലെ ഭക്തരഹള്ളി പോലുള്ള പ്രധാന സ്ഥലങ്ങളിൽ 217.00 മില്ലീമീറ്ററും ഹഡോനഹള്ളിയിൽ 211.00 മില്ലീമീറ്ററും ദേവനഹള്ളിയിൽ 209.60 മില്ലീമീറ്ററും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഈ മാസത്തെ ഗണ്യമായ മഴയെ എടുത്തുകാണിക്കുന്നു.

കേരളത്തിൽ മഴ കനക്കും

അതേ സമയം കേരളത്തിൽ വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കാലവർഷകാറ്റ് കൊങ്കൺ മഹാരാഷ്ട്ര മേഖലയിൽ ശക്തമായി തുടരുന്നതിനാലാണ് ഇത്. ഇന്ന് ജൂലൈ മൂന്ന് ബുധനാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്ര്യാപിച്ചിരിക്കുന്നത്.

നാളെ വ്യാവാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ശനിയാഴ്ച കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലേർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ജൂലായ് 6 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൂടാതെ, ഇന്ന് ബുധനാഴ്ച കേരളത്തിൽ വരുന്ന 3 മണിക്കൂറിൽ തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒപ്പം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+