Search
  • Follow NativePlanet
Share
» »ബെംഗളുരുവിൽ തണുപ്പുള്ള കാലാവസ്ഥ; ദിവസം തുടങ്ങിയത് 20 ഡിഗ്രിയിൽ, ജൂൺ 17 വരെയുള്ള കാലാവസ്ഥാ പ്രവചനം

ബെംഗളുരുവിൽ തണുപ്പുള്ള കാലാവസ്ഥ; ദിവസം തുടങ്ങിയത് 20 ഡിഗ്രിയിൽ, ജൂൺ 17 വരെയുള്ള കാലാവസ്ഥാ പ്രവചനം

ബെംഗളുരുവിൽ പൊതുവേ മികച്ച കാലാവസ്ഥയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. തണുപ്പു നിറഞ്ഞ അന്തരീക്ഷവും ഇടയ്ക്കെത്തുന്ന മഴയും ഇടിമിന്നലും മേഘാവൃതമായ ആകാശവുമൊക്കെയായി മോശമല്ലാത്ത സമയം. ഇന്ന് ജൂൺ 10 തിങ്കളാഴ്ച ബാംഗ്ലൂരിലെ കാലാവസ്ഥ എങ്ങനെയാണെന്നും താപനിലയും വരും ദിവസങ്ങളില്‍ മഴ പ്രതീക്ഷിക്കാമോ എന്നും നോക്കാം.

കേന്ദ കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം അനുസരിച്ച് ബെംഗളുരുവിൽ ഇന്ന് ജൂൺ 10 ലെ താപനില 25.77 ഡിഗ്രി സെൽഷ്യസാണ്. ഇന്നത്തെ കൂടിയ താപനില 27.76 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20.82 ഡിഗ്രി സെൽഷ്യസും ആണ്. ആർദ്രത 63% ആണ്, കാറ്റിൻ്റെ വേഗത മണിക്കൂറിൽ 63 കിലോമീറ്ററാണ്. ഇന്നത്തെ പ്രവചനം അനുസരിച്ച് നഗരത്തില‍് മഴ പെയ്യുവാൻ സാധ്യതയുണ്ട്. അതുകൊണ്ടു പുറത്തു പോകുമ്പോൾ കുട എടുക്കുവാനും മഴ കണക്കാക്കി നിങ്ങളുടെ യാത്രാ പ്ലാനുകളിൽ മാറ്റങ്ങൾ വരുത്തുവാനും മറക്കരുത്.

Bangalore Weather Update Predicts Cloudy Sky Moderate Rain

ജൂൺ 11 ചൊവ്വാഴ്ച, ബാംഗ്ലൂരിൽ ഏറ്റവും കുറഞ്ഞ താപനില 20.2 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 28.04 °C ഉം അനുഭവപ്പെടുമെന്ന് പ്രവചിക്കപ്പെടുന്നു. നാളെ ഈർപ്പം 53% ആയിരിക്കും.
ബെംഗളുരു അർബൻ ജില്ലയിലും റൂറൽ ജില്ലയിലും പൊതുവെ മേഘാവൃതമായ ആകാശം ആയിരിക്കും. നേരിയതോ മിതമായതോ ആയ മഴ പെയ്യുനാനും ഇടി മിന്നലിലും സാധ്യതയുണ്ട്. രണ്ടിടങ്ങളിലും കൂടിയ താപനില 31 ഡിഗ്രി സെൽഷ്യലും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

കർണ്ണാടക മഴ പ്രവചനം ജൂൺ 11- 16

ജൂൺ 11- മേഘാവൃതമായ ആകാശം, താപനില 27.35 °C
ജൂൺ 12 - നേരിയ മഴ, താപനില 27.43 °C
ജൂൺ 13 - നേരിയ മഴ, താപനില 27.28 °C
ജൂൺ 14 - നേരിയ മഴ, താപനില 26.9 °C
ജൂൺ 15 - കനത്ത തീവ്രത മഴ, താപനില 28.16 °C
ജൂൺ 16 - നേരിയ മഴ, താപനില 22.1 °C
ജൂൺ 17 - നേരിയ മഴ, താപനില 20.91 °C.

കർണ്ണാടക കാലാവസ്ഥാ പ്രവചനം ജൂൺ 10- 15

ജൂൺ 10: ചിലയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ/ഇടിമഴയ്ക്ക് സാധ്യത വളരെ കൂടുതലാണ്. ചിത്രദുർഗ, ഹാസൻ, മൈസൂരു ജില്ല. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴ / ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ ദക്ഷിണ കർണാടകയിലെ അവശേഷിക്കുന്ന ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴ / ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

ജൂൺ 11: ദക്ഷിണ ഇന്‍റീരിയർ കർണാടകയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് വളരെ സാധ്യതയുണ്ട്.
ജൂൺ 12: നോർത്ത് ഇന്‍റീരിയർ കർണാടകയിൽ മിക്കയിടത്തും നേരിയതോ മിതമായതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ട്

ജൂൺ 13: വടക്കൻ ഇൻഇന്‍റീരിയർ കർണാടകയും തെക്കൻ ഇൻഇന്‍റീരിയർ കർണാടകയിലെ എല്ലാ ജില്ലകളും.ചിലയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
ജൂൺ 14: തീരദേശ ജില്ലകളിൽ മിക്കയിടത്തും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. കർണാടക, വടക്കൻ, തെക്ക് ഇൻറീരിയർ കർണാടകയിലെ എല്ലാ ജില്ലകളിലും പലയിടത്തും മഴ പെയ്യും.

ജൂൺ 15: തീരദേശ ജില്ലകളിൽ പലയിടത്തും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്
വടക്കൻ, തെക്ക് ഇൻറീരിയർ കർണാടകയിലെ എല്ലാ ജില്ലകളിലും ഏതാനും സ്ഥലങ്ങളിൽ മഴ പെയ്യും

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore weather update rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+