ഒക്ടോബർ വന്നതോടെ ബെംഗളുരുവിലെ ആകാശവും തെളിഞ്ഞു. ഈ മാസത്തെ ആദ്യ ദിവസങ്ങളിൽ ബാംഗ്ലൂരിൽ മഴ പെയ്യുമെന്നായിരുന്നു നേരത്തയുണ്ടായിരുന്ന കാലാവസ്ഥാ പ്രവചനം. എന്നാൽ ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ട് അനുസരിച്ച് ഇന്ന് ഒക്ടോബർ 1-ാം തിയതി ബാംഗ്ലൂരിൽ തെളിഞ്ഞ ആകാശമാണ്. പുറത്തിറങ്ങുവാനും യാത്രകൾ പോകാനും വരും ദിവസങ്ങളിലെ പദ്ധതികൾ പ്ലാൻ ചെയ്യാനും ഒക്കെ പറ്റിയ ഒരു ദിവസമായിരിക്കും ഇന്ന്.
മഴയില്ലെങ്കിലും ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോർട്ട് അനുസരിച്ച് വരും ദിവസങ്ങളിൽ ചൂടുള്ള കാലാവസ്ഥയും കടുത്ത ഈർപ്പവും അനുഭവപ്പെട്ടേക്കാം. ഇന്ന് ചൊവ്വാഴ്ച നഗരത്തിലെ കുറഞ്ഞ താപനില 21.2 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 30.2 ഡിഗ്രി സെൽഷ്യസും ആയിരിക്കും. തെക്ക്-കിഴക്ക് ദിശയിൽ നിന്ന് 10 കിലോമീറ്റർ വേഗതയിൽ കാറ്റ് സ്ഥിരമായി വീശുമെന്നും കരുതുന്നു. അതേ സമയം ഇന്ന് ചെറിയ മഴയ്ക്കും സാധ്യത പ്രവചിക്കുന്നുണ്ട്.
മഴ കുറഞ്ഞ സെപ്റ്റംബർ
ബാംഗ്ലൂരിലെ ഏറ്റവും ആർദ്രമായ മൺസൂൺ മാസമാണ് സെപ്റ്റംബർ. നനവാർന്ന മാസമെന്നാണ് അറിയപ്പെടുന്നതെങ്കിലും ഇത്തവണ കാര്യങ്ങൾ നേരെ എതിരായിരുന്നു. കണക്കുകളനുസരിച്ച് സെപ്റ്റംബറിൽ നഗരം കണ്ടതിൽവെച്ചേറ്റവും കൂടിയ അഞ്ചാമത്തെ വരണ്ട കാലാസ്ഥയായിരുന്നു അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ട്. മഴമാസത്തിൽ പോലും വേനൽക്കാലത്തിനു സമാനമായ കാലാവസ്ഥയ്ക്കാണ് ബെംഗളുരു സാക്ഷ്യം വഹിച്ചത്. മഴ കുറഞ്ഞതിനൊപ്പം, നഗരത്തിൽ ഈർപ്പത്തിന്‍റെ അളവിലും കുറവുണ്ടായി.
മുൻകാലത്തെയപേക്ഷിച്ച് മഴക്കുറവ് 78 ശതമാനം എത്തി. സാധാരണ ലഭിക്കേണ്ട 208.3 മില്ലിമീറ്ററിൽ നിന്ന് 23.4 മില്ലിമീറ്റർ (11%) മാത്രമാണ് കഴിഞ്ഞ മാസം ബെംഗളുരുവിൽ പെയ്തത്. അസാധാരണമാം വിധം ചൂട് അനുഭവപ്പെട്ട സെപ്റ്റംബർ നാസമായാണ് ഇതിനെ ബെംഗളൂരു കേന്ദ്ര കാലാവസ്ഥാ വകുപ്പിലെ ശാസ്ത്രജ്ഞർ കണക്കാക്കുന്നത്.
കർണ്ണാടക കാലാവസ്ഥ
പൊതുവേ കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിൽ തെളിഞ്ഞ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും വടക്കൻ കർണാടകയിലും തെക്കൻ ഉൾപ്രദേശ കർണാടകയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. കൂടാതെ തീരപ്രദേശങ്ങളിൽ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടില്ല. എന്നിരുന്നാലും തീരപ്രദേശങ്ങളിലും മലയോര ജില്ലകളിലും വ്യാപകമായ മിതമായ മഴയ്ക്കും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
കർണ്ണാടക കാലാവസ്ഥാ പ്രവചനം ഒക്ടോബർ 1-5
തീരദേശ കർണ്ണാടക
ഒക്ടോബർ 1 കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 2 കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 3 കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 4 കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 5 കാലാവസ്ഥാ മുന്നറിയിപ്പില്ല
വടക്കൻ ഉൾപ്രദേശ കർണ്ണാടക
ഒക്ടോബർ 1 ഇടി, മിന്നൽ, വലിയ ശബ്ദത്തോട് കൂടിയ കാറ്റ്
ഒക്ടോബർ 2 ഇടി, മിന്നൽ, വലിയ ശബ്ദത്തോട് കൂടിയ കാറ്റ്
ഒക്ടോബർ 3 കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 4 കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 5 കാലാവസ്ഥാ മുന്നറിയിപ്പില്ല
തെക്കൻ ഉൾപ്രദേശ കർണ്ണാടക
ഒക്ടോബർ 1 ഇടി, മിന്നൽ, വലിയ ശബ്ദത്തോട് കൂടിയ കാറ്റ്
ഒക്ടോബർ 2 ഇടി, മിന്നൽ, വലിയ ശബ്ദത്തോട് കൂടിയ കാറ്റ്
ഒക്ടോബർ 3 കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 4 കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 5 കാലാവസ്ഥാ മുന്നറിയിപ്പില്ല
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













