Search
  • Follow NativePlanet
Share
» »ബെംഗളുരുവിൽ യെല്ലോ അലര്‍ട്ട്; വരുംദിവസങ്ങളിലും മഴ തുടരും, കരുതലോടെയാകട്ടെ യാത്രകൾ

ബെംഗളുരുവിൽ യെല്ലോ അലര്‍ട്ട്; വരുംദിവസങ്ങളിലും മഴ തുടരും, കരുതലോടെയാകട്ടെ യാത്രകൾ

ബെംഗളുരു വീണ്ടും മഴയുടെ പിടിയിലാണ്. കനത്തമഴയും റോഡിലെ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ഇപ്പോൾ നിത്യസംഭവമായിരിക്കുകയാണ്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഇന്ന് ഓഗസ്റ്റ് 20 ചൊവ്വാഴ്ച യെല്ലോ അലർട്ട് ആണ് ബെംഗളുരുവിൽ പ്രവചിച്ചിരിക്കുന്നത്. കൂടാതെ 23 മൂന്ന് വരെ ബെംഗളുരു നഗരത്തിൽ കനത്ത മഴ മുന്നറിയിപ്പും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. അതോടൊപ്പം കർണ്ണാടയുടെ വിവിധ ഭാഗങ്ങളിലും വരുംദിവസങ്ങളിൽ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നു.

അതേസമയം, നഗരത്തിൽ ഇന്നലെ പെയ്ത മഴയിൽ ഹെബ്ബാൽ മേൽപ്പാലത്തിൽ ഇന്നലെ കാര്യമായ ഗതാഗത തടസ്സം അനുഭവപ്പെട്ടു. മഴയോടൊപ്പം ഗതാഗതക്കുരുക്കും പതിവായതിനാൽ യാത്രക്കാർ അതിനുസരിച്ച് യാത്രകളിൽ ക്രമീകരണം നടത്തേണ്ടതാണ്. കർണ്ണാടകയിലെ തീരദേശ ജില്ലകളായ ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിൽ പ്രത്യേകിച്ച് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ചില പ്രദേശങ്ങളിൽ കനത്ത മഴയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

Bangalore Weather Update Yellow Alert In Bengaluru

മധ്യ കർണാടകയിലെ ദാവൻഗെരെ, ചിത്രദുർഗ ജില്ലകളിലും തുംകൂർ, ബാംഗ്ലൂർ സിറ്റി, ബാംഗ്ലൂർ റൂറൽ ജില്ലകളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
തെക്കൻ ഉൾനാടൻ ജില്ലകളുടെ ബാക്കി ഭാഗങ്ങളിലും വടക്കൻ ഉൾനാടൻ ജില്ലകളുടെ പല ഭാഗങ്ങളിലും നേരിയതോ മിതമായതോ ആയ മഴ ലഭിച്ചേക്കാമെന്ന് ഐഎംഡിയുടെ പ്രതിദിന റിപ്പോർട്ട് സൂചിപ്പിക്കുന്നു. കർണാടകയുടെ തീരപ്രദേശങ്ങളിൽ അടുത്ത ആറ് ദിവസങ്ങളിൽ തുടർച്ചയായി മഴ പെയ്യാൻ സാധ്യതയുണ്ട്. വടക്കൻ കർണാടകയിലെ പല ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. മഴയോടൊപ്പം തന്നെ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശാവുന്ന കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.

ബെംഗളുരു കാലാവസ്ഥ

ബെംഗളുരുവിൽ ചൊവ്വ, ബുധൻ ദിവസങ്ങളില കാലാവസ്ഥാ വകുപ്പ് മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. ഇരുദിവസവും മേഘാവൃതതമായ ആകാശവും ഇടിമിന്നലോട് കൂടിയ മഴയും പ്രതീക്ഷിക്കാം. നഗരത്തിലെ കൂടിയ കാലാവസ്ഥ 30 ഡിഗ്രി സെൽഷ്യസും കുറഞ്ഞ കാലാവസ്ഥ 22 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

തിങ്കളാഴ്ച കർണാടകയിൽ പലയിടത്തും കാര്യമായ മഴ ലഭിച്ചു. ചിക്കമംഗളൂരു, യാദഗിരി, കൊപ്പൽ, ബാഗൽകോട്ട്, ബെൽഗാം, വിജയപൂർ, ഷിമോഗ, ബീഡ്, കുടക്, ചിത്രദുർഗ, തുംകൂർ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിക്കമംഗളൂരു 6 സെൻ്റീമീറ്റർ മഴയും യാദഗിരി ജില്ലയിലെ ഹുൻസഗിയിലും കൊപ്പലിലെ മുനീറാബാദിലും 5 സെൻ്റീമീറ്റർ വീതവും മഴ രേഖപ്പെടുത്തി. ബാംഗ്ലൂർ സിറ്റിയിൽ 4 സെൻ്റീമീറ്റർ മഴ പെയ്തു.

ബഗൽകോട്ട് ജില്ലയിലെ റബ്കവി, ലോകപുര, മഹാലിംഗപൂർ, കുടകിലെ കുശാലനഗർ, സോംവാർപേട്ട്, ചിത്രദുർഗയിലെ നായകനഹട്ടി, വിജയപൂർ ജില്ലയിലെ ഝലകി ക്രോസ്, മുദ്ദേബിഹാൽ, ആലമാട്ടി, ചാമരാജനഗർ ജില്ലയിലെ ഗുണ്ട്‌ലുപേട്ട്, ഹസ്സൻ ജില്ലയിലെ ശ്രാവൺ ബെൽഗോള, ചിൻബാദ്‌മണി ജില്ലയിലെ എച്ച്. ചിക്കബള്ളാപ്പൂർ, ഷിമോഗ ജില്ലയിലെ ഹുഞ്ചടക്കാട്ടെ, ബെൽഗാം ജില്ലയിലെ രായഭാഗ, ചിക്കമംഗളൂരു ജില്ലയിലെ അജ്ജപുര, കമ്മാരടി എന്നിവിടങ്ങളിലും നല്ല മഴ ലഭിച്ചു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+