Search
  • Follow NativePlanet
Share
» »ബെംഗളുരുവിൽ മഴ; യെല്ലോ അലേർട്ട്, പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കാം, കരുതൽ വേണം

ബെംഗളുരുവിൽ മഴ; യെല്ലോ അലേർട്ട്, പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കാം, കരുതൽ വേണം

ബെംഗളുരുവിന് ഇതിപ്പോൾ മഴക്കാലത്തിന് സമാനമായ സമയമാണ്. മഴയും വെള്ളവും ഇല്ലാതെ വലഞ്ഞ, ചൂടു കാരണം പുറത്തിറങ്ങാൻ സാധിക്കാതിരുന്ന മാസങ്ങൾക്കു ശേഷം ആഘോഷിച്ച് പെയ്യുകയാണ് മഴ. കനത്ത മഴയല്ലെങ്കിൽക്കൂടിയും ബ്ലോക്കും വെള്ളക്കെട്ടും സൃഷ്ടിക്കാൻ പര്യാപ്തമാണ് ഇവിടെ പെയ്യുന്ന മഴ. ഇപ്പോഴിതാ, മേയ് 16 വ്യാഴാഴ്ച ബെംഗളുരുവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

വ്യാഴാഴ്ച ബെംഗളുരുവിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. നഗരത്തിൽ പ്രതികൂല കാലാവസ്ഥ ആയിരിക്കുമെങ്കിലും ഗുരുതരമല്ലാത്ത അവസ്ഥയാതിനാൽ പേടിക്കേണ്ട കാര്യമില്ല. എന്നിരുന്നാലും ചെറിയ അസൗകര്യങ്ങളും നാശനഷ്ടങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

Bangalore Weather Update Yellow Alert In Bengaluru

PC: PTI

ബെംഗളൂരു കാലാവസ്ഥ പ്രവചനം

വരും ദിവസങ്ങളിൽ ബാംഗ്ലൂരിൽ മഴതുടർച്ചായി പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം പറയുന്നത്. മെയ് 16 മുതൽ മെയ് 21 വരെയുള്ള ദിവസങ്ങളില്ഡൽ കാലാവസ്ഥ വളരെ ആർദ്രമായിരിക്കും. മേയ് 16, 17, 19 തീയതികളിൽ ഇടയ്‌ക്കിടെയുള്ള മഴയും ഇടിമിന്നലും പ്രതീക്ഷിക്കാം. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുകയും ചെയ്യും. മെയ് 20, 21 തീയതികളിൽ, മഴയോ ഇടിമിന്നലോ ഉള്ള കാലാവസ്ഥ ഭാഗികമായി മേഘാവൃതമായി തുടരും.

ചൂട് കുറയും മഴയും ഇടിമിന്നലും പ്രതീക്ഷിക്കുന്ന ഈ ആഴ്ചയിൽ ബെംഗളുരുവിൽ ചൂട് കുറയും. ഈ കാലയളവിൽ ഏറ്റവും കുറഞ്ഞ താപനില 22 - 23 ഡിഗ്രി സെൽഷ്യസും ഏറ്റവും കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസും ആണ് പ്രതീക്ഷിക്കുന്നത്.

മാറ്റങ്ങൾ അറിഞ്ഞിരിക്കാം

മഴയിൽ സുരക്ഷിതമായി തുടരുന്നതിന് കാലാവസ്ഥാ മാറ്റങ്ങൾ അറിഞ്ഞിരിക്കുകെന്നത് പ്രധാനമാണ്. ഐഎംഡി പോലുള്ള വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള കാലാവസ്ഥാ അപ്‌ഡേറ്റുകളും അലേർട്ടുകളും കൃത്യമായി പിന്തുടരുവാൻ ശ്രദ്ധിക്കുക. വൈദ്യുതി തടസ്സമോ സേവനങ്ങളിൽ തടസ്സമോ ഉണ്ടായാൽ കേടുവരാത്ത ഭക്ഷണം, കുടിവെള്ളം, അടിയന്തര സാമഗ്രികൾ എന്നിവ പോലുള്ള അവശ്യ സാധനങ്ങൾ നിങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പാക്കുക. മറ്റു സുരക്ഷാ മുൻകരുതുകൾ എടുക്കുക. : പ്രഥമ ശുശ്രൂഷാ സാമഗ്രികൾ, ഫ്ലാഷ്ലൈറ്റുകൾ, ബാറ്ററികൾ, തുടങ്ങിയവയുള്ള ഒരു എമർജൻസി കിറ്റ് സൂക്ഷിക്കുക.

മഴയിലെ യാത്രകൾ വേണ്ട

കനത്ത മഴ പെയ്യുന്ന സമയത്ത് പരമാവധി യാത്രകൾ ഒഴിവാക്കുക. ഒഴിവാക്കാൻ പറ്റാത്ത യാത്രകളാണെങ്കിൽ നിങ്ങളുടെ റൂട്ട് മുൻകൂട്ടി ആസൂത്രണം ചെയ്യുക, വെള്ളപ്പൊക്കമുള്ള പ്രദേശങ്ങൾ ഒഴിവാക്കാൻ റോഡിൻറെ അവസ്ഥയെക്കുറിച്ച് അപ്ഡേറ്റ് ചെയ്യുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+