ബെംഗളുരു- എറണാകുളം വന്ദേ ഭാരത് വൻവിജയമായി സർവീസ് നടത്തുകയാണ്. ബാംഗ്ലൂരിൽ നിന്ന് ബെംഗളുരുവിലേക്കും തിരിച്ചുമുള്ള യാത്രകൾ കൃത്യവും സുഖകരവുമാക്കുന്ന വന്ദേഭാരത് ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ബെംഗളുരു കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷനിൽ നിന്ന് എറണാകുളം ജംങ്ഷൻ റെയിൽവേ സ്റ്റേഷനിലേക്കും തിരികെയും ആണ് ഈ വന്ദേ ഭാരത് സർവീസ് നടത്തുന്നത്. നിലവിൽ ഓഗസ്റ്റ് 26 വരെയാണ് സ്പെഷ്യൽ വന്ദേ ഭാരത് സർവീസ് നടത്തുക. എന്നാലിതാ, ഓണം സീസൺ പരിഗണിച്ച് സർവീസ് നീട്ടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
ഓണം അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഓണക്കാലത്തെയ്ക്ക് കൂടി സർവീസ് നീട്ടുന്നതിന് ശക്തമായ ആവശ്യം ഉയരുന്നതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. മികച്ച രീതിയിൽ സർവീസ് നടത്തുന്ന ബെംഗളുരു- എറണാകുളം- ബെംഗളുരു വന്ദേ ഭാരതിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത് വാരാന്ത്യങ്ങളിലാണ്. ശനി, ഞായര്‍ ദിവസങ്ങളിലെ ടിക്കറ്റ് നേരത്തെ തന്നെ ബുക്കിങ് പൂർത്തിയാവുകയും ചെയ്യാറുണ്ട്.

നിലവിൽ ബെംഗളുരു- കേരള റൂട്ടിൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ മിക്കവയുടെയും റിസർവേഷൻ മാസങ്ങള്‍ക്കു മുൻപ് തീർന്നിരുന്നു. ഓണത്തിന് ഇനി ഒരു മാസത്തിനുത്ത് സമയമേയുള്ളൂ. സ്പെഷ്യൽ ട്രെയിനുകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ലാത്ത സാഹചര്യത്തിലാണ് വന്ദേ ഭാരത് സ്പെഷ്യൽ സർവീസ് നീട്ടാനുള്ള ആവശ്യം ഉയർന്നിരിക്കുന്നത്. സ്പെഷല്‍ വന്ദേ ഭാരത് സ്ഥിരം സർവീസ് ആക്കണമെന്ന് യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തിന് ഇതുവരെയും മറുപടി ലഭിച്ചിട്ടില്ല.
നിലവിൽ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ച്ചയ്ക്ക് 12.50ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് വന്ദേ ഭാരത് രാത്രി 10.00 മണിക്ക് ബെംഗളുരു കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. 620 കിമി 9 മണിക്കൂർ പത്ത് മിനിറ്റിൽ പിന്നിടും. ആകെ എട്ടു കോച്ചുകൾ ഉള്ളതിൽ ഒരു കോച്ച് എക്സിക്യൂട്ടീവ് ചെയർകാറും 7 എണ്ണം ചെയർകാറുമാണ്. എസി ചെയർ കാറിന് 1465 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2945 രൂപയുമാണ് നിരക്ക്. ബെംഗളുരുവിൽ കെആര് പുരത്തും സ്റ്റോപ്പുണ്ട്.
ബെംഗളുരു -എറണാകുളം വന്ദേ ഭാരത് ബെംഗളുരു കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 5.50 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.20 ന് എറണാകുളത്ത് എത്തും. വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളിലാണ് സർവീസ്.
അതേസമയം, യശ്വന്തപുര-കൊച്ചുവേളി ഗരീബ് രഥ് എക്‌സ്പ്രസ് (12257/12258) യശ്വന്തപുര സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ആഴ്ചയിൽ മൂന്ന് ദിവസം വീതമുള്ള സർവീസ് റദ്ദാക്കിയിരിക്കുകയാണ്. ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 18 വരെ റദ്ദാക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യമുണ്ടെങ്കിലും റെയിൽവേ പുനഃപരിശോധിച്ചിട്ടില്ല. എന്നാൽ ഇതേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന മറ്റ് ദീർഘദൂര ട്രെയിനുകളൊന്നും റദ്ദാക്കിയിട്ടില്ല. ചിക്കബാണാവരയിൽ നിന്നും ബാനസവാടിയിൽ നിന്നും ഒരു മാസത്തേക്ക് സർവീസ് തുടങ്ങാനുള്ള സാധ്യതകൾ പരിശോധിക്കണമെന്ന ആവശ്യവും റെയിൽവേ പരിഗണിച്ചിട്ടില്ല.
ഇതോടെ ഓണത്തിന് കേരളത്തിലേക്ക് വരാനുള്ള സർവീസുകളിൽ ഒന്നു കുറയുകയും തത്ഫലമായി തിരക്ക് വർധിക്കുകയും ചെയ്യും. ഓണത്തിന് നാല് മാസം മുമ്പ് ഗരീബ് രഥിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പകരം മറ്റ് ട്രെയിനുകളിൽ സീറ്റ് ലഭിച്ചില്ല. യശ്വന്തപുരയിൽ നിന്ന് കൊച്ചുവേളിയിലേക്ക് ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിലും തിരിച്ച് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഗരീബ് രഥ് സർവീസ് നടത്തുന്നുണ്ട്.
കണ്ണൂർ-എക്സ്പ്രസ് ബൈയപ്പനഹള്ളിയിലേക്ക്
ബെംഗളൂരു-യശ്വന്തപുര സ്റ്റേഷൻ നവീകരണത്തിൻ്റെ ഭാഗമായി മംഗലാപുരം വഴിയുള്ള കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് (16511/16512) നവംബർ 1 മുതൽ ബൈയപ്പനഹള്ളിയിലെ എസ്എംവിടി ടെർമിനലിൽ നിന്ന് പുറപ്പെടും. 2025 മാർച്ച് 31 വരെ ഇവിടെ നിന്നാവും ട്രെയിൻ പുറപ്പെടുക, ബെംഗളൂരു-കണ്ണൂർ എക്‌സ്പ്രസ് (16511) ബൈയപ്പനഹള്ളിയിൽ നിന്ന് രാത്രി 8.25ന് പുറപ്പെട്ട് രാത്രി 9.25ന് യശ്വന്തപുരയിലെത്തും. കണ്ണൂർ-എസ്എംവിടി ബെംഗളൂരു എക്സ്പ്രസ് കണ്ണൂരിൽ നിന്ന് വൈകിട്ട് 05.05ന് പുറപ്പെട്ട് 6.10ന് യശ്വന്തപുരയിലും 7.45ന് ബൈയപ്പനഹള്ളിയിലും എത്തും
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













