ബെംഗളുരുവിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്ക് ആളുകൾ കൂടുതൽ ആശ്രയിക്കുന്നത് കെഎസ്ആർടിസി ബസുകളെയാണ്. കേരളാ, കർണ്ണാടക കെഎസ്ആർടിസി ബസുകൾ കൂടാതെ നിരവധി സ്വകാര്യ ബസുകളും ബെംഗളുവിൽ നിന്ന് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. ഇപ്പോഴിതാ, മലയാളി യാത്രക്കാരെ ആകര്‍ഷിക്കുവാനായി വമ്പൻ കിഴിവുകൾ ഒരുക്കുകയാണ് കർണ്ണാടക കെഎസ്ആര്‍ടിസി.
കർണ്ണാടക കെഎസ്ആര്‍ടിസിയുടെ കീഴില്‍ കേരളത്തിലേക്ക് സർവീസ് നടത്തുന്ന പ്രീമിയം എസി ബസുകളുടെ ടിക്കറ്റ് നിരക്ക് ജൂലൈ ഒന്നു മുതൽ 10% കുറയ്ക്കുമെന്ന് കർണാടക ആർടിസി അറിയിച്ചു. മൺസൂണ്‍ സീസണിനോട് അനുബന്ധിച്ച് നടത്തുന്ന ഡിസ്കൗണ്ട് ഓഗസ്റ്റ് ആദ്യവാരം വരെ തുടരുമെന്നാണ് കരുതുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്തു.

അംബരി ഉത്സവ് ക്ലാസ് ബസ്, അംബരി ഡ്രീം ക്ലാസ്, ഐരാവത് ക്ലബ് ക്ലാസ്, അംബാരി സ്ലീപ്പർ, ഐരാവത് ശ്രേണിയിലുള്ള കർണ്ണാടകയുടെ ലക്ഷ്വറി ബസുകൾക്കാണ് നിരക്കിളവ്.
ഈ ഓഫറിൽ 100 രൂപാ മുതൽ 150 രൂപവരെ ഇളവ് ടിക്കറ്റുകൾക്ക് ലഭിക്കും. കർണ്ണാടക ആർടിസിയുടെ അത്യാഡംബര ബസ് സർവീസുകളാണ് അംബാരി ഉത്സവും, അംബാരി ഡ്രീം ക്ലാസും. തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ ബെംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് സർവീസ് നടത്തുന്ന ബസുകൾക്കാണ് ഇളവ്. ശനി, ഞായർ ദിവസങ്ങളിൽ ഈ ഇളവ് ബാധകമായിരിക്കില്ല.
കൂടാതെ, വാരാന്ത്യങ്ങളിലും ഫെസ്റ്റിവൽ സീസണിനോട് അനുബന്ധിച്ചുള്ള പ്രത്യേക സർവീസുകള്‍ക്കും ടിക്കറ്റ് നിരക്കിന്‍റെ 15- മുതൽ 20 ശതമാനം വരെ ഫ്ലെക്സി നിരക്കുകൾ ഈടാക്കുന്നത് തുടരും. അതോടൊപ്പം രാജഹംസ, പല്ലക്കി നോൺ എസി സ്ലീപ്പർ ബസുകളിലെ ടിക്കറ്റ് നിരക്കിനും മാറ്റമുണ്ടായിരിക്കില്ല.
കര്‍ണ്ണാടക ആർടിസി ബെംഗളുരുവിൽ നിന്ന് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, മൂന്നാർ, കാസർകോഡ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് എസി ബസ് സർവീസുകള് നടത്തുന്നുണ്ട്. കർണാടക ആർടിസി എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്ക് അംബാരി ഉത്സവ് സർവീസ് നടത്തുന്നു നടത്താറുണ്ട്. നേരത്തെ എറണാകുളത്തേക്ക് അംബാരി ഉത്സവും കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലേക്ക് അംബാരി ഡ്രീം ക്ലാസ് സർവീസുകളും കർണ്ണാടക ആര്‍ടിസി ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ആലപ്പുഴ, കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ഐരാവത് സെമി സ്ലീപ്പർ ബസുകൾക്ക് പകരമായാണ് അംബാരി സ്ലീപ്പർ സർവീസുകളെത്തുമെന്നും വാർത്തയുണ്ട്.
കേരളാ ആർടിസിക്ക് ഗജരാജ
കേരളാ ആർടിസിക്ക് 8 ഗജരാജ എസി സ്ലീപ്പർ ബസ് സർവീസാണ് ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്കുള്ളത്. നാല് വീതം ബെംഗളൂരു എറണാകുള റൂട്ടിലും ബെംഗളുരു- തിരുവനന്തപുരം റൂട്ടിലും സർവീസ് നടത്തുന്നു. തിരുവനന്തപുരത്തേക്ക് സീറ്റർ കം സ്ലീപ്പർ വിഭാഗത്തിൽ ഒരു എസി, നോൺ എസി ബസും നവകേരളാ ബസ് കോഴിക്കോട്- ബെംഗളുരു റൂട്ടിലും സർവീസ് നടത്തുന്നു.
നിരക്ക് കുറവ് കേരളാ ആര്‍ടിസിക്ക്
കേരളാ ആർടിസിയുടെയും കർണ്ണാടക ആർടിസിയുടെയും നിരക്കുകൾ തന്നിൽ താരതമ്യം ചെയ്താൽ കർണാടക ആർടിസിയുടെ എസി മൾട്ടി ആക്സിൽ അമ്പാരി ഉത്സവ് സ്ലീപ്പർ സർവീസിനേക്കാൾ കേരള ആർടിസിയുടെ ഗജരാജ സ്ലീപ്പറിനാണ് നിരക്ക് കുറവ്. എന്നാൽ കർണ്ണാടക ചെയ്ത പോലെ മണ്‍സൂണിൽ േരളാ ആർടിസി ടിക്കറ്റ് നിരക്കുകളിൽ ഇളവ് നല്കുന്ന തീരുമാനമൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. എസി ബസുകളിൽ വാരാന്ത്യങ്ങളിൽ 20 ശതമാനം വരെ അധിക നിരക്ക് ഇപ്പോഴും തുടരുന്നുണ്ട്,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














