ഇന്ത്യയുടെ സിലിക്കൺ വാലിയായ ബെംഗളുരുവിൽ മഴപ്പെയ്ത്താണ്. ജൂൺ മാസത്തില്‍ ലഭിക്കേണ്ട ശരാശരി മഴ ആദ്യത്തെ രണ്ടു ദിവസത്തിൽ തന്നെ പെയ്തിറങ്ങി. ഏകദേശം അഞ്ച് മണിക്കൂറോളം നീണ്ടുനിന്ന മഴ നഗരത്തിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും സൃഷ്ടിക്കുകയും ചെയ്തു. ഈ ആഴ്ചയും ശക്തമായ മഴയാണ് ബെംഗളുരു പ്രതീക്ഷിക്കുന്നത്.
പ്രതീക്ഷിച്ചതിനും രണ്ടാഴ്ച മുന്‍പേ തന്നെ തെക്കുപടിഞ്ഞാറൻ മൺസൂൺ ബെംഗളുരുവിൽ എത്തിയിരുന്നു. ജൂൺ 1 ശനിയാഴ്ച മുതൽ ബെംഗളുരുവിൽ കനത്ത മഴയാണ് പെയ്യുന്നത്. മഴയോടൊപ്പം കാറ്റും ഇടിമിന്നലും ഉണ്ട്. നേരത്തെ ബെംഗളുരുവിൽ അധികൃതർ യെല്ലോ അലേർട്ടും പുറപ്പെടുവിച്ചിരുന്നു . വരും ദിവസങ്ങളിൽ സംസ്ഥാനം മുഴുവൻ മഴ വ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഞായറാഴ്ച ജൂൺ മൂന്നാം തിയതി ജൂണിൽ ഒരു ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ മഴ പെയ്തതിന്‍റെ 133 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തിരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ നിരീക്ഷണ കേന്ദ്രങ്ങൾ ഞായറാഴ്ച രാത്രി 11:30 വരെ 111 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി, ഇത് 133 വർഷം മുമ്പ് 1891 ജൂൺ 16 ന് സ്ഥാപിച്ച 101.6 മില്ലിമീറ്റർ മഴയുടെ റെക്കോർഡിനെയാണ് പിന്നിലാക്കിയത്.
ബെംഗളൂരു കാലാവസ്ഥ പ്രതിവാര പ്രവചനം
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രതിവാര കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഈ ആഴ്‌ച ഏറ്റവും കുറഞ്ഞ താപനില 19 മുതൽ 21 ഡിഗ്രി സെൽഷ്യസ് വരെയും ഉയർന്ന താപനില 27 മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കും. മാസങ്ങൾ നീണ്ട കനത്ത വേനലിലും കാത്തിരിപ്പിനും ശേഷമെത്തിയ മഴ നഗരത്തെ തണുത്ത കാലാവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. രാത്രിയിൽ ഇനി ഇവിടെ തണുപ്പുള്ള കാലാവസ്ഥയായിരിക്കും.
ജൂൺ 4 ചൊവ്വാഴ്ചത്തെ താപനില
ഇന്ന്, ജൂൺ 4 ചൊവ്വാഴ്ചത്തെ താപനില 20 ഡിഗ്രി സെൽഷ്യസിനും 29 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും എന്നാണ് കരുതുന്നത്. പൊതുവെ മേഘാവൃതമായ ആകാശവും നിരവധി തവണ മഴയോ ഇടിമിന്നലോടുകൂടിയ മഴയോ ഉണ്ടാകും.
പിറ്റേന്ന് , ജൂൺ 5 ന്, ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും, ഇടയ്ക്കിടെ മഴയോ ഇടിമിന്നലോടുകൂടിയ മഴയോ ഉണ്ടാകും. ജൂൺ 6-ന് മേഘാവൃതമായ ആകാശം കാണും, കുറച്ച് മഴയോ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത പ്രതീക്ഷിക്കുന്നു.
ലക്ഷദ്വീപ്, കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവയുടെ ചില ഭാഗങ്ങളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ എത്തി. അടുത്ത 2-3 ദിവസങ്ങളിൽ, മൺസൂൺ ഈ പ്രദേശങ്ങളിലേക്ക് കൂടുതൽ വ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് മധ്യ അറബിക്കടലിൻ്റെ പല ഭാഗങ്ങളിലും, കർണാടക, രായലസീമ, തീര ആന്ധ്രപ്രദേശ്, ബംഗാൾ ഉൾക്കടലിൻ്റെ ചില ഭാഗങ്ങളിലും വ്യാപകമായ മഴയ്ക്ക് കാരണമാകും. ജൂൺ 6 വരെ കർണാടകയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഐഎംഡി പ്രവചനമനുസരിച്ച്, വ്യാഴാഴ്ച വരെ സംസ്ഥാനത്തിൻറെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടും മിന്നലോടും ശക്തമായ കാറ്റോടും കൂടി നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
ബെംഗളുരു കാലാവസ്ഥാ പ്രവചനം ജൂൺ 4-9 വരെ
ജൂൺ 4: കുറഞ്ഞ താപനില 203 0°C, കൂടിയ താപനില 29°C (മേഘാവൃതമായ ആകാശം, ചെറിയ മഴ, ഇടി മിന്നൽ)
ജൂൺ 5 : കുറഞ്ഞ താപനില 21°C, കൂടിയ താപനില 32°C (മേഘാവൃതമായ ആകാശം, ചെറിയ മഴ, ഇടി മിന്നൽ)
ജൂൺ 6 : കുറഞ്ഞ താപനില 20°C, കൂടിയ താപനില 29°C (മേഘാവൃതമായ ആകാശം, ചെറിയ മഴ, ഇടി മിന്നൽ)
ജൂൺ 7 : കുറഞ്ഞ താപനില 20°C, കൂടിയ താപനില 28°C(മേഘാവൃതമായ ആകാശം, ചെറിയ മഴ, ഇടി മിന്നൽ)
ജൂൺ 8 : കുറഞ്ഞ താപനില 19°C, കൂടിയ താപനില 27°C(ഭാഗികമായി മേഘാവൃതമായ ആകാശം, മഴയ്ക്കും, ഇടി മിന്നലിനും സാധ്യത)
ജൂൺ 9 : കുറഞ്ഞ താപനില 19°C, കൂടിയ താപനില 28°C (ഭാഗികമായി മേഘാവൃതമായ ആകാശം, മഴയ്ക്കും, ഇടി മിന്നലിനും സാധ്യത)
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












