Search
  • Follow NativePlanet
Share
» »ബെംഗളുരു മഴ: 133 വർഷത്തിനിടയിലെ ഏറ്റവും മഴയുള്ള ജൂൺ ദിവസം, യാത്രകൾ ശ്രദ്ധയോടെ

ബെംഗളുരു മഴ: 133 വർഷത്തിനിടയിലെ ഏറ്റവും മഴയുള്ള ജൂൺ ദിവസം, യാത്രകൾ ശ്രദ്ധയോടെ

മഴ ബെംഗളുരുവിൽ പെയ്തു തകർക്കുകയാണ്. പ്രതീക്ഷിച്ചതിലും രണ്ടു വാരം മുൻപേ എത്തി പെയ്ത്താരംഭിച്ചു കഴിഞ്ഞു. തെക്കു പടിഞ്ഞാറൻ കാലവർഷത്തിന്‍റെ ഇതുവരെ കണ്ടിട്ടില്ലാത്ത മുഖമാണ് ബെംഗളുരുവിൽ. ജൂൺ 1ന് എത്തിയ കാലവർഷം രണ്ടു ദിവസം കൊണ്ട് പെയ്തൊഴിഞ്ഞ കണക്ക് തന്നെ റെക്കോർഡാണ്. രണ്ടു ദിവസത്തിൽ 140.7m മില്ലീമീറ്റർ മഴയാണ് ബെംഗളുരുവിന് ലഭിച്ചത്.

ജൂൺ മാസത്തിലെ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ 133 വർഷം പഴക്കമുള്ള റെക്കോർഡും ബെംഗളൂരു തകർത്തതായി ദ എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച വൈകുന്നേരം നഗരത്തിൽ 111 മില്ലിമീറ്റർ മഴ പെയ്തു, ജൂണിൽ ഒരു ദിവസം പെയ്ത ഏറ്റവും ഉയർന്ന മഴയാണിത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ, ബെംഗളൂരുവിൽ 140.7 മില്ലിമീറ്റർ മഴ പെയ്തു. ഇത് ജൂണിലെ ശരാശരി 110.3 മില്ലിമീറ്റർ മഴയെ മറികടന്ന കണക്കു കൂടിയാണ്.

Record Breaking Rainfall In Bangalore In 2 Days wettest June Day In 133 Years-

കേന്ദ്ര കാലാവസ്ഥാ വകുപ്പ് നഗരത്തിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴ ജൂൺ 5 വരെ ബെംഗളരുിൽ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. കൂടാതെ ജൂൺ 8,9 തിയതികളിൽ നഗരത്തിൽ അധിക മഴ പെയ്യുമെന്നും കാലാവസ്ഥാ പ്രവചനമുണ്ട്. കൂടാതെ, അടുത്ത 48 മണിക്കൂറിനുള്ളിൽ മിതമായതോ കനത്തതോ ആയ മഴയും ഇടിമിന്നലോടുകൂടിയ മഴയുമുള്ള പൊതുവെ മേഘാവൃതമായ ആകാശം ബെംഗളൂരുവിൽ ഉണ്ടാകുമെന്ന് ഐഎംഡി പ്രവചിക്കുന്നു.

കൂടിയ താപനിലയും കുറഞ്ഞ താപനിലയും യഥാക്രമം 30 ഡിഗ്രി സെൽഷ്യസും 20 ഡിഗ്രി സെൽഷ്യസും ആയിരിക്കും. കൂടാതെ, വരും ദിവസങ്ങളിൽ മൺസൂൺ മധ്യ കർണാടകയിലേക്ക് എത്തുമെന്നും ഭൂരിഭാഗം ജില്ലകളിലും നേരിയ തോതിൽ മിതമായ മഴയും ഇടയ്ക്കിടെ ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടാകുമെന്ന് ഐഎംഡി അറിയിച്ചു.

വെള്ളക്കെട്ടും ഗതാഗതക്കുരുക്കും

ഞായറാഴ്ച പെയ്ത കനത്ത മഴയെത്തുടർന്ന് നഗരത്തിലുടനീളം വെള്ളക്കെട്ടും ഗതാഗത തടസ്സങ്ങളും ഉണ്ടായി. ഞായറാഴ്ച പെയ്ത കനത്ത മഴയിൽ ബെംഗളൂരുവിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായി, ഇത് കാര്യമായ ഗതാഗത തടസ്സമുണ്ടാക്കുകയും മെട്രോ സർവീസുകളെ ബാധിക്കുകയും ചെയ്തു. ഹെബ്ബാൾ അണ്ടർപാസ്, കെഎഫ്‌സി റോഡ് മുതൽ ഗുഞ്ചൂർ റോഡ്, ചിക്കജാല കോട്ടെ ക്രോസ്, ബെന്നിഗനഹള്ളി റെയിൽവേ പാലം, ഹെബ്ബാൾ സർക്കിൾ തുടങ്ങിയ സ്ഥലങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

ഞായറാഴ്ച പെയ്ത കനത്ത മഴയിൽ 58 വ്യത്യസ്ത പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായി. 206 മരങ്ങൾ കടപുഴകി വീഴുകയും 41 സ്ഥലങ്ങളിൽ ശാഖകൾ ഒടിഞ്ഞു വീഴുകയും ചെയ്തു. ഇന്ദിരാനഗറിനും എംജി റോഡിനുമിടയിൽ മരക്കൊമ്പ് പാളത്തിൽ തടസ്സം സൃഷ്ടിച്ചതിനെ തുടർന്ന് നമ്മ മെട്രോ പർപ്പിൾ ലൈനിൻ്റെ പ്രവർത്തനം നിർത്തിവച്ചിരുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore weather update rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+