ഭാഷയുടെയും സംസ്കാരത്തിന്‍റെയും വ്യത്യാസമില്ലാതെ ലോകം മുഴുവനുമുള്ള സഞ്ചാരികൾ ഒരേപോലെ ഇഷ്ടപ്പെടുന്ന ലക്ഷ്യസ്ഥാനമാണ് തായ്ലൻഡ്. സമ്പന്നമായ സംസ്കാരവും പ്രകൃതിമനോഹരമായ കാഴ്ചകളും രുചികരമാ ഭക്ഷണവൈവിധ്യവും തായ്ലൻഡിന്‍റെ പ്രത്യേകതയാണ്.
തായ്ലൻഡ് എന്നും സഞ്ചാരികളെ അതിശയിപ്പിച്ചിട്ടേയുള്ളൂ. നിങ്ങൾ ഒരു പ്രകൃതി സ്നേഹിയോ ഷോപ്പിങ് ഇഷ്ടപ്പെടുന്ന സഞ്ചാരിയോ അല്ലെങ്കിൽ നൈറ്റ് ലൈഫ് ആസ്വദിക്കാനോ ബീച്ച് ഹോപ്പിങ്ങിനോ വന്ന ആളോ ആകട്ടെ, തായ്ലൻഡ് നിങ്ങളെ ഒരുതരത്തിലും മാറ്റിനിർത്തില്ല. ഏതു തരം സഞ്ചാരിയായാലും നിങ്ങൾക്ക് വേണ്ടത് ഇവിടെ കാണും.
അതുകൊണ്ടുതന്നെ ഡിജിറ്റൽ നൊമാഡുകൾക്കും റിമോര്‍ട്ട് വർക്കേഴ്സിനും ഒക്കെ പണ്ടേ കാര്യമായി ഒരു നോട്ടമുണ്ടായിരുന്ന രാജ്യമാണ് തായ്‌ലൻഡ് . ഇപ്പോഴിതാ തായ്ലൻഡ് എന്ന സ്വപ്നം സഫലമാക്കാൻ ഒരു കിടിലൻ അവസരം വന്നിരിക്കുകയാണ്. 'ഡെസ്റ്റനേഷൻ തായ്ലൻഡ് വിസ' അവതരിപ്പിക്കാനൊരുങ്ങുകയാണ് രാജ്യം. ദീർഘകാലം രാജ്യത്ത് താമസിക്കുവാനും സഞ്ചരിക്കുവാനും അനുവദിക്കുന്ന വിസയാണിത്.

പുതിയ ഡെസ്റ്റിനേഷൻ തായ്‌ലൻഡ് വിസ (ഡിടിവി) യ്ക്ക് കഴിഞ്ഞ ദിവസം തായ്‌ലൻഡിന്‍റെ കാബിനറ്റ് അംഗീകാരം
വിസ, ഇമിഗ്രേഷൻ നിയമങ്ങളിലെ മാറ്റങ്ങൾ ജൂൺ അവസാനമോ ജൂലൈ ആദ്യമോ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു, 2024 മെയ് 28-ന് വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലർ കാര്യ വകുപ്പിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് പുതിയ തീരുമാനമെന്ന് വിസാ ഗൈഡ്. വേൾഡ് റിപ്പോർട്ട് ചെയ്തു.
ജോലിയും യാത്രയും ഒരുമിച്ച് കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന ഡിജിറ്റൽ നൊമാഡുകൾക്കും പ്രത്യേകിച്ചൊരിടത്തിരുന്ന് ജോലി ചെയ്യേണ്ട ആവശ്യമില്ലാത്ത റിമോര്‍ട്ട് വർക്കേഴ്സിനും ഒക്കെ 'ഡെസ്റ്റനേഷൻ തായ്ലൻഡ് വിസ' വരുന്നതോടെ അടുത്ത യാത്രാ ലക്ഷ്യസ്ഥാനം തായ്ലൻഡ് ആക്കാം. ലോകമെമ്പാടുമുള്ള ഫ്രീലാൻസർമാർക്കും വിദൂര തൊഴിലാളികൾക്കും ഇനി യാത്ര പട്ടികയിലേക്ക് തായ്ലൻഡിനെയും കൊണ്ടുവന്ന് മുവായ് തായ് , തായ് പാചക വൈദഗ്ധ്യം ഒക്കെ യഥേഷ്ടം ആസ്വദിക്കാം.
ഡെസ്റ്റനേഷൻ തായ്ലൻഡ് വിസ പ്രത്യേകതകൾ
നേരത്തെ മിക്ക സന്ദർശകർക്കും 30 ദിവസത്തേക്ക് മാത്രമേ തായ്ലൻഡിൽ വിസ രഹിതമായി താമസിക്കാൻ കഴിയുമായിരുന്നുള്ളൂ, വേണമെങ്കിൽ ഒരു മാസം ഇത് നീട്ടിയെടുക്കാനും കഴിഞ്ഞിരുന്നുയ എന്നാൽ ഡെസ്റ്റനേഷൻ തായ്ലൻഡ് വിസ അഥവാ ഡിടിവി (DTV) വരുന്നോടെ ഒരു വരവിൽ 180 ദിവസം വരെ തായ്ലൻഡിൽ തങ്ങാം. വേണമെങ്കിൽ അത് വീണ്ടും 180 ദിവസത്തേക്ക് കൂടി നീട്ടിയെടുക്കാനുള്ള ഓപ്ഷനും ഇതിനൊപ്പമുണ്ട്.
ഡെസ്റ്റനേഷൻ തായ്ലൻഡ് വിസ- ആർക്കൊക്കെ ലഭിക്കും
ഡിജിറ്റൽ നൊമാഡുകൾക്കും ഫ്രീലാൻസർമാർക്കും ആണ് ഡെസ്റ്റനേഷൻ തായ്ലൻഡ് വിസയ്ക്കായി അപേക്ഷിക്കാൻ സാധിക്കുക. എന്നാൽ ഇതിനുള്ള ഒരു നിബന്ധന ഡിടിവി ലഭിക്കുന്നതിന് ഡിജിറ്റൽ നാടോടികൾ തായ്‌ലൻഡിന് പുറത്തുള്ള ക്ലയന്‍റുകൾക്കോ കമ്പനികൾക്കോ വേണ്ടി പ്രവർത്തിക്കണം എന്നതാണ്. അഞ്ച് വര്‍ഷത്തേയ്ക്ക് സാധുതയുള്ള മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് 10,000 THB അഥവാ INR 23,000 രൂപയാണ് നിരക്ക്.
ഇത് കൂടാതെ അടുത്ത രണ്ട് മാസത്തിനുള്ളിൽ തായ്‌ലൻഡിലെ വിസ, ഇമിഗ്രേഷൻ നിയമങ്ങളിൽ സുപ്രധാനമായ മാറ്റങ്ങളും വരുമെന്നാണ് റിപ്പോർട്ട്. അവ ഏതൊക്കെയാണെന്നു കൂടി നോക്കാം
1. നീട്ടിയ വിസ ഇളവുകൾ
സന്ദർശകർക്കും ഹ്രസ്വകാല ബിസിനസ് സന്ദർശകർക്കും വിസ ഇളവ് കാലയളവ് 93 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് നിലവിലെ 30 ദിവസത്തിൽ നിന്ന് 60 ദിവസമായി നീട്ടും.
2. വിസ ഓൺ അറൈവൽ
വിസ ഓൺ അറൈവലിന് (VOA) പാസ്‌പോർട്ട് ഉടമകൾ അർഹതയുള്ള രാജ്യങ്ങളുടെ എണ്ണം നിലവിലെ 19 ൽ നിന്ന് 31 ആയി ഉയർത്തുമെന്നും തായ്‌ലൻഡ് സർക്കാർ പ്രഖ്യാപിച്ചു.
3. ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളും വിരമിച്ചവരും
ബിരുദാനന്തര ബിരുദത്തിന് ശേഷം ഒരു വർഷം കൂടി വിദ്യാർത്ഥികൾക്ക് തായ്‌ലൻഡിൽ തുടരാൻ അനുമതി നൽകാനുള്ള തീരുമാനത്തിന് തായ്‌ലൻഡും അംഗീകാരം നൽകിയിട്ടുണ്ട്. കൂടാതെ, വിരമിച്ചവർക്കുള്ള ആരോഗ്യ ഇൻഷുറൻസ് ആവശ്യകതകളും സർക്കാർ ഗണ്യമായി കുറച്ചിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












