Search
  • Follow NativePlanet
Share
» »സ്മാർട് യാത്രകൾക്ക് ഐഫോണ്‍ 16;യാത്രകളിലെ പുതിയ പങ്കാളി, വ്ളോഗും ഫോട്ടോയും വേറേ ലെവൽ, അറിയേണ്ട ഫീച്ചറുകൾ

സ്മാർട് യാത്രകൾക്ക് ഐഫോണ്‍ 16;യാത്രകളിലെ പുതിയ പങ്കാളി, വ്ളോഗും ഫോട്ടോയും വേറേ ലെവൽ, അറിയേണ്ട ഫീച്ചറുകൾ

ഐഫോണ്‍ 16 സീരീസ് ആണ് വാർത്തകളിലെങ്ങും. ഏറെ ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനും ഒടുവിൽ വിപണിയിലെത്തിയ ഐഫോണ്‍ 16 ന് ആവശ്യക്കാർ ഏറെയുണ്ട്. എല്ലാത്തവണത്തെയും പോലെ മികച്ച ഒട്ടേറെ ഫീച്ചറുകൾ ഇതിലുണ്ട്. സാധാരണ ഉപയോഗം എന്നതിനേക്കാൾ വ്ലോഗിങ്, വീഡിയോ റെക്കോർഡിങ്, ഫോട്ടോഗ്രഫി തുടങ്ങിയ കാര്യങ്ങൾക്ക് ഏറ്റവും മികച്ച റിസൽട്ടാണ് ഐഫോൺ 16 നല്കുന്നത്. ഇനിയൊരു ഫോൺ എടുക്കുമ്പോൾ അതെന്തുകൊണ്ട് ഐഫോണ്‍ 16 ആയിക്കൂടാ എന്നു ചിന്തിപ്പിക്കുന്ന തരത്തിലുള്ള ഫീച്ചറുകൾ ഇതിലുണ്ട്.

ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ വാഗ്ദാനം ചെയ്യുന്ന 48 മെഗാപിക്സൽ പ്രധാന ക്യാമറ നിങ്ങളുടെ യാത്രകളെയും ജീവിതത്തിലെ മനോഹര നിമിഷങ്ങളെയും പകർത്തും. ഇതാ നിങ്ങളുയെ യാത്രകളെ എങ്ങനെ ഐഫോണ്‍ 16 മാറ്റിമറിക്കുമെന്നും യാത്രക്കാര്‍ക്കും വ്ലോഗുകൾ ചെയ്യുന്നവര്‍ക്കും എങ്ങനെ പ്രയോജനപ്പെടുത്താമെന്നും നോക്കാം.

How iPhone 16 Pro Can Enhance Your Travel Experience

1. ഐഫോണ്‍ 16 ക്യാമറ
ഇതുവരെ ഇറങ്ങിയ എല്ലാ ഐഫോൺ സീരിസുകളെയുംകാള് ഏറ്റമും മികച്ച ക്യാമറ ക്വാളിറ്റിയോടെയും ഫീച്ചറുകളോടെയുമാണ് ഐഫോണ്‍ 16 ക്യാമറ വരുന്നത്. ഐഫോൺ 15ൽ ഉള്ള 48 മെഗാപിക്സൽ ക്യാമറ തന്നെയാണ് ഐഫോൺ 16ലും നൽകിയിരിക്കുന്നതെങ്കിലും അത് സവിശേഷമാണ്. ക്യാമറ- റിയർ- 48-മെഗാപിക്സൽ (f/1.78) + 12-മെഗാപിക്സൽ (f/2.8) + 48-മെഗാപിക്സൽ (f/2.2); മുൻഭാഗം- 12-മെഗാപിക്സൽ എന്നിവയാണ് ഇതിനുള്ളത്.

ഫോട്ടോണിക്ക് എഞ്ചിൻ, ഡീപ് ഫ്യൂഷൻ, സ്മാർട്ട് എച്ച്ഡിആർ 5, ഫോക്കസും ഡെപ്ത് കൺട്രോളും ഉള്ള അടുത്ത തലമുറ പോർട്രെയ്റ്റുകൾ, ആറ് ഇഫക്റ്റുകളുള്ള പോർട്രെയിറ്റ് ലൈറ്റിംഗ്, നൈറ്റ് മോഡ്, പനോരമ (63 എംപി വരെ), ഏറ്റവും പുതിയ തലമുറ ഫോട്ടോഗ്രാഫിക് ശൈലികൾ, സ്പേഷ്യൽ ഫോട്ടോഗ്രാഫി, ഡബ്ല്യു മാക്രോ ഫോട്ടോഗ്രാഫി ഫോട്ടോകൾക്കും ലൈവ് ഫോട്ടോകൾക്കും വേണ്ടിയുള്ള ക്യാപ്‌ചർ, ലെൻസ് കറക്ഷൻ, (അൾട്രാ വൈഡ്), അഡ്വാൻസ്ഡ് റെഡ് ഐ കറക്ഷൻ, ഓട്ടോ ഇമേജ് സ്റ്റെബിലൈസേഷൻ, ബർസ്റ്റ് മോഡ്, ഫോട്ടോ ജിയോടാഗിംഗ്, ഇമേജ് ഫോർമാറ്റുകൾ തുടങ്ങിയവയും ഐഫോണ്‍ 16 ക്യാമറ സവിശേഷതകളാണ്.

2. ക്യാമറ കൺട്രോൾ ബട്ടൺ
ക്യാമറ ടൂളുകൾ വേഗത്തിൽ ആക്‌സസ് ചെയ്യാനുള്ള എളുപ്പവഴി ക്യാമറ കൺട്രോൾ ബട്ടൺ ഈ സീരിസിന്‍റെ പ്രത്യേകതയാണ്.
സൂം ഇൻ സൂം ഔട്ട്, ഓട്ടോമാറ്റിക്കായി ഫോക്കസും എക്സ്പോഷറും ലോക്ക് ചെയ്യുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഡിഎസ്എൽആർ ക്യാമറ ഷട്ടറിന്‍റെ അതേ അനുഭവമാണ് ഇതിലെടുക്കുന്ന ഫോട്ടോകള്‍ക്കുള്ളത്. കൂടാതെ, ടച്ച് സെൻസർ ക്ലിക്കുകളും സ്ലൈഡുകളും എളുപ്പത്തിലാക്കുന്നു.

3. എഐ ഫീച്ചർ ഫോട്ടോയുടെ ഗുണനിലവാരം വർദ്ധിപ്പിക്കും, അത് ഡിഎസ്എൽആർക്യാമറയിൽ ക്ലിക്ക് ചെയ്യുന്ന ഫോട്ടോകൾക്ക് തുല്യമായിരിക്കും
4. ടെലിഫോട്ടോ ലെൻസ് ഉയർന്ന റെസല്യൂഷൻ ഫോട്ടോകളുടെ ഗുണനിലവാരം വർദ്ധിപ്പിക്കും.

5. ബാറ്ററി ലൈഫ് ബാറ്ററി ലൈഫിൽ മറ്റു ഐഫോണ‍് സീരിസുകലേക്കാൾ ഒരു വലിയ കുതിച്ചുച്ചാട്ടം തന്നെ ഐഫോൺ 16 നടത്തിയിട്ടുണ്ടെന്ന് പറയാം. നിങ്ങളുടെ യാത്രകളിൽ ഏകദേശം 15 മുതൽ 18 മണിക്കൂർ വരെ വീഡിയോകൾ നിങ്ങൾക്ക് കാണാനാകും.

6. പ്രിയപ്പെട്ട ഷോട്ടുകൾ
ഐഫോണിലെ പ്രിയപ്പെട്ട ഫോട്ടോകൾ ഇനി കണ്ടുപിടിക്കാൻ സമയമെടുക്കില്ല. എത്ര നാൾ മുൻപ് സേവ് ചെയ്തതാണെങ്കിവും
നിങ്ങളുടെ പ്രിയപ്പെട്ട ഷോട്ടുകൾ വേഗത്തിൽ കണ്ടെത്താം. പുനർരൂപകൽപ്പന ചെയ്‌ത ഫോട്ടോസ് ആപ്പിൾ , ആളുകളും വളർത്തുമൃഗങ്ങളും പോലുള്ള വിഷയമനുസരിച്ച് നിങ്ങളുടെ ശേഖരങ്ങൾ സ്വയമേവ ക്രമീകരിച്ചിരിക്കുന്നു.

7. യാത്ര ചെയ്യുമ്പോൾ വലിയ സ്ക്രീനില്‌ വീഡിയോ കാണാം
യാത്രകളിലെ ഒഴിവുസമയത്തോ മറ്റോ വീഡിയോ കാണാൻ ആപ്പിൾ 16 ന്റെ 6.3 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ സഹായിക്കും. ഐഫോൺ 16 പ്രോ മാക്സിൽ 6.9-ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ ആണുള്ളത്.

8.അടിയന്തര സാഹചര്യത്തിൽ

യാത്രയിലെയോ അല്ലാത്തതോ ആയ അടിയന്തര സാഹചര്യങ്ങളിൽ ആപ്പിൾ നിങ്ങൾക്കൊപ്പമുണ്ട്. ഗുരുതരമായ കാർ ക്രാഷ് കണ്ടെത്തുന്നതിന് ക്രാഷ് ഡിറ്റക്ഷൻ ഹാർഡ്‌വെയർ സെൻസറുകളും അഡ്വാൻസ്ഡ് മോഷൻ അൽഗോരിതങ്ങളും ആപ്പിൾ ഉപയോഗിക്കുന്നു. കൂടാതെ നിങ്ങള്‍ക്കായി നിങ്ങളുടെ എമർജൻസി കോണ്ടാക്ടുകളെ വിവരം അറിയിക്കുകയും ചെയ്യും. നിങ്ങളട ഫോണിൽ സർവീസ് ഇല്ലെങ്കിൽ പോലും ഇത് പ്രവർത്തിക്കും.

9.ഐഫോണും ആപ്പിൾ വാച്ചും
ഐഫോൺ ആപ്പിൾ വാച്ചിലേക്ക് ബന്ധിപ്പിക്കാൻ സാധിക്കുന്നതിനാൽ ഫോണിലെ നിരവധി പ്രവർത്തനങ്ങൾ വാച്ചിലും സ്വീകരിക്കാൻ സാധിക്കും. ഐഫോൺ എവിടെയെങ്കിലും മറന്നുവെച്ചാൽ ഏറ്റവും പുതിയ ആപ്പിൾ വാച്ച് മോഡലുകൾക്ക് അതിന്‍റെ ഏകദേശ ദൂരവും ദിശയും നിങ്ങളെ കാണിക്കാൻ കഴിയും

10. ഐഫോണും എയർപോഡും
ഐഫോണും എയർപോഡും തമ്മിൽ കണ്ട് ചെയ്യുന്നതോടെ ദിവസം മുഴുവനും വ്യത്യസ്ത പരിതസ്ഥിതികളിലും ഇടപെടലുകളിലും മികച്ച ശ്രവണ അനുഭവം നൽകുന്നതിന് ശബ്ദ നിയന്ത്രണം സ്വയമേവ ക്രമീകരിക്കുന്ന അഡാപ്റ്റീവ് ഓഡിയോ നിങ്ങളെ സഹായിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+